AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Home Buying: വീട് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Financial Checks to Do Before Buying a Home: വീട് വാങ്ങുന്നതിന് മുമ്പ് നിയമപരമായും സാമ്പത്തികപരമായും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. നിർമ്മാണം പൂർത്തിയാക്കിയ പ്രോജക്റ്റുകൾക്ക് ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

Home Buying: വീട് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പ്രതീകാത്മക ചിത്രംImage Credit source: boonchai wedmakawand/Moment/Getty Images
Nithya Vinu
Nithya Vinu | Published: 22 Oct 2025 | 01:03 PM

ഒരു വീട് വാങ്ങുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക നിക്ഷേപങ്ങളിൽ ഒന്നാണ്. എന്നാൽ മോശം നിർമ്മാണം, കാലതാമസം തുടങ്ങിയവയെല്ലാം ആ സ്വപ്നത്തെ തകിടം മറിക്കുന്നു. അതുകൊണ്ട് തന്നെ തിടുക്കപ്പെട്ട് തീരുമാനമെടുക്കാതെ, വീട് വാങ്ങുന്നതിന് മുമ്പ് നിയമപരമായും സാമ്പത്തികപരമായും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

ശ്രദ്ധിക്കുക….

റെറ രജിസ്ട്രേഷൻ: വീട് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ അതിന് മുമ്പ് പ്രോജക്ടിന് റെറ  (RERA – റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) രജിസ്ട്രേഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് നിർബന്ധമാണ്. റിയൽ എസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവ സഹായിക്കും.

നിയമപരമായ അംഗീകാരം: വീട് വാങ്ങുന്നതിന് മുമ്പ്, കെട്ടിടത്തിൻ്റെ എല്ലാ രേഖകളും നിയമപരമായി സാധുതയുള്ളതാണോ എന്ന് പരിശോധിക്കണം. ഇതിനായി ഒരു നിയമ വിദഗ്ദ്ധൻ്റെ സഹായം തേടാവുന്നതാണ്. നിർമ്മാണത്തിന് ആവശ്യമായ അംഗീകൃത ബിൽഡിംഗ് പ്ലാൻ പരിശോധിക്കുക.

പാരിസ്ഥിതിക അനുമതി, ഫയർ സേഫ്റ്റി ക്ലിയറൻസ്, വസ്തുവിൻ്റെ കൈവശാവകാശം, വസ്തുവിന്മേൽ നിയമപരമായ ബാധ്യതകളോ വായ്പകളോ ഉണ്ടോ തുടങ്ങി എല്ലാ കാര്യത്തിലും വ്യക്ത ഉറപ്പാക്കണം.

ബിൽഡർ: നിർമ്മാതാവിൻ്റെ മുൻകാല റെക്കോർഡുകൾ, പൂർത്തിയാക്കിയ പ്രോജക്റ്റുകൾ തുടങ്ങിയവ പരിശോധിക്കുന്നത് വലിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.

ബാങ്കുകൾ: പ്രമുഖ ബാങ്കുകൾ വായ്പ നൽകാൻ തയ്യാറാണെങ്കിൽ, പ്രോജക്റ്റ് രേഖകൾ നിയമപരമായി ശരിയാണെന്ന് മനസിലാക്കാം.

ചെലവ് കണക്കാക്കുക: അടിസ്ഥാന വിലയ്ക്ക് പുറമെ വരുന്ന മറ്റ് ചെലവുകൾ, അതായത്, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, ജി.എസ്.ടി, പാർക്കിംഗ് ചാർജുകൾ തുടങ്ങിയവ  എല്ലാം കണക്കിലെടുത്ത് മൊത്തം തുക എത്രയാണെന്ന് ഉറപ്പുവരുത്തുക.

പേയ്മെൻ്റ് പ്ലാൻ: തിരഞ്ഞെടുക്കുന്ന പേയ്മെൻ്റ് പ്ലാൻ ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കുക. നിയമപരമായ സഹായം തേടുന്നത് ഉചിതം.

കാർപെറ്റ് ഏരിയ: റെറ നിയമപ്രകാരം കാർപെറ്റ് ഏരിയ വ്യക്തമാക്കേണ്ടതുണ്ട്.

സൈറ്റ് പരിശോധന: ബിൽഡിംഗ് പ്ലാൻ അനുസരിച്ചാണോ നിർമ്മാണം നടന്നിരിക്കുന്നത്, നിർമ്മാണത്തിൻ്റെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഉണ്ടാകാൻ  നിർബന്ധമായും സൈറ്റ് നേരിട്ട് സന്ദർശിച്ച് പരിശോധിക്കുക.

ഡൗൺ പേയ്മെൻ്റ്: വീടിൻ്റെ വിലയുടെ 20% മുതൽ 30% വരെ വരുന്ന ഡൗൺ പേയ്മെൻ്റ് തുക എവിടെ നിന്ന് കണ്ടെത്തുമെന്ന് തീരുമാനിക്കുക. ഹോം ലോൺ ലഭിച്ചാൽ പോലും ഈ തുക സ്വന്തമായി കണ്ടെത്താൻ ശ്രമിക്കണം.

കൈവശാവകാശ സർട്ടിഫിക്കറ്റ്: നിർമ്മാണം പൂർത്തിയാക്കിയ പ്രോജക്റ്റുകൾക്ക് ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് (OC) ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഈ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ, കെട്ടിടം നിയമപ്രകാരം കൈവശം വെക്കാൻ സാധിക്കില്ല.