Kerala Gold Price: കിതച്ച് സ്വര്‍ണവില; കുതിച്ച് സ്വര്‍ണപ്രേമികള്‍; അറിയാം ഇന്നത്തെ നിരക്ക്
Gold Rate Today:7050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 56,800 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്.

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിലാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,400 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. (image credits: gettyimages)

7050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.56,800 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്. സെപ്റ്റംബർ 24-ആം തീയ്യതി സ്വർണവില ആദ്യമായി 56,000 രൂപ കടന്നു. പിന്നാലെ 27-ആം തീയ്യതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 56,800 രൂപയിലേക്ക് സ്വർണം എത്തുകയായിരുന്നു. ഇതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക്. (image credits: gettyimages)

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുന്നതാണ് ദൃശ്യമായത്. 57000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. (image credits: gettyimages)

സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ കുറവ് കണ്ടിരുന്നേങ്കിലും പിന്നീട് അങ്ങോട്ടേക്ക് വലിയ കയറ്റിറക്കാങ്ങളാണ് ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. (image credits: gettyimages)

നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തുന്നത്. (image credits: gettyimages)