AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

HDFC Mutual Funds: 3 വര്‍ഷത്തിനുള്ളില്‍ 105% വരെ റിട്ടേണ്‍ നല്‍കിയ HDFC മ്യൂച്വല്‍ ഫണ്ടുകളിതാ

HDFC Mutual Funds 3 Year Returns: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എച്ച്ഡിഎഫ്‌സിയുടെ ചില ഇക്വിറ്റി ഫണ്ടുകള്‍ അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചത്. അവ 20 ശതമാനം മുതല്‍ 27 ശതമാനം വരെ സിഎജിആര്‍ നേടി.

HDFC Mutual Funds: 3 വര്‍ഷത്തിനുള്ളില്‍ 105% വരെ റിട്ടേണ്‍ നല്‍കിയ HDFC മ്യൂച്വല്‍ ഫണ്ടുകളിതാ
എച്ച്ഡിഎഫ്‌സിImage Credit source: TV9 Network
shiji-mk
Shiji M K | Published: 10 Aug 2025 16:35 PM

ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളിലൊന്നാണ് എച്ച്ഡിഎഫ്‌സി. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ക്ക് നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എച്ച്ഡിഎഫ്‌സിയുടെ ചില ഇക്വിറ്റി ഫണ്ടുകള്‍ അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചത്. അവ 20 ശതമാനം മുതല്‍ 27 ശതമാനം വരെ സിഎജിആര്‍ നേടി.

വാല്യൂ റിസര്‍ച്ച് 5 സ്റ്റാര്‍ റേറ്റിങ് നല്‍കിയ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടുകളെ പരിചയപ്പെടാം. മൂന്ന് വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫണ്ടുകളാണവ.

എച്ച്ഡിഎഫ്‌സി മിഡ്ക്യാപ് ഫണ്ട്

2013 ജനുവരിയിലാണ് ഈ ഫണ്ട് ആരംഭിച്ചത്. 21.06 ശതമാനം വരുമാനം നേടി. 2025 ജൂണ്‍ വരെ 84,000 കോടി രൂപയിലധികം ആസ്തികള്‍ ഈ ഫണ്ട് കൈകാര്യം ചെയ്യുന്നു. 0.74 ശതമാനം ചെലവ് അനുപാതം. വളരെ റിസ്‌ക് ഫണ്ട് റേറ്റിങ് ആണുള്ളത്.

മൂന്ന് വര്‍ഷത്തെ ലംപ്‌സം വരുമാനം- 26.89 ശതമാനം സിഎജിആര്‍
റിട്ടേണ്‍- 22.93 ശതമാനം
1 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം മൂന്ന് വര്‍ഷത്തിന് ശേഷം 2.04 ലക്ഷം രൂപയായി. ഫണ്ടിന് 104.60 ശതമാനം സമ്പൂര്‍ണ വരുമാനം നേടാനായി.

എസ്‌ഐപി റിട്ടേണ്‍- പ്രതിമാസ 10,000 രൂപ നിക്ഷേപം 5 ലക്ഷം രൂപയായി
22.94 ശതമാനം സിഎജിആര്‍ റിട്ടേണ്‍ നല്‍കി.

എച്ച്ഡിഎഫ്‌സി ഫോക്കസ്ഡ് ഫണ്ട്

2004ല്‍ ആരംഭിച്ച ഫണ്ടാണിത്. തുടക്കം മുതല്‍ 19.10 ശതമാനം വരുമാനം നല്‍കുന്നു. 2025 ജൂണ്‍ വരെ 20,800 കോടിയിലധികം മൂല്യമുള്ള ആസ്തികള്‍ കൈകാര്യം ചെയ്യുന്നു. 1.64 ശതമാനം ചെലവ് അനുപാതം.

ലംപ്‌സം- വാര്‍ഷിക വരുമാനം 24.32 ശതമാനം.
1 ലക്ഷം രൂപയുടെ നിക്ഷേപം 1.92 ലക്ഷമായി വളര്‍ന്നു.
സമ്പൂര്‍ണ വരുമാനം- 92.37 ശതമാനം

എസ്‌ഐപി- 10,000 രൂപയുടെ എസ്‌ഐപി 4,95 ലക്ഷമായി വളര്‍ന്നു. 37.64 ശതമാനം സിഎജിആര്‍ സൃഷ്ടിച്ചു.

എച്ച്ഡിഎഫ്‌സി ഫ്‌ളെക്‌സി ക്യാപ് ഫണ്ട്

2013 ജനുവരിയില്‍ ആരംഭിച്ച ഫണ്ടാണിത്. തുടക്കം മുതല്‍ 16.96 ശതമാനം വരുമാനം നല്‍കുന്നു. 2025 ജൂണ്‍ വരെ 0.72 ശതമാനം കുറഞ്ഞ ചെലവ് അനുപാതത്തോടെ 79,585 കോടി രൂപയുടെ കോര്‍പ്പസ് കൈകാര്യം ചെയ്യുന്നു.

Also Read: HRA Claiming: നികുതി ലാഭിക്കാന്‍ മാതാപിതാക്കള്‍ക്ക് വാടക നല്‍കാം; എങ്കില്‍ എച്ച്ആര്‍എ എങ്ങനെ ക്ലെയിം ചെയ്യാം

ലംപ്‌സം നിക്ഷേപം- കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 23.42 ശതമാനം വാര്‍ഷിക വരുമാനം നല്‍കി.
1 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം വളര്‍ന്നത് 1.88 ലക്ഷം രൂപയായാണ്.
88.20 യീല്‍ഡ് ഇതേകാലയളവില്‍ നല്‍കുകയും ചെയ്തു.

എസ്‌ഐപി- 36.6 ശതമാനം റിട്ടേണാണ് ഈ ഫണ്ട് നല്‍കിയത്.
പ്രതിമാസ 10,000 രൂപ എസ്‌ഐപി 4,91 ലക്ഷം രൂപയായും വളര്‍ന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.