AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Income Tax Return: ഐടിആർ തിരുത്തണോ? ഡിസംബർ 31-നകം ഇത് ചെയ്തില്ലെങ്കിൽ പണികിട്ടും!

How To File Revised ITR: ഒറിജിനൽ റിട്ടേൺ സമർപ്പിച്ച ഏതൊരാൾക്കും അത് തിരുത്തി 'റിവൈസ്ഡ് ഐടിആർ' സമർപ്പിക്കാൻ കഴിയുന്നതാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 139(5) പ്രകാരമാണ് ഇത് ചെയ്യുന്നത്.

Income Tax Return: ഐടിആർ തിരുത്തണോ? ഡിസംബർ 31-നകം ഇത് ചെയ്തില്ലെങ്കിൽ പണികിട്ടും!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 25 Dec 2025 | 11:59 AM

ആദായനികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ എന്തെങ്കിലും തെറ്റുകൾ സംഭവിക്കുകയോ വിവരങ്ങൾ വിട്ടുപോവുകയോ ചെയ്തിട്ടുണ്ടോ? എങ്കിൽ അത് തിരുത്താൻ നിങ്ങൾക്ക് ഇനിയും അവസരമുണ്ട്. 2024-25 സാമ്പത്തിക വർഷത്തെ പുതുക്കിയ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. റിട്ടേൺ സമർപ്പിച്ചതിന് ശേഷം വരുമാനത്തിൽ മാറ്റം വരികയോ, കൂടുതൽ ഡിഡക്ഷനുകൾ ക്ലെയിം ചെയ്യാൻ മറന്നുപോവുകയോ ചെയ്താൽ ‘റിവൈസ്ഡ് ഐടിആർ’ (Revised ITR) വഴി അത് പരിഹരിക്കാം.

ഒറിജിനൽ റിട്ടേൺ സമർപ്പിച്ച ഏതൊരാൾക്കും അത് തിരുത്തി ‘റിവൈസ്ഡ് ഐടിആർ’ സമർപ്പിക്കാൻ കഴിയുന്നതാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 139(5) പ്രകാരമാണ് ഇത് ചെയ്യുന്നത്. അവസാന തീയതിക്ക് ശേഷം സമർപ്പിച്ച റിട്ടേണുകൾ (Belated ITR) പോലും ഈ രീതിയിൽ തിരുത്താൻ സാധിക്കും.

 

റിവൈസ്ഡ് ഐടിആർ എങ്ങനെ സമർപ്പിക്കാം (ഓൺലൈൻ)?

 

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ www.incometax.gov.in സന്ദർശിച്ച് നിങ്ങളുടെ പാൻ , പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

മെനു ബാറിലെ ‘e-File’ എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ‘Income Tax Returns’ തിരഞ്ഞെടുക്കുക. അതിൽ ‘File Income Tax Return’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ALSO READ: റേഷൻ വ്യാപാരികളുടെ വരുമാനം കൂടും, കാരണമിത്…

അനുയോജ്യമായ അസസ്‌മെന്റ് ഇയർ (AY 2025-26) തിരഞ്ഞെടുക്കുക. ഫയലിംഗ് മോഡ് ‘Online’ എന്നത് സെലക്ട് ചെയ്യുക.

റിട്ടേൺ ഫയലിംഗ് സെക്ഷനിൽ ‘Revised Return under Section 139(5)’ എന്നത് തിരഞ്ഞെടുക്കുക.

നിങ്ങളുടെ പഴയ റിട്ടേണിന്റെ അക്നോളജ്‌മെന്റ് നമ്പറും ഫയൽ ചെയ്ത തീയതിയും നൽകണം. ഇത് പഴയ ഐടിആർ ഫോമിൽ നിന്ന് ലഭ്യമാകും.

വരുമാനത്തിലോ നികുതി ഇളവുകളിലോ വരുത്തേണ്ട മാറ്റങ്ങൾ കൃത്യമായി പൂരിപ്പിക്കുക.

എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം റിട്ടേൺ സമർപ്പിക്കുക.

ശേഷം ആധാർ ഒടിപി അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി റിട്ടേൺ നിർബന്ധമായും ഇ-വെരിഫൈ ചെയ്യേണ്ടതാണ്.