AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

FIRE Score: റിട്ടയര്‍ ചെയ്യാനായി 55 വയസുവരെ കാത്തിരിക്കേണ്ട; അറിയാം ഫയര്‍ സ്‌കോര്‍ എന്താണെന്ന്‌

What is FIRE Score: ഒരു വ്യക്തിയുടെ നിലവിലുള്ള സാമ്പത്തിക നിലയും വരുമാനവും ചെലവുകളും അടിസ്ഥാനമാക്കി അദ്ദേഹം എത്രത്തോളം ഫയര്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് വിലയിരുത്താന്‍ സാധിക്കുന്നു.

FIRE Score: റിട്ടയര്‍ ചെയ്യാനായി 55 വയസുവരെ കാത്തിരിക്കേണ്ട; അറിയാം ഫയര്‍ സ്‌കോര്‍ എന്താണെന്ന്‌
പ്രതീകാത്മക ചിത്രം Image Credit source: Alistairberg/Getty Images
shiji-mk
Shiji M K | Updated On: 07 Oct 2025 20:19 PM

തലമുറകള്‍ മാറുന്നതിന് അനുസരിച്ച് ജീവിതരീതിയും സാമ്പത്തിക ലക്ഷ്യങ്ങളുമെല്ലാം മാറുന്നു. നിലവില്‍ 50-60 വയസായ ആളുകള്‍ ചിന്തിക്കുന്നത് പോലല്ല 20-25 വയസുള്ള ആളുകള്‍ ചിന്തിക്കുന്നത്. യുവാക്കള്‍ക്ക് വളരെ പെട്ടെന്ന് തന്നെ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ച് നേരത്തെ റിട്ടയര്‍ ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. ഇവിടെയാണ് ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ് റിട്ടയര്‍ ഏര്‍ലി (Financial Independence Retire Early) (FIRE) എന്ന സാമ്പത്തിക തന്ത്രത്തിന്റെ ആവശ്യകത. വളരെ നേരത്തെ തന്നെ ജോലിയില്‍ നിന്ന് വിരമിച്ച് സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിതം ആസ്വദിക്കാന്‍ നിങ്ങളുടെ ഫയര്‍ സ്‌കോര്‍ അറിഞ്ഞ് ജീവിക്കാം.

എന്താണ് ഫയര്‍ സ്‌കോര്‍?

40 അല്ലെങ്കില്‍ 45 വയസില്‍ റിട്ടയര്‍ ചെയ്യുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ആ പ്രായത്തില്‍ വിരമിച്ചാല്‍ മാത്രം പോരാ സേവിങ്‌സും ഉണ്ടായിരിക്കണം. ആ പ്രായത്തില്‍ വിരമിക്കുമ്പോള്‍ എത്ര രൂപ സമ്പാദ്യമുണ്ടാകണമെന്ന് മനസിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു സ്‌കോറാണ് ഫയര്‍ സ്‌കോര്‍. ഒരു വ്യക്തിയുടെ നിലവിലുള്ള സാമ്പത്തിക നിലയും വരുമാനവും ചെലവുകളും അടിസ്ഥാനമാക്കി അദ്ദേഹം എത്രത്തോളം ഫയര്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് വിലയിരുത്താന്‍ സാധിക്കുന്നു.

  • എത്ര വര്‍ഷത്തിനുള്ളില്‍ ജോലി ഉപേക്ഷിച്ച് സ്വതന്ത്രമായി ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും?
  • നിങ്ങളുടെ സേവിങ്‌സ്, പാസീവ് ഇന്‍കം തുടങ്ങിയവ ആ ലക്ഷ്യത്തിന് മതിയാകുമോ?
  • ചെലവുകള്‍ കുറച്ച്, വരുമാനം വര്‍ധിപ്പിച്ച് എങ്ങനെ ഫയര്‍ ലക്ഷ്യം കൈവരിക്കാം?

ഇങ്ങനെയാണ് സ്‌കോറുകള്‍ വിലയിരുത്തപ്പെടുന്നത്.

എങ്ങനെ കണക്കാക്കാം?

ഫയര്‍ സ്‌കോര്‍ കണക്കാക്കുന്നതിന് പല രീതികളും ഉപയോഗിക്കാറുണ്ട്. ലളിതമായൊരു മാതൃക നോക്കാം.

നിങ്ങളുടെ ആകെ നിക്ഷേപത്തെ വാര്‍ഷിക ചെലവുകള്‍ കൊണ്ട് ഹരിച്ച് അതിനെ 25 കൊണ്ട് ഗുണിക്കാം.

FIRE Score = (നിങ്ങളുടെ മൊത്തം നിക്ഷേപം) ÷ (വാര്‍ഷിക ചെലവുകള്‍ × 25)

4% റൂള്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. 25 എന്ന സംഖ്യ കൊണ്ട് ഇവിടെ ഗുണിക്കപ്പെടുന്നത് നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ആവശ്യമായ തുക കണ്ടെത്തുന്നതിനുള്ള സംഖ്യ കണക്കാക്കുന്നതിനായാണ്.

വാര്‍ഷിക ചെലവ്- 5 ലക്ഷം
ആവശ്യമായ ഫയര്‍ ഫണ്ട്- 5,00,000 × 25 = 1.25 കോടി
നിങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ള നിക്ഷേപം 50 ലക്ഷം രൂപയാണെങ്കില്‍ നിങ്ങളുടെ ഫയര്‍ സ്‌കോര്‍ = 50,00,000 ÷ 1,25,00,000 = 0.4 (അഥവാ 40%)

Also Read: Money habits: പണക്കാരനാകാം, വേണ്ടത് വെറും ആറ് മാസം; വൈറലായി യുവാവിന്റെ പോസ്റ്റ്

ഫയര്‍ സ്‌കോര്‍ എങ്ങനെ ഉയര്‍ത്താം?

  • ചെലവുകള്‍ കുറയ്ക്കാം- ബജറ്റ് അനുസരിച്ച് ചെലവുകള്‍ കൈകാര്യം ചെയ്യാം
  • വരുമാനം വര്‍ധിപ്പിക്കാം- പാസീവ് ഇന്‍കം വര്‍ധിപ്പിക്കാം
  • നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാം- മ്യൂച്വല്‍ ഫണ്ടുകള്‍, സ്റ്റോക്കുകള്‍, പിപിഎഫ്, എന്‍പിഎസ് തുടങ്ങിയവ പരിഗണിക്കാം.
  • ഡെബ്റ്റുകള്‍ കുറയ്ക്കാം- പലിശ കൂടുതലുള്ള

ഫയര്‍ സ്‌കോര്‍ മനസിലാക്കിയാലുള്ള ഗുണങ്ങള്‍

  • സാമ്പത്തിക ലക്ഷ്യങ്ങള്‍ വ്യക്തതയോടെ മനസിലാക്കാന്‍ സാധിക്കും.
  • സ്ഥിരതയുള്ള നിക്ഷേപ രീതികള്‍ സ്വീകരിക്കാന്‍ സാധിക്കും.
  • ജീവിതത്തില്‍ എന്തിന് പ്രാധാന്യം നല്‍കണം എന്ന് തീരുമാനിക്കാന്‍ കഴിയും.