AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Personal Finance: 7,000 രൂപ കൊണ്ട് എങ്ങനെ കോടിപതിയാകാം; മോഹങ്ങളെല്ലാം പൂവണിയും, വഴിയുണ്ട്‌

Best Investment Plan for 1 Crore: നിങ്ങള്‍ എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നു എന്നതിന് അനുസരിച്ചാണ് പണം വളരുന്നത്. 7,000 രൂപ പ്രതിമാസം ശമ്പളത്തില്‍ നിന്ന് മിച്ഛം പിടിക്കാന്‍ സാധിക്കുന്ന ഒരാള്‍ക്ക് എത്ര വര്‍ഷത്തിനുള്ളില്‍ കോടികള്‍ സമ്പാദിക്കാന്‍ സാധിക്കുമെന്ന് അറിയാമോ?

Personal Finance: 7,000 രൂപ കൊണ്ട് എങ്ങനെ കോടിപതിയാകാം; മോഹങ്ങളെല്ലാം പൂവണിയും, വഴിയുണ്ട്‌
പ്രതീകാത്മക ചിത്രം Image Credit source: Guido Mieth/DigitalVision/Getty Images
shiji-mk
Shiji M K | Published: 11 Oct 2025 22:57 PM

ചെറിയ വരുമാനം മാത്രമാണുള്ളതെങ്കില്‍ പോലും സാമ്പത്തിക സുരക്ഷിതത്വമുള്ള ഭാവിയ്ക്കായി ആസൂത്രണം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നു എന്നതിന് അനുസരിച്ചാണ് പണം വളരുന്നത്. 7,000 രൂപ പ്രതിമാസം ശമ്പളത്തില്‍ നിന്ന് മിച്ഛം പിടിക്കാന്‍ സാധിക്കുന്ന ഒരാള്‍ക്ക് എത്ര വര്‍ഷത്തിനുള്ളില്‍ കോടികള്‍ സമ്പാദിക്കാന്‍ സാധിക്കുമെന്ന് അറിയാമോ?

കോടിപതിയാകുന്നത് എങ്ങനെ?

നിങ്ങള്‍ക്ക് നിക്ഷേപം നടത്തുന്നതിനായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) തിരഞ്ഞെടുക്കാം. കോമ്പൗണ്ടിന്റെ കരുത്തിലാണ് ഇവിടെ നിങ്ങളുടെ പണം വളരുന്നത്. പലിശയ്ക്ക് പലിശ ലഭിക്കുന്ന സംവിധാനമാണ് കോമ്പൗണ്ടിങ്. പതിവായി എസ്‌ഐപിയില്‍ നിങ്ങള്‍ നിശ്ചിത തുക നിക്ഷേപിക്കുകയാണെങ്കില്‍ കാലക്രമേണ നിങ്ങളുടെ പണം വളരുന്നു. പ്രതിമാസം 7,000 രൂപ നിക്ഷേപിച്ച് 1 കോടി രൂപ സമ്പാദ്യമുണ്ടാക്കാന്‍ ഇക്വിറ്റി ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുന്നുവെന്ന് കരുതുക.

  • നിക്ഷേപ കാലാവധി- 22 വര്‍ഷം
  • ആകെ നിക്ഷേപം- 18,48,000
  • പ്രതീക്ഷിക്കുന്ന റിട്ടേണ്‍- 81,52,000
  • ആകെ തുക- 1,00,00,000

നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. 25 വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ 47 വയസാകുമ്പോഴേക്ക് 1 കോടിയിലെത്തിച്ചേരാം. 35 വയസിലാണെങ്കില്‍ 57 വയസിലും 1 കോടിയുണ്ടാക്കാം.

Also Read: Penny Stocks: ആറ് മാസത്തിനുള്ളില്‍ 400% വരെ നേട്ടം; ഈ പെന്നി സ്റ്റോറ്റുക്കള്‍ വാങ്ങിച്ചാലോ?

വളരെ വേഗത്തില്‍ 1 കോടിയില്‍ എത്തിച്ചേരുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പ്രതിമാസ എസ്‌ഐപി നിക്ഷേപം വര്‍ധിപ്പിക്കാം. പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 17 വര്‍ഷത്തിനുള്ളില്‍ 1 കോടി രൂപയുണ്ടാക്കാം. 15,000 നിക്ഷേപിച്ചാല്‍ 12 വര്‍ഷവും മതി. ഈ തുകകളെല്ലാം 12 ശതമാനം വാര്‍ഷിക വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണെന്ന കാര്യം ഓര്‍മ്മയില്‍ വെക്കുക.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.