GST Rate Cut : ഇനി റൈഡിങ് പൊളിക്കാം! യമഹ ബൈക്കുകൾക്ക് വില കുറയുന്നത് 18,000ത്തോളം രൂപ
GST Rate Cut On Bikes : 350 സിസിയിൽ താഴെയുള്ള ബൈക്കുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്നും 18 ശതമാനമായി വെട്ടിക്കുറച്ചതോടെയാണ് ബൈക്കുകൾക്ക് കമ്പനികൾക്ക് വില കുറയ്ക്കുന്നത്. പുതിയ നിരക്ക് സെപ്റ്റംബർ 22 ഓടെ പ്രാബല്യത്തിൽ വരും
ജിഎസ്ടി നിരക്ക് രണ്ട് സ്ലാബുകളിലായി കേന്ദ്ര സർക്കാർ ചുരുക്കിയതോടെ നിരവധി ബൈക്കുകളുടെ വിലയാണ് കുറയാൻ പോകുന്നത്. 28% ജിഎസ്ടിയുണ്ടായിരുന്ന ബൈക്കുകൾക്ക് ഇനി 18% ജിഎസ്ടിയാണ് കേന്ദ്രം ഏർപ്പെടുത്താൻ പോകുന്നത്. 350 സിസി താഴെയുള്ള ബൈക്കുകൾക്കാണ് 18% ജിഎസ്ടി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പ്രമുഖ ഇരുചക്രവാഹന കമ്പനികൾ തങ്ങളുടെ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വില കുറച്ചിരിക്കുകയാണ്. ജാപ്പനീസ് കമ്പനിയായ യമഹ മോട്ടോർസ് 18,000 രൂപ വരെയാണ് തങ്ങളുടെ വിവിധ ബ്രാൻഡുകളുടെ വില കുറച്ചിരിക്കുന്നത്.
യമഹയുടെ 350 സിസിയിൽ താഴെയുള്ള ഇരുചക്രവാഹനങ്ങൾക്കാണ് വില കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 7,759 രൂപ മുതൽ 17,581 രൂപ വരെയാണ് കമ്പനി വിവിധ മോഡലുകളുടെ വില കുറച്ചിരിക്കുന്നത്. അവ ഏതെല്ലാമാണെന്നും എത്രയാണ് കുറച്ചിരിക്കുന്നതെന്ന് പരിശോധിക്കാം:
ALSO READ : GST Reform Benefits: ജിഎസ്ടി പരിഷ്കരണം സാധാരണക്കാരന് ഗുണകരമോ?
- യമഹ ആർ15 – കമ്പനി ഏറ്റവും കൂടുതൽ വില കുറച്ചിരിക്കുന്നത് ആർ15നാണ്. 17,581 രൂപയാണ് വില കുറയാൻ പോകുന്നത്. ഇതോടെ ആർ15ൻ്റെ എക്സ്-ഷോറൂം വില 1,94,439 രൂപയാകും
- യമഹ എംടി 15 – 14,964 രൂപയാണ് എംടി-15ന് കുറയുന്നത്. ഇത് എംടി15 ബൈക്കിൻ്റെ എക്സ്-ഷോറൂം വില 1,65,536 രൂപയാക്കും.
- യമഹ എഫ്സി-എസ് ഫി ഹൈബ്രിഡ് – 12,031 രൂപയാണ് കുറയുക. ഇതോടെ എഫ്സി-എസ് ഫി ഹൈബ്രിഡിൻ്റെ എക്സ്-ഷോറൂം വില 1,33,159 രൂപയാകും
- യമഹ എഫ്സി-എക്സ് ഹൈബ്രിഡ് – 12,430 രൂപയാണ് കുറയുക. ഇതോടെ എഫ്സി-എക്സ് ഹൈബ്രിഡിന് എക്സ്-ഷോറൂം വില 1,37,560 രൂപയാകും
- യമഹ എറോക്സ് 155 വേർഷൻ എസ് – 12,753 രൂപയാണ് എറോക്സ് 155 വേർഷൻ എസിന് യമഹ കുറയ്ക്കുക. ബൈക്കിന് എക്സ്-ഷോറൂം വില 1,41,1367 രൂപയാകും
- യമഹ റെയ്സിആർ -ഏറ്റവും വില കുറയുന്നത് റെയ്സിആറിൻ്റെയാണ്. 7,759 രൂപയാണ് കുറയുക. ഇതോടെ സ്കൂട്ടിയുടെ എക്സ്-ഷോറൂം വില 86,001 രൂപയാകും
- യമഹ ഫസീനോ – 8,509 രൂപയാണ് യമഹ ഫസീനോയ്ക്ക് കുറയ്ക്കുക. സ്കൂട്ടിയുടെ എക്സ്-ഷോറൂം വില 94,281 രൂപയാകും.
അതേസമയം യമഹയുടെ 350 സിസിക്ക് മുകളിലുള്ള ബൈക്കുകൾക്ക് 40% ജിഎസ്ടിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഈ വിഭാഗത്തിലുള്ള ബൈക്കുകൾക്ക് ഏർപ്പെടുത്തിട്ടുള്ളത് 28% ജിഎസ്ടിയാണ്. ഇതിന് പുറമെ 3% സെസും ഏർപ്പെടുത്തിയിരുന്നു. എന്നാൽ സെസ് ആ നീക്കം ചെയ്ത് 40 ശതമാനം ജിഎസ്ടിയാക്കി ഏകോപിപ്പിച്ചിരിക്കുകയാണ് കേന്ദ്രം.