Emergency Fund: 5 ലക്ഷം രൂപയുടെ എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കിയാലോ? ഇവയാണ് ശരിയായ മാര്‍ഗം

How to Create a 5 Lakh Emergency Fund in India: മൂന്ന് മുതല്‍ ആറ് മാസത്തെ വരെ ചെലവുകള്‍ക്ക് വേണ്ടി പണം കണ്ടെത്തുന്നതിനായി ആരംഭിക്കുന്ന ഫണ്ടാണ് എമര്‍ജന്‍സി ഫണ്ട്. അടിയന്തര ഫണ്ട് ഒരിക്കലും വരുമാനം ഇരട്ടിയാക്കുന്ന തരത്തിലുള്ളതാകണം എന്നില്ല. 5 ലക്ഷം രൂപയായിരിക്കും മിക്ക ആളുകളുടെയും ലക്ഷ്യം. നിങ്ങള്‍ക്ക് 5 ലക്ഷം രൂപ ഉണ്ടാക്കേണ്ടേ? എങ്കില്‍ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

Emergency Fund: 5 ലക്ഷം രൂപയുടെ എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കിയാലോ? ഇവയാണ് ശരിയായ മാര്‍ഗം

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 23 Apr 2026 | 09:52 AM

കൃത്യമായ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തിക്ക് അത്യാവശ്യം വേണ്ടത് ഒരു സാമ്പത്തിക അച്ചടക്കമാണിത്. എന്നും എല്ലാ കാര്യങ്ങളും ഒരേ പോലെ ജീവതത്തിൽ നടന്നുപോകില്ല. അങ്ങനെ പ്രതിസന്ധി വരുമ്പോൾ താൽക്കാലികമായിട്ടെങ്കിലും മറികടക്കാൻ സഹായിക്കുന്നതാണ്.  ഒരു സാമ്പത്തിക അച്ചടക്കമില്ലെങ്കിൽ പെട്ടെന്നെത്തുന്നു സാമ്പത്തികമായ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് പലപ്പോഴും വെല്ലുവിളിയാകുന്ന കാര്യമാണ്. ജോലി നഷ്ടം, മെഡിക്കല്‍ ആവശ്യങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാണ് ഒരു വ്യക്തിയെ സാമ്പത്തിക സമ്മര്‍ദത്തിലാക്കുന്നത്. എന്നാല്‍ ഇത്തരം ഘട്ടത്തില്‍ എടുത്ത് ചെലവഴിക്കാന്‍ നേരത്തെ തന്നെ പണം സ്വരൂപിക്കേണ്ടതുണ്ട്, അതിനായി വേണ്ടത് ഒരു എമര്‍ജന്‍സി ഫണ്ടാണ് (Emergency Fund).

കേവലം ഒരു മാസത്തേക്ക് അല്ല, മൂന്ന് മുതല്‍ ആറ് മാസത്തെ വരെ ചെലവുകള്‍ക്ക് വേണ്ടി പണം കണ്ടെത്തുന്നതിനായി ആരംഭിക്കുന്ന ഫണ്ടാണ് എമര്‍ജന്‍സി ഫണ്ട്. 5 ലക്ഷം രൂപയായിരിക്കും മിക്ക ആളുകളുടെയും ലക്ഷ്യം. നിങ്ങള്‍ക്ക് 5 ലക്ഷം രൂപ ഉണ്ടാക്കേണ്ടേ? എങ്കില്‍ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

സ്ഥിര നിക്ഷേപങ്ങള്‍

നിങ്ങളുടെ പണം മുഴുവനായി ലഭിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് സ്ഥിര നിക്ഷേപങ്ങള്‍ (FD). നിരവധി ബാങ്കുകള്‍ ആറ് മാസം മുതല്‍ 1 വര്‍ഷം വരെ കാലാവധിയില്‍ പണം വളര്‍ത്താന്‍ നിങ്ങളെ അനുവദിക്കുന്നു. സേവിങ്‌സ് അക്കൗണ്ടുകളെക്കാള്‍ ഉയര്‍ന്ന പലിശയാണ് സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

ലിക്വിഡ് മ്യൂച്വല്‍ ഫണ്ടുകള്‍

ഹ്രസ്വകാല ഡെറ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നതും നല്ലതാണ്. സേവിങ്‌സ് അക്കൗണ്ടുകളേക്കാള്‍ സാധാരണയായി ഉയര്‍ന്ന വരുമാനവും ലഭിക്കുന്നു, മാത്രമല്ല ഈ നിക്ഷേപത്തിൽ അൽപം റിസ്‌ക്കും കുറവാണ്. അടിയന്തര ഫണ്ടുകള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാര്‍ഗങ്ങളിലൊന്നാണ് ലിക്വഡി മ്യൂച്വൽ ഫണ്ടുകൾ.

Also Read: Loan Apps: എന്താണ് ലോൺ ആപ്പുകൾ? പണമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ…

സുരക്ഷ മുഖ്യം

അടിയന്തര ഫണ്ട് ഒരിക്കലും വരുമാനം ഇരട്ടിയാക്കുന്ന തരത്തിലുള്ളതാകണം എന്നില്ല, മറിച്ച് സുരക്ഷയും ലിക്വിഡിറ്റിയും പരമാവധിയാക്കുകയാണ് ലക്ഷ്യം. പണം സ്റ്റോക്കുകളിലോ മറ്റ് അസ്ഥിരമായ ഉപകരണങ്ങളിലോ നിക്ഷേപിക്കരുത്. കൂടാതെ ദൈർഘ്യമേറിയ നിക്ഷേപങ്ങളും പണം ഇടാൻ പാടില്ല.

5 ലക്ഷം രൂപ അടിയന്തര ഫണ്ട് ഉണ്ടാക്കാനായി പ്രതിമാസം 10,000 രൂപയാണ് നിങ്ങള്‍ നീക്കിവെക്കേണ്ടത്. ഇതുവഴി സ്വസ്ഥമായൊരു ജീവിതം നിങ്ങള്‍ക്ക് പ്രതിസന്ധി ഘട്ടത്തിൽ നയിക്കാൻ സാധിക്കും.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ