SIP: 16,000 രൂപയുണ്ടെങ്കില്‍ 14 കോടിയുണ്ടാക്കാം; എത്ര വര്‍ഷം വേണ്ടിവരും?
SIP to Reach 14 Crore: അക്കൗണ്ടില്‍ നിന്ന് എസ്‌ഐപി തുക സ്വയമേവ ഡെബിറ്റ് ആകുകയും നിങ്ങള്‍ തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഫണ്ടിന്റെ ആസ്തി മൂല്യം അടിസ്ഥാനമാക്കി ഓരോ മാസവും നിങ്ങള്‍ക്ക് പുതിയ യൂണിറ്റുകള്‍ അനുവദിച്ച് നല്‍കും.

പ്രതീകാത്മക ചിത്രം
വളരെ അച്ചടക്കത്തോടെ നിക്ഷേപം നടത്താന്‍ നിങ്ങളെ അനുവദിക്കുന്ന നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി. ഇവിടെ മ്യൂച്വല്‍ ഫണ്ടുകളിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതാണ്. എന്നാല്‍ നേരിട്ടുള്ള നിക്ഷേപം നടക്കുന്നില്ല. നിശ്ചിത തുക പതിവായി നിക്ഷേപിക്കുന്നതാണ് എസ്‌ഐപിയുടെ രീതി. ഇത് നിങ്ങളെ കാലക്രമേണ സമ്പത്ത് വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.
അക്കൗണ്ടില്‍ നിന്ന് എസ്‌ഐപി തുക സ്വയമേവ ഡെബിറ്റ് ആകുകയും നിങ്ങള്‍ തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഫണ്ടിന്റെ ആസ്തി മൂല്യം അടിസ്ഥാനമാക്കി ഓരോ മാസവും നിങ്ങള്‍ക്ക് പുതിയ യൂണിറ്റുകള്‍ അനുവദിച്ച് നല്‍കും.
ലംപ്‌സം നിക്ഷേപമായോ അല്ലെങ്കില്‍ തവണകളായോ നിങ്ങള്‍ക്ക് എസ്‌ഐപിയില്‍ നിക്ഷേപം നടത്താവുന്നതാണ്. എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും നല്ലത്. നേരത്തെയുള്ള നിക്ഷേപം വിപണിയിലെ അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനും കോമ്പൗണ്ടിങിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിനും നിങ്ങളെ സഹായിക്കും.
12 ശതമാനം വരെ റിട്ടേണാണ് എസ്‌ഐപിയില്‍ നിന്ന് പ്രതിവര്‍ഷം പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ പ്രതിമാസം 16,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 40 വര്‍ഷം കൊണ്ട് എത്ര രൂപ സമാഹരിക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കാം.
10 വര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍- ആകെ നിക്ഷേപം- 19.2 ലക്ഷം രൂപ, കോര്‍പ്പസ്- 35.84 ലക്ഷം രൂപ
20 വര്‍ഷത്തെ നിക്ഷേപം- നിക്ഷേപിച്ച തുക 38.4 ലക്ഷം രൂപ, കോര്‍പ്പസ്- 1.47 കോടി രൂപ
25 വര്‍ഷത്തെ നിക്ഷേപം- നിക്ഷേപിച്ച തുക 48 ലക്ഷം രൂപ, കോര്‍പ്പസ്- 2.72 കോടി രൂപ
30 വര്‍ഷത്തെ നിക്ഷേപം- നിക്ഷേപിച്ച തുക- 57.6 ലക്ഷം രൂപ, കോര്‍പ്പസ്- 4.93 കോടി രൂപ
Also Read: SIP: എസ്‌ഐപി വഴി ഭവന വായ്പ പലിശ തിരിച്ചുപിടിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
33 വര്‍ഷത്തെ നിക്ഷേപം- നിക്ഷേപിച്ച തുക- 63.36 ലക്ഷം രൂപ, കോര്‍പ്പസ്- 6.99 കോടി രൂപ
37 വര്‍ഷത്തെ നിക്ഷേപം- നിക്ഷേപിച്ച തുക- 71.04 ലക്ഷം രൂപ, കോര്‍പ്പസ്- 11.10 കോടി രൂപ
39 വര്‍ഷത്തെ നിക്ഷേപം- നിക്ഷേപിച്ച തുക- 74.88 ലക്ഷം രൂപ, കോര്‍പ്പസ്- 13.97 കോടി രൂപ
40 വര്‍ഷത്തേക്ക് നിങ്ങള്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ തിരികെ ലഭിക്കുന്ന തുക 14 കോടിക്കും മുകളിലായിരിക്കും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.