Gold Rate: 1 പവന്‍ സ്വര്‍ണം 2 ലക്ഷത്തിലേക്ക്; ഉടന്‍ വിലക്കുറവ് പ്രതീക്ഷിക്കേണ്ട
Gold Rate Prediction 2026: 2026ലും യുഎസ് കേന്ദ്ര ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് നിലവില്‍ പുറത്തുവരുന്നത്. 2025ല്‍ 25 ശതമാനം ബേസിസ് പോയിന്റുകള്‍ വീതം മൂന്ന് തവണയാണ് നിരക്ക് കുറച്ചത്.
റെക്കോഡ് ഉയരത്തില്‍ തന്നെ 2025ല്‍ സ്വര്‍ണം മുന്നേറി. വിലക്കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും, അതുണ്ടായില്ല. ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്ന സ്വര്‍ണം 2026ലും ഇതേകുതിപ്പ് നടത്തും. 70 ശതമാനത്തോളം വില വര്‍ധനവാണ് 2025ല്‍ മാത്രം സ്വര്‍ണത്തില്‍ സംഭവിച്ചത്. 2026ല്‍ ഇതില്‍ കൂടുതല്‍ വില വര്‍ധനവിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
2026ലും യുഎസ് കേന്ദ്ര ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് നിലവില്‍ പുറത്തുവരുന്നത്. 2025ല്‍ 25 ശതമാനം ബേസിസ് പോയിന്റുകള്‍ വീതം മൂന്ന് തവണയാണ് നിരക്ക് കുറച്ചത്. പലിശ നിരക്ക് കുറച്ചതോടെ മറ്റ് നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം കുറഞ്ഞു. സ്ഥിര നിക്ഷേപങ്ങളെയാണ് പലിശ നിരക്ക് കുറയ്ക്കല്‍ ഗുരുതരമായി ബാധിച്ചത്. ഇതോടെ ഇത്തരം നിക്ഷേപങ്ങള്‍ അവസാനിപ്പിച്ച് ആളുകള്‍ സ്വര്‍ണമെന്ന സുരക്ഷിത നിക്ഷേപത്തിലേക്ക് ചേക്കേറി.
നിക്ഷേപകരുടെ എണ്ണം വര്‍ധിക്കുന്നത് സ്വര്‍ണത്തിന്റെ വിലയും വര്‍ധിപ്പിക്കും. നിക്ഷേപകരുടെ ഒഴുക്കിന് പുറമെ ലോകത്തെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നത് മഞ്ഞലോഹത്തിന്റെ ലഭ്യത കുറയ്ക്കുന്നു. 2026ല്‍ ഉടനീളവും കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍ ഉണ്ടാകും. ഇത് തീര്‍ച്ചയായും വില വര്‍ധനവിന് ആക്കംക്കൂട്ടും.
Read More: Gold Rate: 2025 കഴിയും മുമ്പ് 1.50 ലക്ഷം! പണം പോട്ടെ പൊന്ന് വരട്ടെ
ഇതിനെല്ലാം പുറമെ, ഇസ്രായേല്‍, ഇറാന്‍, റഷ്യ, യുക്രെയ്ന്‍ എന്നിവ തമ്മിലുള്ള സംഘര്‍ഷങ്ങളും അമേരിക്കയും വെനസ്വലയും തമ്മിലുള്ള അസ്വാരസ്യങ്ങളും സുരക്ഷിത നിക്ഷേപത്തിലുള്ള ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ സ്‌പോട്ട് വില ഔണ്‍സിന് 4,500ന് മുകളിലാണ്. അതിന് 5,000 ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
5,000 ഡോളറിലേക്ക് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുകയാണെങ്കില്‍ അത് കേരളത്തിലും പ്രതിഫലിക്കും. നിലവില്‍ ഒരു ലക്ഷത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന സ്വര്‍ണം ഇതോടെ രണ്ട് ലക്ഷത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.