Gold Rate: സ്വർണം പണിപറ്റിച്ചു; വിലയിൽ വൻ വർദ്ധനവ്, ഇന്ന് കൂടിയത് ഇത്രയും രൂപ….
Kerala Gold Silver Rate Today: ആഗോള വിപണിയിലെ മാറ്റങ്ങൾ, പലിശ നിരക്കിലെ പ്രതീക്ഷകൾ, കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകൾ എന്നിവ വരും ദിവസങ്ങളിലെ വിലയെ സ്വാധീനിച്ചേക്കും. ഒക്ടോബർ പകുതി മുതൽ സ്വർണവിലയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, വർഷത്തിന്റെ തുടക്കം മുതൽ പരിശോധിക്കുമ്പോൾ ഏകദേശം 50% വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
സ്വർണാഭരണങ്ങളോട് എന്നും മലയാളികൾക്ക് പ്രിയമുണ്ട്. എന്നാൽ മാറിമറിയുന്ന വില ആഭരണപ്രേമികളുടെയും സാധാരണക്കാരുടെയും ആശങ്ക ഉയർത്തുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 91,760 രൂപയായിരുന്നു വില. ഒരു ഗ്രാമിന് നൽകേണ്ടത് 11,470 രൂപയും. എന്നാൽ വെല്ലുവിളി ഉയർത്തി വില വീണ്ടും ഉയരുകയാണ്.
ഇന്ന് 1,400 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ അടിസ്ഥാന വില 93,160 രൂപയായി ഉയർന്നു. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും കൂടി ചേരുമ്പോൾ ഏകദേശം 1,00,753 രൂപയാണ് നൽകേണ്ടി വരുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. ഒരു ഗ്രാം സ്വർണത്തിന് 11,645 രൂപയാണ് ചെലവാകുന്നത്.
ഒക്ടോബർ പകുതി മുതൽ സ്വർണവിലയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, വർഷത്തിന്റെ തുടക്കം മുതൽ പരിശോധിക്കുമ്പോൾ ഏകദേശം 50% വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോള വിപണിയിലെ മാറ്റങ്ങൾ, പലിശ നിരക്കിലെ പ്രതീക്ഷകൾ, കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകൾ എന്നിവ വരും ദിവസങ്ങളിലെ വിലയെ സ്വാധീനിച്ചേക്കും.
ALSO READ: അടുത്തയാഴ്ച 1 ലക്ഷം താണ്ടും? സ്വര്‍ണം വില കുറഞ്ഞാലും കൂടിയാലും വാങ്ങിക്കാന്‍ പറ്റില്ല
യുഎസിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വർദ്ധിച്ചതും സ്വർണവിലയ്ക്ക് ശക്തിയേകും. ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലർ, ന്യൂയോർക്ക് ഫെഡ് പ്രസിഡന്റ് ജോൺ വില്ല്യംസ് എന്നിവരുടെ പ്രസ്താവനകളാണ് വിപണിക്ക് ഉണർവേകിയത്. തൊഴിൽ വിപണിയിലെ മന്ദഗതി കണക്കിലെടുത്ത് ഡിസംബറിൽ പലിശ നിരക്ക് കുറയ്ക്കുന്നത് ഉചിതമായിരിക്കുമെന്നാണ് ക്രിസ്റ്റഫർ വാലർ അഭിപ്രായപ്പെട്ടത്.
അതേസമയം, കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 170.90 രൂപയും കിലോഗ്രാമിന് 1,70,900 രൂപയും ആണ്. അന്താരാഷ്ട്ര വിപണികളിലെ വിലകൾ എങ്ങനെയാണോ അതിനനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും മാറുന്നത്.