AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Golden Play Button: ഗോള്‍ഡന്‍ പ്ലേ ബട്ടണുള്ള യൂട്യൂബര്‍ക്ക് 1 വര്‍ഷം എത്ര രൂപ ലഭിക്കും?

YouTube Golden Play Button Earnings: വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഗോള്‍ഡന്‍ പ്ലേ ബട്ടണും ഡയമണ്ട് പ്ലേ ബട്ടണും ലഭിച്ചിട്ടുള്ളൂ. ഒരു ചാനല്‍ 1 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടുമ്പോഴാണ് ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ലഭിക്കുന്നത്.

Golden Play Button: ഗോള്‍ഡന്‍ പ്ലേ ബട്ടണുള്ള യൂട്യൂബര്‍ക്ക് 1 വര്‍ഷം എത്ര രൂപ ലഭിക്കും?
ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍Image Credit source: TV9 Network
shiji-mk
Shiji M K | Published: 11 Dec 2025 10:24 AM

ഇന്ന് എവിടെ നോക്കിയാലും യൂട്യൂബേഴ്‌സാണ്. യൂട്യൂബ് വീഡിയോ ചെയ്ത് അതിവേഗത്തില്‍ പണക്കാരനാകാം എന്ന സൂത്രവും ഇന്ത്യക്കാര്‍ കണ്ടുപിടിച്ച് കഴിഞ്ഞു. നമ്മുടെ രാജ്യത്ത് യൂട്യൂബിന്റെ സില്‍വര്‍ പ്ലേ ബട്ടണുകള്‍ ലഭിച്ച ധാരാളം ആളുകളുണ്ട്. എന്നാല്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഗോള്‍ഡന്‍ പ്ലേ ബട്ടണും ഡയമണ്ട് പ്ലേ ബട്ടണും ലഭിച്ചിട്ടുള്ളൂ. ഒരു ചാനല്‍ 1 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടുമ്പോഴാണ് ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ലഭിക്കുന്നത്.

ഇത്തരത്തില്‍ ഗോള്‍ഡ് പ്ലേ ബട്ടണ്‍ ലഭിച്ച ആളുകള്‍ക്ക് പ്രതിമാസം അല്ലെങ്കില്‍ പ്രതിവര്‍ഷം എത്ര രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്നറിയാമോ? പരിശോധിക്കാം.

എത്ര നേടാം?

സബ്‌സ്‌ക്രൈബേഴ്‌സിനെ അനുസരിച്ചല്ല, മറിച്ച് കാഴ്ചക്കാരെ ആശ്രയിച്ചാണ് വരുമാനം ലഭിക്കുന്നത്. സാധാരണയായി 1,000 കാഴ്ചക്കാര്‍ക്ക് ഏകദേശം 2 ഡോളറാണ് പരസ്യദാതാക്കള്‍ നല്‍കുന്നത്. പതിവായി വീഡിയോ അപ്ലോഡ് ചെയ്യുകയും, നല്ല രീതിയില്‍ കാഴ്ചക്കാരെ നേടുകയും ചെയ്താല്‍ ഏകദേശം 4 മില്യണ്‍ ഡോളറോളം അതായത്, 35.9 കോടി രൂപ അയാള്‍ക്ക് നേടാനാകും.

വീഡിയോയില്‍ ഉള്ള പരസ്യങ്ങള്‍ക്ക് പുറമെ പല കമ്പനികളും യൂട്യൂബര്‍മാര്‍ക്ക് നേരിട്ടുള്ള പരസ്യങ്ങളും നല്‍കുന്നു. സ്രഷ്ടാക്കള്‍ക്ക് അവരുടെ വീഡിയോയില്‍ ഒരു ബ്രാന്‍ഡിനെ പ്രമോട്ട് ചെയ്തും പണം സമ്പാദിക്കാവുന്നതാണ്.

Also Read: Wedding Fund: വിവാഹത്തിനായി 15 ലക്ഷമുണ്ടാക്കാം അതും 30 വയസിന് മുമ്പ്; എളുപ്പവഴി ഇതാണ്‌

വരുമാന നികുതി

യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനും നികുതി നല്‍കേണ്ടതുണ്ട്. സെക്ഷന്‍ 44എഡി പ്രകാരമാണ് നികുതി ഈടാക്കുന്നത്. വരുമാനം മൂന്ന് കോടിയ്ക്ക് മുകളിലാണെങ്കില്‍ 6 ശതമാനം നികുതി നല്‍കണം. ബ്രാന്‍ഡുകള്‍ വഴി 20,000 രൂപയില്‍ കൂടുതല്‍ വിലയുള്ള സമ്മാനങ്ങളോ ആനുകൂല്യങ്ങളോ ലഭിച്ചാല്‍ സെക്ഷന്‍ 194 ആര്‍ പ്രകാരം സമ്മാനനികുതിയും യൂട്യൂബര്‍ നല്‍കണ്ടേതാണ്.