AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Silver Prices: സ്വര്‍ണം 1,55,000 ത്തിലേക്ക് വെള്ളി 2,75,000 ത്തിലേക്ക്, കൊള്ളാലോ കളി

Gold and Silver Price Prediction 2026: 2025 ഡിസംബര്‍ പകുതിക്ക് ശേഷം അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണവില 165.4 ഡോളര്‍ അഥവാ 3.77 ശതമാനം ഉയര്‍ന്നു. കോമെക്‌സില്‍ സ്വര്‍ണവില ഔണ്‍സിന് 4,584 യുഎസ് ഡോളറിലെത്തി.

Gold Silver Prices: സ്വര്‍ണം 1,55,000 ത്തിലേക്ക് വെള്ളി 2,75,000 ത്തിലേക്ക്, കൊള്ളാലോ കളി
പ്രതീകാത്മക ചിത്രം Image Credit source: Connect Images/Getty Images
Shiji M K
Shiji M K | Published: 29 Dec 2025 | 01:11 PM

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ എഫ്ഒഎംസിയുടെ മീറ്റിങ്ങിനായി കാത്തിരിക്കുകയാണ് വ്യാപാരികള്‍. ഇനിയും പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നതിനാല്‍ സ്വര്‍ണവും വെള്ളിയും വിലയില്‍ സ്ഥിരത കൈവരിക്കാന്‍ സാധ്യതയേറെയാണ്. നിരക്ക് കുറയ്ക്കല്‍, സുരക്ഷിത നിക്ഷേപ സാധ്യത, വ്യാവസായിക ആവശ്യങ്ങള്‍ എന്നിവ കാരണം 2026ലും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഉയരും. എന്നാല്‍ എത്രത്തോളം വളരാന്‍ സാധ്യതയുണ്ടെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് പോലും വ്യക്തതയില്ല.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) കഴിഞ്ഞയാഴ്ച സ്വര്‍ണ ഫ്യൂച്ചറുകള്‍ 5,677 രൂപ അഥവാ 4.23 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 1,40,465 എന്ന സര്‍വ്വകാല നിരക്കിലെത്തി. 2025ലെ അമ്പരപ്പിക്കുന്ന വിലക്കയറ്റത്തിന് ശേഷം, 2026ലും സമാനമായ വരുമാനം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലെ കമ്മോഡിറ്റി ആന്‍ഡ് കറന്‍സി റിസര്‍ച്ചിലെ ഇബിജി വൈസ് പ്രസിഡന്റ് പ്രണവ് മെര്‍ പറയുന്നത്. എന്നാല്‍ എംസിഎക്‌സില്‍ 2026ല്‍, 5,000 മുതല്‍ 5,200 ഡോളര്‍ വരെ സ്വര്‍ണം ഉയരാനും 10 ഗ്രാമിന് 1,50,000-1,55,000 രൂപ വരെ വില ഉയരാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണനയത്തിലെ ഇളവുകള്‍, ഡോളര്‍ തകര്‍ച്ച, ആഗോള വ്യാപാര പിരിമുറുക്കങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ 2026ലും ഉണ്ടാകാനുള്ള സാധ്യതയും മെര്‍ പങ്കുവെക്കുന്നുണ്ട്. ബാങ്ക് ഓഫ് ജപ്പാന്റെ പലിശ നിരക്ക് വര്‍ധനവ്, ആഗോള വ്യാപാര യുദ്ധങ്ങള്‍, യുഎസിലെയും ചൈനയിലെയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ സ്വര്‍ണത്തിന്റെ കാര്യത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

2025 ഡിസംബര്‍ പകുതിക്ക് ശേഷം അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണവില 165.4 ഡോളര്‍ അഥവാ 3.77 ശതമാനം ഉയര്‍ന്നു. കോമെക്‌സില്‍ സ്വര്‍ണവില ഔണ്‍സിന് 4,584 യുഎസ് ഡോളറിലെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ അപേക്ഷിച്ച് കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങലുകള്‍ കുറഞ്ഞുവെന്നാണ് മെറിന്റെ അഭിപ്രായം. എന്നാല്‍, പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരണവും കറന്‍സി ആശങ്കകളും നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷയും കാരണം വാങ്ങല്‍ സ്ഥിരമായി തുടരും.

Also Read: Gold Rate: 1 പവന്‍ സ്വര്‍ണം 2 ലക്ഷത്തിലേക്ക്; ഉടന്‍ വിലക്കുറവ് പ്രതീക്ഷിക്കേണ്ട

വ്യാവസായിക ആവശ്യങ്ങളും നിക്ഷേപവും വര്‍ധിച്ചതാണ് വെള്ളിക്ക് കരുത്തേകുന്നത്. എംസിഎക്‌സില്‍ വെള്ളി 31,348 രൂപ അഥവ 15.04 ശതമാനമാണ് ഡിസംബറിന്റെ അവസാന ആഴ്ചയില്‍ ഉയര്‍ന്നത്. ഡിസംബര്‍ 26 വെള്ളിയാഴ്ച വെള്ളി കിലോയ്ക്ക് 18,210 രൂപ അഥവ 8.14 ശതമാനം വര്‍ധനവുണ്ടായി. ഇതോടെ 2,42,000 രൂപ എന്ന റെക്കോഡാണ് പിറന്നത്.

ഡിസംബറിന്റെ അവസാനത്തില്‍ കോമെക്‌സില്‍ വെള്ളിവില 9.71 ഡോളര്‍ അഥവാ 14.4 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 79.70 ഡോളറായി. ആഗോളതലത്തിലുള്ള വിതരണ പരിമിതികള്‍ കാരണം എംസിഎക്‌സില്‍ വെള്ളി കിലോയ്ക്ക് 2,75,000 രൂപ വരെയും, ആഗോളതലത്തില്‍ ഔണ്‍സിന് 80 മുതല്‍ 85 ശതമാനം യുഎസ് ഡോളറിലേക്കും ഉയര്‍ന്നേക്കാമെന്നാണ് മെര്‍ പറയുന്നു.