Kerala Gold Rate: ഇന്നും രക്ഷയില്ല, പറന്നുയർന്ന് സ്വർണം; വില കേട്ട് ഞെട്ടരുത്!

Kerala Gold and Silver Rate Today: പശ്ചിമേഷ്യൻ സംഘർഷവും വിവാഹസീസണും അക്ഷയതൃതിയയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്നലെ രണ്ട് തവണയാണ് വില മാറിയത്. രാവിലെ 113080 രൂപയായിരുന്നെങ്കിൽ രാത്രി വില വീണ്ടും കൂടി. സ്വർണവിലയിലെ ഈ മുന്നേറ്റം സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.

Kerala Gold Rate: ഇന്നും രക്ഷയില്ല, പറന്നുയർന്ന് സ്വർണം; വില കേട്ട് ഞെട്ടരുത്!

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 22 Apr 2026 | 03:20 PM

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഏപ്രിൽ 18ന് വില കൂടി സ്വർണം പവന് 1,14,000 രൂപയിലേക്ക് വീണ്ടുമെത്തി. ഇന്നലെ ഏപ്രിൽ 17-ാം തീയതി ഒരു പവന് 1,13,640 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് 18-ാം തീയതി 600 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണവില 1,14,240 രൂപയായി ഉയർന്നു. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ​ഗ്രാമിന് 14,280 രൂപയാണ് വില. സ്വർണത്തോടൊപ്പം വെള്ളി വിലയും കൂടുന്നുണ്ട്. ഇന്ന് ​ഗ്രാമിന് 274.90 രൂപയും കിലോയ്ക്ക് 2,74,900 രൂപയുമാണ് നൽകേണ്ടത്.

രണ്ട് തവണ വില മാറി

അതേസമയം ഇന്നലെ രണ്ട് തവണയാണ് വില മാറിയത്. രാവിലെ 1,13,080 രൂപയായിരുന്നെങ്കിൽ രാത്രി വില വീണ്ടും കൂടി, 1,13,640 രൂപ നിരക്കിലെത്തി. ഏപ്രിൽ 18, അതായത് ഇന്ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ് ഈ മാസത്തെ ഉയർന്ന നിരക്ക്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്ത് സ്വർണവിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ALSO READ: അക്ഷയ തൃതീയക്ക് സ്വര്‍ണം വാങ്ങിയാലോ? തനിഷ്‌ക്, ജോയ്ആലുക്കാസ്, മലബാര്‍…ജ്വല്ലറി ഓഫറുകള്‍ അറിയൂ

പശ്ചിമേഷ്യൻ സംഘർഷവും വിവാഹസീസണും അക്ഷയതൃതിയയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്വർണവിലയിലെ ഈ മുന്നേറ്റം സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ബാധിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഫെബ്രുവരി 29ന് 1,23,720 രൂപയും, മാർച്ച് 1ന് 1,26,920 രൂപ വരെയും സ്വർണം എത്തിയെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ വില താഴുകയായിരുന്നു.

രാജ്യാന്തര വില ഔൺസിന് 4860 ഡോളറിൽ എത്തിയതാണ് ഇന്നലെ വില കൂടാൻ കാരണം. ഇസ്രായേൽ ലബനൻ വെടിനിർത്തലിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നതായി ഇറാൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യാന്തര ക്രൂഡ് ഓയിൽ വില ഇടിഞ്ഞതാണ് സ്വർണവിലയ്ക്ക് കരുത്തായത്.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം