Systematic Investment Plan: മാസം 3,000 രൂപ നിക്ഷേപിക്കാമോ? 50 ലക്ഷത്തിലധികം നേടാം

Systematic Investment Plan Benefits: എസ്‌ഐപിയില്‍ എല്ലാ മാസവും 3,000 രൂപ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ എത്ര രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് അറിയാമോ? എത്ര ചെറിയ തുക നിക്ഷേപിച്ചും എസ്‌ഐപികള്‍ വഴി മികച്ച നേട്ടം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും എന്നത് കൊണ്ട് തന്നെ, 3,000 രൂപയുടെ നിക്ഷേപം ഒട്ടും മോശമാകില്ല.

Systematic Investment Plan: മാസം 3,000 രൂപ നിക്ഷേപിക്കാമോ? 50 ലക്ഷത്തിലധികം നേടാം

എസ്‌ഐപി

Published: 

29 Apr 2025 | 04:23 PM

പണം സമ്പാദിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ആര്‍ക്കും പരിചയപ്പെടുത്തി തരേണ്ടതില്ല. എന്നാല്‍ പലര്‍ക്കും പണം സമ്പാദിച്ച് തുടങ്ങണമെന്ന് തീരുമാനമെടുക്കാനാണ് പ്രയാസം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികള്‍ വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. ദീര്‍ഘകാലത്തേക്ക് നടത്തുന്ന നിക്ഷേപങ്ങളാണ് ഇവിടെ നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നത്.

എസ്‌ഐപിയില്‍ എല്ലാ മാസവും 3,000 രൂപ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ എത്ര രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് അറിയാമോ? എത്ര ചെറിയ തുക നിക്ഷേപിച്ചും എസ്‌ഐപികള്‍ വഴി മികച്ച നേട്ടം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും എന്നത് കൊണ്ട് തന്നെ, 3,000 രൂപയുടെ നിക്ഷേപം ഒട്ടും മോശമാകില്ല.

എസ്‌ഐപിയില്‍ പ്രതിമാസം 3,000 രൂപ 25 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 50 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കും. 25 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ നിക്ഷേപിക്കുന്നത് ആകെ 9,00,000 രൂപയായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടം 2,06,620 രൂപ. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 51,06,620 രൂപ നിങ്ങളിലേക്ക് എത്തുന്നു.

Also Read: Education Loan: വിദേശ പഠനത്തിന് ലോണ്‍ എടുക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ അറിയാതെ പോകല്ലേ

നിങ്ങള്‍ എത്ര നാള്‍ നിക്ഷേപം നടത്തുന്നുവോ അത്രയും റിട്ടേണ്‍ ലഭിക്കുന്നതാണ്. തുടക്കത്തില്‍ 3,000 രൂപ നിക്ഷേപിക്കുന്ന നിങ്ങള്‍ തൊട്ടടുത്ത വര്‍ഷത്തില്‍ നിക്ഷേപ സംഖ്യയുടെ 10 ശതമാനം ഉയര്‍ത്താന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുകയുള്ളു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ