പൊട്ടട്ടെ പടക്കം! ഞെട്ടിച്ച് യിപ്പിയും നീരജ് മാധവും
യിപ്പിയുടെ പ്രാദേശിക തലത്തിലുള്ള ക്യാമ്പയിൻ്റെ ഭാഗമായിട്ടാണ് പൊട്ടട്ടെ പടക്കം എന്ന റാപ്പ് ഗാനം ഒരുക്കിയിരിക്കുന്നത്.
ട്രെൻഡിങ് ചാർട്ട് ലിസ്റ്റിൽ ഇടം നേടി നീരജ് മാധാവിൻ്റെ ഏറ്റവും പുതിയ റാപ്പ് ഗാനമായി ‘പൊട്ടട്ടെ പടക്കം’. ന്യൂഡിൽസ് നിർമാതാക്കളായ ഐടിസിയുടെ സൺഫീസ്റ്റ് യിപ്പിയും നടനും റാപ്പ് ഗായകനുമായ നീരജ് മാധവുമായി കൈക്കോർത്തുകൊണ്ടാണ് പുതിയ റാപ്പ് ഗാനം പുറത്തുവിട്ടത്. കേരളത്തിൻ്റെ തനതായ ലഘുഭക്ഷണ സംസ്കാരത്തെ ആഘോഷമാക്കുന്ന വിധത്തിലുള്ള ഒരു റാപ്പ് ഗാനമാണ് യിപ്പിയും നീരജ് മാധവും ചേർന്ന് ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കളിലേക്ക് ഊർജ്ജസ്വലവും ആവേശകരവുമെത്തിക്കുന്ന ബ്രാൻഡാണ് യിപ്പി. അവ കേരളത്തിലെ ഓരോ വീടുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. അത് ശരിവെക്കും വിധത്തിൽ ഗാനം എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.
റാപ്പ് ഗാനത്തിൻ്റെ ആവേശകരമായ വേഗതയും നീരജിന് മലയാളി കുടുംബങ്ങളിലുള്ള ശക്തമായ ബന്ധവും ശരിയായ സ്വരത്തിൽ സ്പർശിക്കുന്നുണ്ട്. കുടുംബ നിമിഷം, വൈകുന്നേരത്തെ ലഘുഭക്ഷണ ഇടവേള, റാപ്പ്, താളം, വിനോദം എന്നിവയോടെ അവതരിപ്പിക്കുന്ന ഊർജ്ജസ്വലമായ ദൃശ്യാവിഷ്കാരമാണ് ‘പൊട്ടട്ടെ പടക്കം’ എന്ന ഗാനം. നീരജ് മാധവ് തന്നെയാണ് ഈ ഗാനം ഒരുക്കി ആലപിച്ചിരിക്കുന്നത്.
ഏതൊരു ബൗൾ യിപ്പിക്ക് ഒരു സാധാരണ വൈകുന്നേരങ്ങളെ അസാധാരണവും രസകരവുമായ നിമിഷമാക്കി മാറ്റാനുള്ള കഴിവുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നുയെന്ന് അലി ഹാരിസ് ഷെറെ ബിയു ചീഫ് എക്സിക്യൂട്ടീവ് സ്നാക്സ്, ഫുഡ്സ് ആൻഡ് ബിവിറേജസ്, ഫുഡ്സ് ഡിവിഷൻ ഐടിസി ലിമിറ്റഡ് പറഞ്ഞു. ഈ ഗാനത്തിലൂടെ, തങ്ങളുടെ ബ്രാൻഡിൻ്റെ വാഗ്ദാനത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“യിപ്പി ഈ ഐഡിയയുമായി എന്നെ സമീപിച്ചപ്പോൾ, എനിക്ക് പെട്ടെന്ന് തന്നെ കണക്ടായി. കേരളത്തിലെ റാപ്പ് ഇപ്പോഴും അതിന്റേതായ ശബ്ദം കണ്ടെത്തുന്നുണ്ട്, ഈ പ്രോജക്റ്റ് എനിക്ക് ആ വികസിച്ചുകൊണ്ടിരിക്കുന്ന താളത്തെ നാമെല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നായ ഭക്ഷണവുമായും കുടുംബവുമായും ലയിപ്പിക്കാൻ അവസരം നൽകി. കേരളത്തെപ്പോലെ തന്നെ ഹൃദയവും ഊർജ്ജവും പ്രാദേശിക വൈബുകളും നിറഞ്ഞതാണ് ഈ ഗാനം” നീരജ് മാധവ് പറഞ്ഞു.
പ്രാദേശിക തലത്തിൽ യിപ്പിയെ കൂടുതൽ തലത്തിലേക്കെത്തിക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായിട്ടാണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്. പ്രാദേശിക തലത്തിൽ കലാരൂപമായ പട്ടചിത്ര ഉപയോഗിച്ചാണ് ഒഡീഷയിൽ ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ആന്ധ്ര പ്രദേശിൽ സീനു എന്ന സിനിമയുമായി ചേർന്നാണ് ക്യാമ്പയിൻ നടത്തിയത്. തമിഴ്നാട്ടിൽ ‘യിപ്പി പോടു’ എന്ന പരസ്യ ക്യാമ്പയിനാണ് കമ്പനി നടത്തിയത്.
പൊട്ടട്ടെ പടക്കം ഗാനം