AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Public Provident Fund: ചെലവിന് ഒരു 43,000 മതിയാകുമോ? എങ്കില്‍ തരാന്‍ ആളുണ്ട്! പിപിഎഫ് പിപിഎഫ് എന്ന് കേട്ടിട്ടുണ്ടോ?

Public Provident Fund Benefits: വിരമിക്കല്‍ കാലത്തേക്ക് മികച്ച നിക്ഷേപ രീതി തേടുന്ന നിങ്ങള്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു വര്‍ഷം 1,50,000 രൂപ പിപിഎഫില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാവുകയാണെങ്കില്‍ ഒരു കോടിയിലേറെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. മാത്രമല്ല 43,000 രൂപ പ്രതിമാസ വരുമാനവും ലഭിക്കും.

Public Provident Fund: ചെലവിന് ഒരു 43,000 മതിയാകുമോ? എങ്കില്‍ തരാന്‍ ആളുണ്ട്! പിപിഎഫ് പിപിഎഫ് എന്ന് കേട്ടിട്ടുണ്ടോ?
പ്രതീകാത്മക ചിത്രം Image Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 16 Apr 2025 16:27 PM

ജോലി ഇല്ലാതിരിക്കുമ്പോഴും മാസ ശമ്പളം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. ജോലി ഉണ്ടായിരിക്കുമ്പോള്‍ കൃത്യമായി പണം നിക്ഷേപിച്ച് തുടങ്ങിയെങ്കില്‍ മാത്രമേ ജോലി ഇല്ലാതിരിക്കുമ്പോള്‍ നല്ലതുപോലെ ജീവിക്കാന്‍ സാധിക്കുകയുള്ളു.

വിരമിക്കല്‍ കാലത്തേക്ക് മികച്ച നിക്ഷേപ രീതി തേടുന്ന നിങ്ങള്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു വര്‍ഷം 1,50,000 രൂപ പിപിഎഫില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാവുകയാണെങ്കില്‍ ഒരു കോടിയിലേറെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. മാത്രമല്ല 43,000 രൂപ പ്രതിമാസ വരുമാനവും ലഭിക്കും.

7.1 ശതമാനം പലിശയാണ് ഉപഭോക്താക്കള്‍ക്ക് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് ഓഫീസിലോ ബാങ്കിലോ നിങ്ങള്‍ക്ക് പിപിഎഫ് നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഒരു വര്‍ഷത്തില്‍ 500 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് നിങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കുന്നത്.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അതായത് പഴയ നികുതി സമ്പ്രദായത്തിലുള്ള നികുതിദായകര്‍ക്ക് ലഭിക്കുന്ന പലിശയ്ക്കും വിരമിക്കല്‍ സമ്പാദ്യത്തിനും നികുതി ഉണ്ടായിരിക്കുന്നതല്ല.

30 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1.50 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപിക്കുന്ന തുകയുടെ 60 ശതമാനം പിന്‍വലിച്ച് ബാക്കി തുക പ്രതിമാസം പെന്‍ഷന്‍ പോലെ പിന്‍വലിക്കാനും സാധിക്കുന്നതാണ്.

31 വര്‍ഷത്തേക്ക് നിങ്ങള്‍ നടത്തുന്ന നിക്ഷേപം ആകെ 46,50,000 രൂപ. ഇതിന് ലഭിക്കുന്ന പലിശ 1,20,58,575 രൂപയായിരിക്കും. ആകെ സമ്പാദ്യം 1,67,08,575 രൂപ. ഇതില്‍ നിന്നും 60 ശതമാനം പിന്‍വലിച്ചതിന് ശേഷം ബാക്കിയാകുന്ന 66,83,430 രൂപ നിങ്ങള്‍ക്ക് ഓരോ മാസവും 43,000 രൂപ അടിസ്ഥാനത്തില്‍ പിന്‍വലിക്കാം.

Also Read: Personal Finance: സമ്പാദിച്ച് തുടങ്ങിയോ? തുടക്കക്കാര്‍ക്ക് ഈ തെറ്റുകള്‍ സംഭവിക്കാം, പരിഹരിക്കാന്‍ വഴിയുണ്ട്‌

66,83,430 രൂപയ്ക്ക് ലഭിക്കുന്ന പലിശ 4,74,523.33 ആയിരിക്കും. 60 ശതമാനം പിന്‍വലിക്കലിന് ശേഷമുള്ള കോര്‍പ്പസ് 71,57,954 രൂപയായിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.