India Pakistan Tensions: ഇന്ത്യ-പാക് സംഘര്‍ഷം; ഇന്ത്യയിലെ വിദേശ നിക്ഷേപങ്ങളുടെ ഗതിയെന്ത്?

Indian Economy: ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി നേരിട്ടുള്ള വ്യപാരം കുറവാണ്, അതിനാല്‍ തന്നെ സംഘര്‍ഷങ്ങള്‍ ആഭ്യന്തര ഇക്വിറ്റികളിലോ കറന്‍സികളിലോ ബോണ്ടുകളിലോ സ്വാധീനം ചെലുത്തില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

India Pakistan Tensions: ഇന്ത്യ-പാക് സംഘര്‍ഷം; ഇന്ത്യയിലെ വിദേശ നിക്ഷേപങ്ങളുടെ ഗതിയെന്ത്?

പ്രതീകാത്മക ചിത്രം

Updated On: 

10 May 2025 16:48 PM

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പലരും ആശങ്കയോടെ നോക്കിക്കാണുന്നത് ഇന്ത്യന്‍ വിപണികളെയാണ്. ഇന്ത്യന്‍ വിപണി തകര്‍ന്നടിയുമോ എന്ന ഭയം എല്ലാവരിലുമുണ്ട്. എന്നാല്‍ സംഘര്‍ഷങ്ങളൊന്നും തന്നെ ഇന്ത്യന്‍ വിപണികളെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി നേരിട്ടുള്ള വ്യാപാരം കുറവാണ്, അതിനാല്‍ തന്നെ സംഘര്‍ഷങ്ങള്‍ ആഭ്യന്തര ഇക്വിറ്റികളിലോ കറന്‍സികളിലോ ബോണ്ടുകളിലോ സ്വാധീനം ചെലുത്തില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മുന്‍കാല സംഘര്‍ഷങ്ങളൊന്നും തന്നെ ഇന്ത്യയുടെ സാമ്പത്തിക ആസ്തികളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019ലെ പുല്‍വാമ-ബാലക്കോട്ട് സംഘര്‍ഷത്തിന് ശേഷം രൂപയുടെ മൂല്യം സ്ഥിരമായി തുടരുകയും ബോണ്ട് ആദായം 15 ബേസിസ് പോയിന്റുകളുടെ താത്കാലിക വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു.

2020ല്‍ ചൈനയുമായുള്ള ഗാല്‍വാന്‍ വാലി സംഘര്‍ഷത്തിലും സമാനമായ പ്രവണത തന്നെയാണ് നിരീക്ഷിക്കപ്പെട്ടത്. അന്ന് രൂപയുടെ മൂല്യം തുടക്കത്തില്‍ 1 ശതമാനം ദുര്‍ബലമായിരുന്നു എങ്കിലും പിന്നീട് വീണ്ടെടുക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ഇന്ത്യയില്‍ നിന്നും ചില വിദേശ നിക്ഷേപകരെ അകറ്റി നിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ശക്തമായ ആഭ്യന്തര നിക്ഷേപം വിപണിക്ക് കരുത്താകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Also Read: 8th Pay Commission: കേന്ദ സർക്കാരിൽ 2026-ൽ ജോലി കിട്ടിയാൽ ലോട്ടറിയാണ്, വൻ ശമ്പളം പ്രതീക്ഷിക്കാം

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.5 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. യുഎസ് പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചതിന് ശേഷവും നിഫ്റ്റി 50 സൂചിക 4.6 ശതമാനം നേട്ടമുണ്ടാക്കി.

ഏപ്രില്‍, മെയ് മാസങ്ങളിലായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്നും ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ വാങ്ങി. ഏപ്രിലിന്റെ തുടക്കത്തില്‍ 1.7 ബില്യണ്‍ ഡോളര്‍ വിറ്റഴിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ