Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ വില നോക്കിക്കേ

Kerala Gold Rate Today: സ്വർണവിലയിൽ ഇനിയെന്ത് സംഭവിക്കുമെന്നത് തീർച്ചും പ്രവചനാതീതമാണെന്ന് സാമ്പത്തിക വിദ​ഗ്ധർ‌ അഭിപ്രായപ്പെടുന്നു. പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ ഉണ്ടാവുകയും യുദ്ധം അവസാനിക്കുകയും ചെയ്താൽ വിലയിൽ മുന്നേറ്റം ഉണ്ടാവും. കൂടാതെ ഡോളറിന്റെ മൂല്യവും യുഎസ് ഫെഡറൽ ബാങ്കിലും പലിശ നിരക്കും സ്വർണ വിലയെ സ്വാധീനിക്കുന്ന മറ്റ് നിർണായക ഘടകങ്ങളാണ്.

Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ വില നോക്കിക്കേ

പ്രതീകാത്മക ചിത്രം

Updated On: 

23 Apr 2026 | 09:38 AM

സംസ്ഥാനത്ത് സ്വർണവിലയുടെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം പവന് 1,13,480 രൂപയും ​ഗ്രാമിന് 14,185 രൂപയുമായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ ഇന്ന് വില വീണ്ടും കുറഞ്ഞിട്ടുണ്ട്. നിലവിൽ പവന് 1,12,600 രൂപയാണ് വില. ഗ്രാമിന് 14,075 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. വെള്ളി വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് ​ഗ്രാമിന് 274.90 രൂപയും കിലോടിയ്ക്ക് 2,74,900 രൂപയുമാണ് നൽകേണ്ടത്.

വിലയിലെ ചാഞ്ചാട്ടത്തിന് പിന്നിൽ

പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പിന്നിൽ. ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ കരാർ നീട്ടിയതാണ് ഇന്നലെ വില ഇടിയാൻ കാരണം. കൂടാതെ, ഡോളർ ഇൻഡക്സിലും ഇടിവുണ്ടായി. വെടിനിർത്തൽ കരാർ നീട്ടിയെങ്കിലും ഹോർ‍മുസ് കടലിടുക്കിലെ തടസ്സങ്ങളും സമാധാന ചർച്ചകളിലെ അനിശ്ചിതത്വവും കാരണം എണ്ണവില ആ​ഗോള വിപണിയിൽ ഉയർന്നിട്ടുണ്ട്. ഇതും സ്വർണവിലയെ സ്വാധീനിക്കുന്നു.

സ്വർണവിലയിൽ ഇനിയെന്ത് സംഭവിക്കുമെന്നത് തീർച്ചും പ്രവചനാതീതമാണെന്ന് സാമ്പത്തിക വിദ​ഗ്ധർ‌ അഭിപ്രായപ്പെടുന്നു. പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ ഉണ്ടാവുകയും യുദ്ധം അവസാനിക്കുകയും ചെയ്താൽ വിലയിൽ മുന്നേറ്റം ഉണ്ടാവും. കൂടാതെ ഡോളറിന്റെ മൂല്യവും യുഎസ് ഫെഡറൽ ബാങ്കിലും പലിശ നിരക്കും സ്വർണ വിലയെ സ്വാധീനിക്കുന്ന മറ്റ് നിർണായക ഘടകങ്ങളാണ്.

ALSO READ: റാപ്പിഡോ ഓടിച്ച് ജീവിക്കാമല്ലോ; എത്ര രൂപ വരെ നേടാനാകുമെന്ന് നോക്കൂ

സ്വർണത്തിന്റെ സഞ്ചാരം

സ്വർണവിലയിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും നിക്ഷേപകരുടെയും ആശങ്ക ഉയർത്തുന്നുണ്ട്. ഡിസംബർ 23നാണ് കേരളത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്ന് മുന്നേറുന്നത്. തുടർന്നുള്ള, ഓരോ ദിവസങ്ങളിലും റെക്കോർ‌ഡുകൾ തകർത്ത് സ്വർണം മുന്നേറുകയായിരുന്നു. ഇന്ന് കുറയും നാളെ കുറയും എന്ന് പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും അതുണ്ടായില്ല. ജനുവരി 29ന് അതുവരെയുണ്ടായ റെക്കോർഡുകളെ തകർത്തെറിഞ്ഞഅ സ്വർണം പവന് 1,31,160 രൂപയെന്ന പുതിയ റെക്കോർഡിട്ടു. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്.

തുടർന്ന് സ്വർണവിലിയിൽ ഇടിവുകളുണ്ടായെങ്കിലും ഒരു ലക്ഷത്തിന് താഴെയെത്താൻ സ്വർണത്തിന് കഴിഞ്ഞില്ല. ഇടയ്ക്ക് മണിക്കൂറുകളുടെ മാത്രം ആശ്വാസം നൽകി 99,480 രൂപയായി സ്വർണവില താഴ്ന്നെങ്കിലും അതും താൽകാലികമായിരുന്നു. സ്വർണവിലയിലെ കുതിപ്പ് കാരണം സാധാരണക്കാർ സ്വർണം പൂർണമായി ഉപേക്ഷിക്കുന്ന സ്ഥിതിയിലുമെത്തി. ജ്വല്ലറികളിൽ ആളുകൾ കുറഞ്ഞു. വെള്ളിക്കും വില കുറവുള്ള 18 കാരറ്റ് സ്വർണാഭരണങ്ങൾക്കും ഡിമാൻഡ് ഉയർന്നു.

അക്ഷയതൃതീയയ്ക്ക് സ്വർണവില ഉയർന്നോ?

ഏപ്രിൽ 19നായിരുന്നു അക്ഷയ തൃതീയ. സ്വർണവില അല്പം പ്രശ്നമാണെങ്കിലും അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്ത് 1260 കോടി രൂപയുടെ സ്വർണമാണ് വിറ്റുപോയത്. ഓൾ കേരള ​ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്ത് വിട്ട, കേരളം മുഴുവനുമുള്ള 12000 ജ്വല്ലറികളിൽ നിന്നുള്ള കണക്കാണിത്. 900 കിലോയുടെ സ്വർണമാണ് വിറ്റത്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണവിലയ്ക്ക് മാറ്റമുണ്ടായിരുന്നില്ല. പതിനെട്ടാം തീയതി രേഖപ്പെടുത്തിയ 1,14,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഇത് സ്വർണം വാങ്ങാനെത്തിയവർക്ക് ആശ്വാസമായി എന്നാണ് വിലയിരുത്തൽ.

Follow Us
ചികിത്സ വേണം, ഉത്കണ്ഠ രോ​ഗമാണ്, ലക്ഷണം ഇതാ
വെറും 15 മിനിറ്റിൽ മാറ്റം; ഓട്‌സ്-പാൽ ഫേസ് പാക്ക് ​ഗുണങ്ങൾ
ശ്രദ്ധിക്കൂ..! ചക്ക കഴിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്
വേനലില്‍ കണ്ണുകളെ സംരക്ഷിക്കൂ; ചെയ്യേണ്ടത് ഇത്രമാത്രം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്