AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Senior Citizen Savings Scheme: വാര്‍ധക്യം ആഘോഷമാക്കാം; മാസം 20,000 രൂപ പോസ്റ്റ് ഓഫീസ് തരും

Post Office Savings Schemes: പോസ്റ്റ് ഓഫീസ് വിഭാവനം ചെയ്യുന്ന മികച്ച പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം. മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി മികച്ച പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം.

Senior Citizen Savings Scheme: വാര്‍ധക്യം ആഘോഷമാക്കാം; മാസം 20,000 രൂപ പോസ്റ്റ് ഓഫീസ് തരും
പ്രതീകാത്മക ചിത്രം Image Credit source: TV9 Telugu
shiji-mk
Shiji M K | Published: 04 May 2025 20:25 PM

നമ്മളെല്ലാം ജോലി ചെയ്യുന്നത് വാര്‍ധക്യക്കാലത്ത് ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നതിനായാണ്. എന്നാല്‍ പലര്‍ക്കും അവരുടെ വരുമാനത്തില്‍ നിന്നും വാര്‍ധക്യക്കാലത്തേക്കായി പണം മാറ്റിവെക്കാന്‍ സാധിക്കാറില്ല. എന്നാല്‍ അങ്ങനെ ജീവിക്കുന്നത് കൊണ്ട് കാര്യമുണ്ടോ? ചെലവുകളെല്ലാം കഴിഞ്ഞ് ശമ്പളത്തില്‍ നിന്നും 20 ശതമാനം സമ്പാദ്യത്തിലേക്ക് മാറ്റിവെക്കണം. വാര്‍ധക്യക്കാലം മുന്നില്‍ കണ്ടുകൊണ്ടാകട്ടെ സമ്പാദ്യം.

പോസ്റ്റ് ഓഫീസ് വിഭാവനം ചെയ്യുന്ന മികച്ച പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം. മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി മികച്ച പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം.

ബാങ്ക് എഫ്ഡികളേക്കാള്‍ കൂടുതലാണ് ഈ പദ്ധതി നല്‍കുന്ന പലിശ. 8.2 ശതമാനമാണ് ഈ സ്‌കീമിന്റെ പലിശ നിരക്ക്. 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം ഏകദേശം 2,26,000 രൂപ നിങ്ങള്‍ക്ക് ലഭിക്കും. എല്ലാ മാസവും 20,500 രൂപയാണ് നിങ്ങളിലേക്ക് എത്തുന്നത്. ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും.

അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. കാലാവധി പൂര്‍ത്തിയായതിന് ശേഷം 3 വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. എന്നാല്‍ കാലാവധിക്ക് മുമ്പ് പണം പിന്‍വലിച്ചാല്‍ പിഴ ഈടാക്കും.

55 നും 60നും ഇടയില്‍ പ്രായമുള്ള വിരമിച്ച ജീവനക്കാര്‍ക്കും, 50നും 60 നും ഇടയില്‍ പ്രായമുള്ള വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം. 60 വയസിന് കൂടുതല്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്.

Also Read: Post Office Insurance: 355 രൂപ മുടക്കാമോ? 10 ലക്ഷത്തിന്റെ കവറേജ് നേടാം

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ നികുതിയിളവും ലഭിക്കുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.