AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Home Loan Interest Rate: ഈ ബാങ്കുകളില്‍ ഇനി ഭവന വായ്പയ്ക്ക് പലിശ കുറയും; നിരക്കുകളിങ്ങനെ

Home Loan Interest Rate Reduced: 2025 ഏപ്രിലില്‍ നടന്ന മോണിറ്ററി പോളിസി മീറ്റിങ്ങില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 6.25ല്‍ നിന്നും 6.00 ശതമാനം ആയാണ് ഇത് കുറഞ്ഞത്. ഈ വര്‍ഷം ഫെബ്രുവരിയിലും റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചിരുന്നു. അതിനാല്‍ ഈ വര്‍ഷം രണ്ട് തവണയാണ് നിരക്ക് കുറച്ചത്. ഈ ഇളവുകള്‍ ഭവന വായ്പ എടുക്കുന്നവര്‍ക്കും ആശ്വാസമാകും.

Home Loan Interest Rate: ഈ ബാങ്കുകളില്‍ ഇനി ഭവന വായ്പയ്ക്ക് പലിശ കുറയും; നിരക്കുകളിങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: Freepik
Shiji M K
Shiji M K | Published: 07 May 2025 | 04:14 PM

പലരുടെയും ഏറെനാളായുള്ള സ്വപ്‌നമാണ് സ്വന്തമായൊരു വീടെന്നത്. എന്നാല്‍ സാമ്പത്തികം തന്നെയാണ് അവര്‍ക്ക് തടസമാകുന്നത്. ബാങ്ക് വായ്പകളാണ് ഇക്കൂട്ടര്‍ക്ക് കൈതാങ്ങാകുന്നത്. ഭവന വായ്പകള്‍ക്ക് പലപ്പോഴും ഉയര്‍ന്ന പലിശയാണ് ഈടാക്കുന്നത്. അതിനാല്‍ തന്നെ ഇത് പലര്‍ക്കും മുന്നില്‍ വെല്ലുവിളി ഉയര്‍ത്താറുമുണ്ട്.

2025 ഏപ്രിലില്‍ നടന്ന മോണിറ്ററി പോളിസി മീറ്റിങ്ങില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 6.25ല്‍ നിന്നും 6.00 ശതമാനം ആയാണ് ഇത് കുറഞ്ഞത്. ഈ വര്‍ഷം ഫെബ്രുവരിയിലും റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചിരുന്നു. അതിനാല്‍ ഈ വര്‍ഷം രണ്ട് തവണയാണ് നിരക്ക് കുറച്ചത്. ഈ ഇളവുകള്‍ ഭവന വായ്പ എടുക്കുന്നവര്‍ക്കും ആശ്വാസമാകും. ചുരുക്കം ചില ബാങ്കുകളുടെ പുതുക്കിയ പലിശ നിരക്ക് നോക്കാം.

കാനറ ബാങ്ക് 30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 8.00-10.75 ശതമാനം, 30 ലക്ഷത്തിന് മുകളിലാണെങ്കില്‍ 7.95-10.75 ശതമാനം, 75 ലക്ഷവും അതിനുമുകളിലും ആണെങ്കില്‍ 7.90-10.65 ശതമാനം വരെയാണ് പലിശ ഈടാക്കുക.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 30 ലക്ഷം വരെയുള്ള വായ്പയ്ക്ക് 8.05-9.85 ശതമാനം, 30 ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് 8.00-9.75 ശതമാനം, 75 ലക്ഷമോ അതിന് മുകളിലോ ഉള്ള വായ്പയ്ക്ക് 8.00-9.75 ശതമാനം വരെ പലിശ ഈടാക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 8.00-9.15 ശതമാനം, 30 ലക്ഷത്തിന് മുകളിലാണെങ്കില്‍ 8.00-9.15 ശതമാനം, 75 ലക്ഷമോ അതിന് മുകളിലോ ആണെങ്കില്‍ 8.00-9.15 ശതമാനം വരെയാണ് പലിശ.

ഐസിഐസിഐ ബാങ്കില്‍ 30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 8.75 ശതമാനം മുതല്‍, 30 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് 8.75 ശതമാനം മുതല്‍, 75 ലക്ഷവും അതിന് മുകളിലും ഉള്ളതിന് 8.75 ശതമാനം മുതലുമാണ് പലിശ ആരംഭിക്കുന്നത്.

Also Read: Post Office Savings Scheme: 66 ലക്ഷം നേടാന്‍ വെറും 8,000 മതിയെന്നോ! ഇതിലും നല്ല പദ്ധതി വേറെ കിട്ടുമോ!

ഫെഡറല്‍ ബാങ്കില്‍ 30 ലക്ഷം വരെ 8.55 ശതമാനം മുതലും, 30 ലക്ഷത്തിന് മുകളില്‍ 8.55 ശതമാനം മുതലും, 75 ലക്ഷമോ അതിനു മുകളിലോ ഉള്ള വായ്പയ്ക്ക് 8.55 ശതമാനം മുതലും പലിശ ഈടാക്കും.

എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിലും 30 ലക്ഷം വരെയുള്ള വായ്പയ്ക്ക് 8.50 ശതമാനം മുതലും 30 ലക്ഷത്തിന് മുകളില്‍ 8.50 ശതമാനം മുതലും, 75 ലക്ഷവും അതിന് മുകളിലുമുള്ള വായ്പയ്ക്ക് 8.50 ശതമാനം മുതലുമാണ് പലിശ നിരക്ക്

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Follow Us