AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coconut Oil Price Hike: വെളിച്ചെണ്ണ വില വീണ്ടും ഉയരത്തിൽ, തേങ്ങവിലയിലും രക്ഷയില്ല; വ്യാജന്മാരും സജീവം

Coconut Oil Price to Cross 500 in Kerala: ഓണക്കാലത്തായിരുന്നു വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും റെക്കോഡ് നിരക്കുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ വില നിയന്ത്രണത്തിലെത്തി. എങ്കിലും 300 രൂപയ്ക്കുള്ളിലാണ് വിലയുണ്ടായിരുന്നത്.

Coconut Oil Price Hike: വെളിച്ചെണ്ണ വില വീണ്ടും ഉയരത്തിൽ, തേങ്ങവിലയിലും രക്ഷയില്ല; വ്യാജന്മാരും സജീവം
വെളിച്ചെണ്ണImage Credit source: Burcu Atalay Tankut/Moment/Getty Images
Shiji M K
Shiji M K | Published: 03 Feb 2026 | 01:28 PM

വിലക്കുറവില്‍ നിന്നും വീണ്ടും ഉയര്‍ച്ചയുടെ പടവുകള്‍ കയറി തേങ്ങ. ദിവസങ്ങള്‍ക്ക് മുമ്പ് വരെ വില കുറഞ്ഞ് നിന്നിരുന്ന തേങ്ങയാണ് വീണ്ടും കുതിച്ചുയരുന്നത്. കേരളത്തില്‍ തേങ്ങ വില ഉയരാന്‍ തുടങ്ങിയതോടെ കുടുംബങ്ങളും ഹോട്ടലുകളും ഉള്‍പ്പെടെ പ്രതിസന്ധിയിലായി. തേങ്ങ വില വര്‍ധനവിന് പിന്നാലെ സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും വില ഉയരാന്‍ തുടങ്ങി.

ഓണക്കാലത്തായിരുന്നു വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും റെക്കോഡ് നിരക്കുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ വില നിയന്ത്രണത്തിലെത്തി. എങ്കിലും 300 രൂപയ്ക്കുള്ളിലാണ് വിലയുണ്ടായിരുന്നത്. നിലവില്‍ വെളിച്ചെണ്ണയുടെ ചില്ലറ വില്‍പന വില 450ന് മുകളിലാണ്. പച്ചത്തേങ്ങയ്ക്ക് 55 രൂപയും ഉണക്ക തേങ്ങയ്ക്ക് 60 രൂപയും കിലോയ്ക്ക് വിലയുണ്ട്.

വെളിച്ചെണ്ണ വില ഉയരാന്‍ തുടങ്ങിയതോടെ ഹോട്ടലുകള്‍, തട്ടുകടകള്‍, കാറ്ററിങ്, പലഹാര നിര്‍മാണശാലകള്‍ എന്നിവ തങ്ങളുടെ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും ആരംഭിച്ചു. തേങ്ങയ്ക്കും, വെളിച്ചെണ്ണയ്ക്കും വില ഉയരുന്നത് കാറ്ററിങ് മേഖലയെ പ്രതിരോധത്തിലാക്കുന്നതായി വ്യാപാരികള്‍ പറയുന്നു.

Also Read: Tazhuthama: മുറ്റത്ത് ഈ ചെടിയുണ്ടോ? രക്ഷപ്പെട്ട്, കിലോയ്ക്ക് 240 രൂപ വരെ വില

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന തേങ്ങയുടെ വിപണി നിയന്ത്രിക്കുന്നത് കേരളത്തിന് പുറത്തുള്ള തോട്ടം നടത്തിപ്പുകാരാണെന്നും വ്യാപാരികള്‍. ഇതെല്ലാം വില വര്‍ധനവിന് കാരണമാകുന്നുണ്ട്. വെളിച്ചെണ്ണയ്ക്ക് വൈകാതെ 500 രൂപ കടക്കുമെന്ന മുന്നറിയിപ്പും വ്യാപാരികള്‍ നല്‍കുന്നുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ ഉള്‍പ്പെടെ വെളിച്ചെണ്ണയുടെ ഉപയോഗം ഉയര്‍ന്നതും വില വര്‍ധനവിന് കാരണമാകും.

വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും പുറമെ കരിക്കിന്റെയും കൊപ്രയുടെയും വിലയിലും വര്‍ധനവുണ്ടാകുന്നത്. കരിക്കിന് നിലവില്‍ 25 മുതല്‍ 36 രൂപ വരെ വിലയുണ്ട്. എന്നാല്‍ ഇത് വേനലോടെ 40 ന് മുകളിലേക്കും കടന്നേക്കും. കൊപ്രയ്ക്ക് 190 രൂപയാണ് വില.

Follow Us