Loan Apps: എന്താണ് ലോൺ ആപ്പുകൾ? പണമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ…
Instant Loan Apps Details : ലോൺ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ബാങ്ക് സന്ദർശിക്കാതെ ഡിജിറ്റലായി അപേക്ഷിക്കാനും വളരെ പെട്ടെന്ന് തന്നെ പണം ലഭിക്കാനും ഇത് വഴി സാധിക്കുന്നുണ്ട്. എന്നാൽ ലോൺ ആപ്പുകൾ സുരക്ഷിതമാണോ, ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? വിശദമായി അറിയാം....
പണത്തിന് ആവശ്യമോ ബുദ്ധിമുട്ടോ വന്നാൽ കടം വാങ്ങിക്കുക എന്നതാണ് എല്ലാവരുടെയും പതിവ് ശൈലി. എന്നാൽ ഭീമമായ ഒരു തുകയ്ക്ക് ആവശ്യം വന്നാലോ?, ലോൺ എടുക്കുക എന്നതാണ് ഓരോ സാധാരണക്കാരന്റെയും അവസാനത്തെ വഴി. നേരത്തെ ബാങ്കുകളെ സമീപിച്ചോ, സ്വർണം, വസ്തവോ മറ്റുള്ളവ പണയം വെച്ച് പലരും ലോണും കടവും വാങ്ങിക്കാറുണ്ട്. അതും ലഭ്യമല്ലെങ്കിൽ കൊള്ള പലിശയ്ക്ക് അതായത് ബ്ലേഡിന് പണം കടം വാങ്ങും. ഇതിൻ്റെ പുതിയ പതിപ്പാണ് ലോൺ ആപ്പുകൾ. കണക്കുകൾ പ്രകാരം നിലവിൽ ലോൺ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ബാങ്ക് സന്ദർശിക്കാതെ ഡിജിറ്റലായി അപേക്ഷിക്കാനും, ഒരു രേഖ പോലും ആവശ്യമില്ലാതെ വളരെ പെട്ടെന്ന് തന്നെ ഈ ലോൺ ആപ്പുകൾ വഴി പണം ലഭിക്കാനും സാധിക്കുന്നുണ്ട്. എന്നാൽ ലോൺ ആപ്പുകൾ സുരക്ഷിതമാണോ, ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? വിശദമായി അറിയാം….
ലോൺ ആപ്പുകൾ
വീട്ടിലിരുന്ന് കൊണ്ട് ഡിജിറ്റലായി ലോണുകൾക്ക് അപേക്ഷിക്കാനും പണം നേടാനും അനുവദിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ലോൺ ആപ്പുകൾ. പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആധാർ, പാൻ എന്നിവയ്ക്കൊപ്പം നിങ്ങളുടെ യൂസർ പ്രൊഫൈൽ വിവരങ്ങൾ നൽകിയാൽ മതി. തുടർന്ന് ഈ ആപ്പുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് നിങ്ങൾക്ക് പണം ലഭിക്കും.
ALSO READ: ആരോഗ്യത്തിന് കാവലായി ആശ്വാസകിരണം പദ്ധതി; ഇതുവരെ അപേക്ഷിച്ചില്ലേ?
എന്നാൽ, സാധാരണ ബാങ്കുകൾ നൽകുന്നതിൽ നിന്ന് കൂടുതൽ പലിശയമാണ് ഇവ ഈടാക്കുന്നത്. അനധികൃത ലോൺ ആപ്പുകൾ വഴിയാണ് പണം എടുക്കുന്നതെങ്കിൽ ഫോൺ കോൺടാക്റ്റ്, ഫോട്ടോസ്, ഫോൺ കോളുകൾ എന്നിവ നേടുന്നതിനുള്ള അനാവശ്യ അനുമതികൾ ചോദിക്കും. നിങ്ങളുടെ പേഴ്‌സണൽ വിവരങ്ങൾ നൽകാനും ഇവർ ആവശ്യപ്പെടും. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലോൺ ആപ്പുകൾ വഴി പണം കടമെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആപ്പ് നിയമപരമായി അംഗീകൃതമാണോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, പോളിസി, പലിശ നിരക്ക് തുടങ്ങിയവ വിലയിരുത്തണം. റിവ്യൂ, റേറ്റിംഗ്സ് എന്നിവ മനസിലാക്കുക. റിലയബിൾ റീപേയ്‌മെന്റ് ഓപ്‌ഷനുകളെ കുറിച്ച് പരിശോധിക്കുക, അനാവശ്യ അനുമതികൾ ചോദിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതാണ്. അപേക്ഷിക്കുമ്പോൾ കൈമാറുന്ന ഡോക്യൂമെന്റുകൾ സേഫാണോ എന്നുറപ്പാക്കാനും മറക്കരുത്.