AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EPFO Bank Account: ജോലി മാറി, ഇപിഎഫ് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാം…

How to update bank account with EPFO: ജോലി മാറിയ ശേഷവും ഇപിഎഫ്ഒ പോർട്ടലിൽ പഴയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തന്നെ തുടരുന്നത് പിന്നീട് പിഎഫ് പണം പിൻവലിക്കുന്നതിനും ക്ലെയിമുകൾ തീർപ്പാക്കുന്നതിനും ബുദ്ധിമുട്ടായേക്കാം. അതിനാൽ, പുതിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

EPFO Bank Account: ജോലി മാറി, ഇപിഎഫ് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാം…
പ്രതീകാത്മക ചിത്രംImage Credit source: Getty Images / Social Media
Nithya Vinu
Nithya Vinu | Published: 25 Nov 2025 | 01:36 PM

കൂടുതൽ ശമ്പളം, അനുയോജ്യമായ തൊഴിൽ സാഹചര്യം തുടങ്ങി വിവിധ കാരണങ്ങളാൽ നാം ജോലി മാറാറുണ്ട്. അതിനനുസരിച്ച്  ജീവനക്കാർ പലപ്പോഴും തങ്ങളുടെ സാലറി അക്കൗണ്ടും മാറ്റാറുണ്ട്. എന്നാൽ, ഇപിഎഫ്ഒ പോർട്ടലിൽ പഴയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തന്നെ തുടരുന്നത് പിന്നീട് പിഎഫ് പണം പിൻവലിക്കുന്നതിനും ക്ലെയിമുകൾ തീർപ്പാക്കുന്നതിനും ബുദ്ധിമുട്ടായേക്കാം. അതിനാൽ, പുതിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

 

ഇപിഎഫ് അക്കൗണ്ടിൽ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

 

ഓൺലൈൻ വഴിഇപിഎഫ് അക്കൗണ്ടിൽ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി സാധിക്കും. ബാങ്ക് വിവരങ്ങൾ മാറ്റുന്നതിന് മുൻപ് നിങ്ങളുടെ യുഎഎൻ ആക്ടീവ് ആണെന്നും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്.

അപ്ഡേറ്റ് ചെയ്യുന്നതിമായി ആദ്യം ഇപിഎഫ്ഒ-യുടെ മെമ്പർ ഇ-സേവാ പോർട്ടൽ സന്ദർശിക്കുക. യുഎഎൻ, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.

ഹോം പേജിലെ മെനു ബാറിൽ കാണുന്ന ‘മാനേജ്’ ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ നിന്ന് ‘കെ.വൈ.സി’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

‘ഡോക്യുമെന്റ്സ്’ എന്ന വിഭാഗത്തിന് കീഴിൽ ‘ബാങ്ക്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങളുടെ പുതിയ ബാങ്ക് അക്കൗണ്ട് നമ്പർ, പേര്, ഐഎഫ്എസ്‌സി കോഡ് എന്നിവ  രേഖപ്പെടുത്തുക.

വിവരങ്ങൾ നൽകിയ ശേഷം ‘വെരിഫൈ ഐ.എഫ്.എസ്.സി’ എന്നതിൽ ക്ലിക്ക് ചെയ്യുക.  സ്‌ക്രീനിൽ ബാങ്കിന്റെ പേരും ബ്രാഞ്ചും തെളിയും. ശേഷം ‘സേവ്’ ബട്ടൺ അമർത്തുക.

സേവ് ചെയ്യുമ്പോൾ, ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി നൽകി സബ്മിറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ അപേക്ഷ പൂർത്തിയാകുന്നതാണ്.

നിങ്ങൾ നൽകിയ വിവരങ്ങൾ ആദ്യം ബാങ്ക് വെരിഫൈ ചെയ്യും. അതിനുശേഷം നിങ്ങളുടെ തൊഴിലുടമ ഡിജിറ്റലായി അംഗീകാരം നൽകുന്നതോടെ ഇപിഎഫ് അക്കൗണ്ടിലെ ബാങ്ക് വിവരങ്ങൾ പുതുക്കപ്പെടും.