AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Post Office Insurance: 355 രൂപ മുടക്കാമോ? 10 ലക്ഷത്തിന്റെ കവറേജ് നേടാം

Affordable Accident Insurance: ഹെല്‍ത്ത് പ്ലസ്, എക്‌സ്പ്രസ് പ്ലസ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള അപകട ഇന്‍ഷുറന്‍സ് പോളിസികളാണ് ഇന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 18നും 65നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്,

Post Office Insurance: 355 രൂപ മുടക്കാമോ? 10 ലക്ഷത്തിന്റെ കവറേജ് നേടാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 04 May 2025 16:36 PM

നമ്മുടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന റോഡപകടങ്ങളുടെയും മറ്റ് ഗുരുതര അസുഖങ്ങളുടെയുമെല്ലാം എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഏത് നിമിഷമാണ് നമുക്ക് ആശുപത്രി വാസം വേണ്ടി വരുന്നതെന്ന് അറിയില്ലല്ലോ. അതിനാല്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സാധാരണക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് അറിഞ്ഞുവെച്ചോളു.

ഹെല്‍ത്ത് പ്ലസ്, എക്‌സ്പ്രസ് പ്ലസ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള അപകട ഇന്‍ഷുറന്‍സ് പോളിസികളാണ് ഇന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 18നും 65നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്,

ഹെല്‍ത്ത് പ്ലസ് ഓപ്ഷന്‍ 1ന് ഇന്‍ഷുറന്‍സ് തുക 5 ലക്ഷമായിരിക്കും. അപകടത്തിലൂടെ മരണമോ, സ്ഥിരമായ അംഗവൈകല്യമോ ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് എടുത്തയാളുടെ കുടുംബത്തിന് തുകയുടെ 100 ശതമാനവും ലഭിക്കും.

മാത്രമല്ല നിങ്ങളുടെ മക്കളുടെ വിവാഹത്തിന് 50,000 രൂപയും കവറേജ് ലഭിക്കുന്നതാണ്. എല്ലുകള്‍ ഒടിഞ്ഞാല്‍ 25,000 രൂപ ലഭിക്കും. 355 രൂപയാണ് ഹെല്‍ത്ത് പ്ലസ് ഓപ്ഷന്‍ 1ന്റെ വാര്‍ഷിക പ്രീമിയം തുക.

10 ലക്ഷം രൂപയാണ് ഹെല്‍ത്ത് പ്ലസ് ഓപ്ഷന്‍ 2 ന്റെ ഇന്‍ഷുറന്‍സ് തുക. മരണമോ സ്ഥിരമായ അംഗവൈകല്യമോ ഉണ്ടായാല്‍ കുടുംബത്തിന് 100 ശതമാനം തുകയും ലഭിക്കുന്നു. എല്ലുകള്‍ ഒടിഞ്ഞാല്‍ 25,000 രൂപയാണ് കവറേജ്. ആക്‌സിഡന്റല്‍ മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റായി 1 ലക്ഷം രൂപ വരെയും ലഭിക്കും.

Also Read: Gold EMI: സ്വർണം ഇഎംഐ ഇട്ട് വാങ്ങാമോ? ലാഭകരമാണോ?

കോമ അവസ്ഥയ്ക്ക് 5,000 രൂപ പ്രതിവാര ആനുകൂല്യം ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് 50,000 രൂപ വരെ ലഭിക്കും. 555 രൂപയാണ് നികുതി ഉള്‍പ്പെടെ വാര്‍ഷിക പ്രീമിയം തുക.