AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

GST Price Cut: ടൂ വീലര്‍ വാങ്ങിക്കേണ്ടേ? ജിഎസ്ടി കുറച്ചതോടെ വമ്പന്‍ വിലക്കിഴിവ്

GST Impact on Two-Wheelers: രാജ്യത്തെ ഇരുചക്ര വാഹനവിപണിയില്‍ ഏകദേശം 98 ശതമാനവും 350 സിസിയില്‍ താഴെയുള്ള വാഹനങ്ങളാണ്. അതിനാല്‍ തന്നെ ജിഎസ്ടി കുറയ്ക്കുന്നത് ഉപഭോക്താക്കളെ വലിയ രീതിയില്‍ തന്നെ സഹായിക്കും.

GST Price Cut: ടൂ വീലര്‍ വാങ്ങിക്കേണ്ടേ? ജിഎസ്ടി കുറച്ചതോടെ വമ്പന്‍ വിലക്കിഴിവ്
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
shiji-mk
Shiji M K | Published: 23 Sep 2025 17:11 PM

പുത്തന്‍ ജിഎസ്ടി നിരക്കുകള്‍ ടൂ വീലറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് ഏറെ ഉപകാരപ്പെട്ടിരിക്കുകയാണ്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകള്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ കൊണ്ടുവന്നത് പ്രതീക്ഷയുടെ മാറ്റങ്ങളാണ്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഇളവുകള്‍ നല്‍കുന്നതിനാണ് കമ്പനികള്‍ ലക്ഷ്യമിട്ടത്. 350 സിസി വരെയുള്ള എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 20 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് കുറഞ്ഞത്.

രാജ്യത്തെ ഇരുചക്ര വാഹനവിപണിയില്‍ ഏകദേശം 98 ശതമാനവും 350 സിസിയില്‍ താഴെയുള്ള വാഹനങ്ങളാണ്. അതിനാല്‍ തന്നെ ജിഎസ്ടി കുറയ്ക്കുന്നത് ഉപഭോക്താക്കളെ വലിയ രീതിയില്‍ തന്നെ സഹായിക്കും. ഹീറോ സ്‌പ്ലെന്‍ഡര്‍, ഹോണ്ട ആക്ടീവ, ബജാജ് പള്‍സര്‍, ടിവിഎസ് അപ്പാച്ചെ, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ വിലയിലും കാര്യമായ കുറവുണ്ട്.

Also Read: GST Price Cut: ജിഎസ്ടി തുണച്ചത് വീടിനായി ആശിച്ചവരെ; വന്‍വിലക്കുറവില്‍ വീടുവെക്കാം വാങ്ങാം

പുതുക്കിയ വിലകള്‍

 

  1. ബജാജ് ഇരുചക്ര വാഹനങ്ങള്‍ക്കും കെടിഎം ബൈക്കുകള്‍ക്കും 20,000 രൂപ വരെ ഇളവ് നല്‍കും.
  2. ബജാജ് പ്ലാറ്റിന 110 ന് 66,007 രൂപയായിരിക്കും വിലയെന്നാണ് വിവരം. നേരത്തെ 71, 558 രൂപയായിരുന്നു.
  3. ടിവിഎസ് ബൈക്കുകള്‍ക്ക് 22,000 രൂപ വരെ വില കുറയും.
  4. ടിവിഎസ് ജുപ്പീറ്റര്‍ 125 (124 സിസി) ന് 77,000 രൂപയില്‍ നിന്ന് 70,667 രൂപയായി വില കുറയും.
  5. ടിവിഎസ് എന്‍ടോര്‍ക്ക് 125ന് 85,000 രൂപയില്‍ നിന്ന് 77,778 രൂപ വരെ ആയേക്കാം.
  6. ടിവിഎസ് റൈഡര്‍ 125ന് വില കുറച്ചു.
  7. സുസുക്കി മോഡലുകളിലെ എല്ലാ വാഹനങ്ങള്‍ക്കും 18,024 രൂപ വരെ വില കുറയും.
  8. സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125ന് 6,444 രൂപ കുറയും. ഇതോടെ 75,556 രൂപയായിരിക്കും വില.
  9. ഹണ്ടര്‍ 350ന് 15,000 രൂപ വരെ കിഴിവുണ്ടാകും.
  10. ക്ലാസിക് 350ന് ഏകദേശം 16,500 രൂപ കുറയും.
  11. മീറ്റിയോര്‍ 350ന് 19,000 രൂപ വരെ കുറയും.
  12. ആക്ടീവ 110 ന് 7,874 രൂപ കുറയും.
  13. ഡിയോ 110 ന് 7,7157 രൂപയും കുറയും.
  14. ആക്ടീവ 125ന് 8,259 രൂപയാണ് കുറയുന്നത്.
  15. ഡിയോ 125ന് 8,042 രൂപയും കുറഞ്ഞു.
  16. ഷൈന്‍ 100 ന് 5,672 രൂപ കുറഞ്ഞിട്ടുണ്ട്.
  17. ഷൈന്‍ ഡിഎക്‌സിന് 6,256 രൂപയും കുറഞ്ഞു.
  18. ലിവോ 110ന് കുറഞ്ഞത് 7,165 രൂപയാണ്.
  19. ഷൈന്‍ 125ന് 7,443 രൂപയും കുറഞ്ഞു.