Gold Rate: മൂന്നാം ഊഴത്തിലും രക്ഷയില്ല, ചരിത്ര വില തൊട്ട് സ്വർണം; കുറയാൻ ഇനി ഒരേയൊരു വഴി!
Kerala Gold Rate: 2025 ൽ 65 ശതമാനത്തിന് മുകളിലാണ് സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടായത്. 2026ലും റെക്കോർഡുകൾ തകർക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ചരിത്രവില തൊട്ട് സംസ്ഥാനത്തെ സ്വർണവില. തുടർച്ചയായ മൂന്ന് ദിവസത്തെ വർദ്ധനവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 99,600 രൂപയായിരുന്നു വില. തുടർന്ന് ഇന്നും വില കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് നിലവിലെ വില വലിയൊരു തിരിച്ചടിയാണ്. യുഎസ്-വെനസ്വേല സംഘർഷമാണ് നിലവിലെ വർദ്ധനവിന് പ്രധാന കാരണം.
ഇന്ന് മൂന്ന് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. മൂന്ന് പ്രാവശ്യവും റെക്കോർഡുകൾ തകർത്ത് മുന്നേറുകയായിരുന്നു. രാവിലെ പവന് 100760 രൂപ, ഗ്രാമിന് 12595 രൂപ എന്നിങ്ങനെയായിരുന്നു വില. ഉച്ചയ്ക്ക് വില വീണ്ടും മാറി. പവന് 101080 രൂപയും ഗ്രാമിന് 12635 രൂപയായി വർദ്ധിച്ചു. ഇപ്പോഴിതാ, വൈകിട്ട് വില വീണ്ടും കൂടിയിരിക്കുകയാണ്.
നിലവിൽ ഒരു പവന് 1,01,360 രൂപയാണ് വില. മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ സംശയമില്ല. ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. ഗ്രാമിന് 12,670 രൂപയാണ് നൽകേണ്ടത്.
ALSO READ: മാറി മറിഞ്ഞ് സ്വർണം, വീണ്ടും കൂടി; പോക്ക് ഒന്നരലക്ഷത്തിലേക്ക്…
2025 ൽ 65 ശതമാനത്തിന് മുകളിലാണ് സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടായത്. 2026ലും റെക്കോർഡുകൾ തകർക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതേസമയം, അമേരിക്കയിലെ സെൻട്രൽ ബാങ്കായ ‘ഫെഡറൽ റിസർവ്’ പലിശ നിരക്കുകൾ വർദ്ധിപ്പിക്കുകയാണെങ്കിൽ വില കുറയാൻ സാധ്യതയുണ്ട്. ഡോളറിന്റെ മൂല്യം കൂടുകയോ അന്താരാഷ്ട്ര സംഘർഷങ്ങൾ കുറയുകയോ ചെയ്താൽ വിലയിൽ കാര്യമായ മാറ്റം ഉണ്ടാകും.
ജനുവരി മാസത്തെ സ്വർണവില
ജനുവരി 1: 99,040
ജനുവരി 2: 99880
ജനുവരി 3: 99600
ജനുവരി 4: 99600
ജനുവരി 5: 100760 (രാവിലെ)
ജനുവരി 5: 101080 (ഉച്ചയ്ക്ക്)
ജനുവരി 5: 1,01,360 (വൈകിട്ട്)