Gold: എത്ര സ്വർണം വരെ കൈവശം വയ്ക്കാം? ഇത് അറിയാതെ പോകരുത്!
Gold Rules in India: പുരുഷനും സ്ത്രീക്കും കൈയില്‍ എത്ര സ്വര്‍ണം വയ്ക്കാം? പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈയില്‍ വച്ചാൽ എന്ത് സംഭവിക്കും? പരിശോധിക്കാം....

Gold
കേരളത്തിൽ സ്വർണവില റെക്കോർഡ് മുന്നേറ്റമാണ് നടത്തുന്നത്. സ്വർണം വെറും സ്വപ്നം മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയും സാധാരണക്കാർക്കിടയിൽ ഉണ്ട്. എന്നാൽ ഇന്ത്യയിൽ ഒരാൾക്ക് എത്ര സ്വർണം വരെ കൈവശം വയ്ക്കാമെന്ന് അറിയാമോ? പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈയില്‍ വച്ചാൽ എന്ത് സംഭവിക്കും? പുരുഷനും സ്ത്രീക്കും കൈയില്‍ എത്ര സ്വര്‍ണം വയ്ക്കാം? പരിശോധിക്കാം….
ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഇന്ത്യയിൽ ഒരു വ്യക്തിക്ക് കൈവശം കരുതാവുന്ന സ്വർണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. വിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിങ്ങനെ വ്യക്തികള്‍ക്കനുസരിച്ച് ഈ പരിധി വ്യത്യാസപ്പെട്ടിരിക്കുന്നു. നിയമപരിധിക്കനുസരിച്ചുള്ള സ്വര്‍ണമാണ് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതെങ്കില്‍ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ അധികൃതരെ ധരിപ്പിക്കേണ്ട ആവശ്യമില്ല.
ALSO READ: 10 പവന്‍ സ്വര്‍ണം നല്‍കണമെന്നാണോ? വിവാഹത്തിന് ഇത്രയും രൂപ വേണം
കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി
വിവാഹിതയായ ഒരു സ്ത്രീക്ക് ഇത്തരത്തിൽ 500 ഗ്രാം അതായത് 62.5 പവൻ സ്വര്‍ണം വരെ കൈവശം വയ്ക്കാം. അവിവാഹിതയായ സ്ത്രീ ആണേല്‍ 250 ഗ്രാം അതായത് 31.25 പവന്‍ വരെ ഇത്തരത്തില്‍ സൂക്ഷിക്കാം. അതേസമയം കുടുംബത്തിലെ പുരുഷനായ അംഗത്തിന് 100 ഗ്രാം സ്വര്‍ണം മാത്രമാണ് കൈവശം വയ്ക്കാൻ സാധിക്കുന്നത്.
പരിധിയിൽ കൂടുതല്‍ സ്വര്‍ണം കൈവശമുണ്ടെങ്കില്‍ വരുമാനത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കണം. പാരമ്പര്യമായോ സമ്മാനമായോ ലഭിച്ച സ്വര്‍ണമാണെങ്കിൽ മാറ്റമുണ്ട്. സമ്മാനം നൽകിയതിനുള്ള രേഖകൾ, സ്വര്‍ണം വാങ്ങിയപ്പോഴുള്ള ബില്ല് തുടങ്ങിയവ രേഖകളായി കാണിക്കാവുന്നതാണ്. കൂടാതെ പാരമ്പര്യമായി ലഭിച്ചതാണെങ്കില്‍ വസ്തുവകകള്‍ ഭാഗം വച്ചതിന്റെ രേഖകളോ വില്‍പത്രമോ അധികൃതർക്ക് സമര്‍പ്പിക്കാം.