Gold Rate: ഞെട്ടിച്ച് സ്വർണം, 90,000 കടന്നു; പൊന്നിന് ഇനി ലക്ഷങ്ങൾ വില

Gold Rate Today, 8 October 2025: യുഎസ് പണപ്പെരുപ്പം, പലിശ നിരക്കുകൾ, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, വിവാഹ സീസൺ, ദീപാവലി പോലുള്ള ആഘോഷ സമയങ്ങളിലുള്ള ഡിമാൻഡ് ഇവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Gold Rate: ഞെട്ടിച്ച് സ്വർണം, 90,000 കടന്നു; പൊന്നിന് ഇനി ലക്ഷങ്ങൾ വില

Gold Rate

Updated On: 

08 Oct 2025 10:17 AM

റെക്കോർഡുകൾ ഭേദിച്ച് സംസ്ഥാനത്തെ സ്വർണവില. ചരിത്രത്തിൽ ആദ്യമായി പവന് 90,000 രൂപ കടന്നു. ഇന്നലെ ഒരു പവന് 89480 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ഒരു ​ഗ്രാമിന് 11185 രൂപയും. എന്നാൽ ഇന്ന് ഒറ്റയടിക്ക് 840 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 90,320 രൂപയായി ഉയർന്നു. ഇതിന്‍റെ കൂടെ ജിഎസ്ടിയും പണിക്കൂലിയും കൂടി ഉള്‍പ്പെടുമ്പോള്‍ വില ലക്ഷങ്ങൾ കടക്കും. ഒരു ​ഗ്രാം വാങ്ങിക്കാൻ 11,290 രൂപ നൽകണം.

യുഎസ് പണപ്പെരുപ്പം, പലിശ നിരക്കുകൾ, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, വിവാഹ സീസൺ, ദീപാവലി പോലുള്ള ആഘോഷ സമയങ്ങളിലുള്ള ഡിമാൻഡ്, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പരിഗണിക്കുന്നത്, രൂപയുടെ മൂല്യത്തിലെ അസ്ഥിരത ഇവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

ഒക്ടോബർ മാസത്തിലെ സ്വർണവില

ഒക്ടോബർ 1: 87000 രൂപ (രാവിലെ)

ഒക്ടോബർ 1: 87,440 രൂപ (വൈകിട്ട്)

ഒക്ടോബർ 2: 87040 രൂപ

ഒക്ടോബർ 3: 86,560 രൂപ

ഒക്ടോബർ 4: 87,560 രൂപ

ഒക്ടോബർ 5: 87,560 രൂപ

ഒക്ടോബർ 6: 88,560 രൂപ

ഒക്ടോബർ 7: 89480 രൂപ

ഒക്ടോബർ 8: 90,320 രൂപ

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്