Retirement Corpus: 40ല്‍ തുടങ്ങിയാല്‍ മതി 6 കോടിയുണ്ടാക്കാം; നിക്ഷേപം എങ്ങനെ വേണം?

Retirement Planning at 40: സ്ഥിരവും കൃത്യവുമായ നിക്ഷേപത്തിലൂടെ ഏതൊരാള്‍ക്കും ഉയര്‍ന്ന തുക റിട്ടയര്‍മെന്റെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാനാകും. പ്രായം 40ല്‍ എത്തിയോ എങ്കിലും വിഷമിക്കേണ്ട, ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ 6 കോടിയോളം നിങ്ങള്‍ക്കും നേടാം.

Retirement Corpus: 40ല്‍ തുടങ്ങിയാല്‍ മതി 6 കോടിയുണ്ടാക്കാം; നിക്ഷേപം എങ്ങനെ വേണം?

പ്രതീകാത്മക ചിത്രം

Updated On: 

02 Feb 2026 | 11:38 AM

വിരമിക്കല്‍ കാലഘട്ടത്തിലേക്ക് പണം മാറ്റിവെക്കേണ്ടതിന്റെ ആവശ്യകത ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. വിശ്രമ ജീവിതം നന്നായി നയിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പണം വേണം. ഉയരുന്ന പണപ്പെരുപ്പം കാരണം ഇന്ന് ഒരു മാസം ചെലവ് ചുരുക്കി ജീവിക്കണമെങ്കില്‍ പോലും 25,000 രൂപയോളം കയ്യില്‍ വേണം, അപ്പോള്‍ പിന്നെ ഭാവിയിലെ കാര്യം പറയേണ്ടല്ലോ?

സ്ഥിരവും കൃത്യവുമായ നിക്ഷേപത്തിലൂടെ ഏതൊരാള്‍ക്കും ഉയര്‍ന്ന തുക റിട്ടയര്‍മെന്റെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാനാകും. പ്രായം 40ല്‍ എത്തിയോ എങ്കിലും വിഷമിക്കേണ്ട, ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ 6 കോടിയോളം നിങ്ങള്‍ക്കും നേടാം.

40ല്‍ തുടങ്ങാം

40 വയസില്‍ നിക്ഷേപം ആരംഭിക്കുന്ന വ്യക്തികള്‍ക്ക് മുന്നിലുള്ള ലക്ഷ്യം 20 വര്‍ഷത്തിനുള്ളില്‍ അതായത്, 60 വയസിനുള്ളില്‍ കോടികള്‍ സമ്പാദിക്കുക എന്നതാണ്. ഇത്രയും ചെറിയ കാലയളവിനുള്ളില്‍ 6 കോടിയോളെ സമ്പാദ്യമുണ്ടാക്കാന്‍ പ്രതിമാസം മുടങ്ങാതെയുള്ള നിക്ഷേപങ്ങള്‍ മതി. അതിനായി മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ അഥവ എസ്‌ഐപികളെ കൂടെകൂട്ടാം.

പ്രതിമാസം നിക്ഷേപം നടത്താനും റുപ്പീ കോസ്റ്റ് അവറേജിങ്ങിന്റെ കരുത്തില്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കാനും എസ്‌ഐപി നിങ്ങളെ അനുവദിക്കുന്നു. പ്രതിമാസം ഇതിനായി 55,000 രൂപ മാറ്റിവെക്കാം. 55,000 രൂപ വീതം 20 വര്‍ഷത്തേക്ക് ഓരോ മാസവും നിക്ഷേപിക്കണം. 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ നിങ്ങളുടെ നിക്ഷേപത്തിന് കണക്കാക്കിയാല്‍ തിരികെ ലഭിക്കുന്നത് 5.06 കോടി രൂപയാണ്, ലാഭമായി മാത്രം 1.32 കോടി നേടാം.

Also Read: 5,000 രൂപ നിക്ഷേപത്തിന് SIP vs PPF: 15 വര്‍ഷത്തിനുള്ളില്‍ ആര് നല്‍കും കൂടുതല്‍ നേട്ടം?

നിങ്ങളുടെ കൈവശം 65,000 രൂപയുണ്ടെന്ന് കരുതൂ, അങ്ങനെയെങ്കില്‍ 65,000 രൂപ വീതമുള്ള പ്രതിമാസ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ 20 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നത് 5.98 കോടി രൂപയായിരിക്കും.

സ്റ്റെപ്പ് അപ്പ് എസ്‌ഐപി

സ്റ്റെപ്പ് അപ്പ് എസ്‌ഐപി മാര്‍ഗവും നിങ്ങള്‍ക്ക് നിക്ഷേപകാലയളവില്‍ പരീക്ഷിക്കാവുന്നതാണ്. ഓരോ വര്‍ഷവും നിക്ഷേപത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തുന്നതാണ് സ്റ്റെപ്പ് അപ്പ് എസ്‌ഐപി. വര്‍ഷാടിസ്ഥാനത്തില്‍ മാത്രമല്ല, പ്രതിമാസാടിസ്ഥാനത്തിലും തുക വര്‍ധിപ്പിക്കാം.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

Follow Us
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ