AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

കോഴിയിറച്ചി കഴിക്കാന്‍ പറ്റില്ല; ആശങ്കയോടെ വ്യാപാരികള്‍, കാരണമിത്

Kerala Chicken Price Hike: 100 രൂപയ്ക്ക് വ്യാപാരം നടന്നിരുന്ന കോഴിയിറച്ചി വാങ്ങിക്കാന്‍ നിലവില്‍ 200 രൂപയ്ക്ക് മുകളില്‍ ചെലവാക്കേണ്ടി വരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്.

കോഴിയിറച്ചി കഴിക്കാന്‍ പറ്റില്ല; ആശങ്കയോടെ വ്യാപാരികള്‍, കാരണമിത്
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
Shiji M K
Shiji M K | Published: 06 Jan 2026 | 06:34 AM

കോഴിക്കോട്: ക്രിസ്മസ്, ന്യൂയര്‍ തുടങ്ങിയ ആഘോഷങ്ങളെല്ലാം അവസാനിച്ചെങ്കിലും, സംസ്ഥാനത്ത് വിലക്കയറ്റം കഴിഞ്ഞിട്ടില്ല. ക്രിസ്മസിന് മുമ്പായി വില കുതിച്ചുയര്‍ന്ന പല സാധനങ്ങളും ഇപ്പോഴും ചരിത്ര നിരക്കില്‍ തുടരുകയാണ്. കോഴിവിലയില്‍ ഉണ്ടാകുന്ന കുതിപ്പാണ് നിലവില്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും ആശങ്കയിലാഴ്ത്തുന്നത്. വില കുറയേണ്ട സമയത്ത് കോഴിയിറച്ചി റെക്കോഡുകള്‍ കീഴടക്കാന്‍ ഒരുങ്ങുകയാണ്.

100 രൂപയ്ക്ക് വ്യാപാരം നടന്നിരുന്ന കോഴിയിറച്ചി വാങ്ങിക്കാന്‍ നിലവില്‍ 200 രൂപയ്ക്ക് മുകളില്‍ ചെലവാക്കേണ്ടി വരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. മലബാറില്‍ നിലവില്‍ 200 നും 300 നും ഇടയിലാണ് ഒരു കിലോ കോഴിയിറച്ചിയുടെ വില. തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും 165 രൂപയ്ക്കും അതിന് മുകളിലും വില ഈടാക്കുന്നു.

മണ്ഡല സീസണില്‍ പൊതുവേ കോഴി, മീന്‍, മുട്ട തുടങ്ങിയവയ്ക്ക് വിലയിടിയാറുണ്ട്. എന്നാല്‍ ഇത്തവണ അത് സംഭവിച്ചില്ല, പകരം വില കുതിച്ചുയരുകയായിരുന്നു. ഇറച്ചിക്കോഴിയുടെ വില വര്‍ധിച്ചത് വ്യാപാരികളെയും ഹോട്ടലുടമകളെയും ആശങ്കയിലാഴ്ത്തുന്നു. കോഴിക്ക് പുറമെ മുട്ടയുടെ വിലയും ഉയരുകയാണ്.

2025 ഡിസംബര്‍ മാസത്തില്‍ 118 നും 120 നും ഇടയിലായിരുന്നു ഇറച്ചിക്കോഴി കിലോയ്ക്ക് വില. എന്നാല്‍ ക്രിസ്മസിനോട് അടുത്തപ്പോള്‍ 150 ലേക്ക് വിലയെത്തി. ന്യൂയറിനും 200 ന് അടുത്ത് വില്‍പന നടന്ന കോഴി, അതിന് ശേഷം താഴേക്കിറങ്ങുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. ന്യൂയറിന് ശേഷവും റെക്കോഡ് നിരക്കിലാണ് വില്‍പന.

Also Read: Chicken Price Hike: പിടിവിട്ട് കോഴി ഇറച്ചി; വില 300നടുത്ത്

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വില വര്‍ധിച്ചതും, ഉത്പാദനം കുറഞ്ഞതുമെല്ലാം ഇറച്ചിക്കോഴിയുടെ വിലവര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. 35നും 40 നും ഇടയിലാണ് നിലവില്‍ കോഴിക്കുഞ്ഞുങ്ങളുടെ വിലയുണ്ടായിരുന്നത്. എന്നാല്‍ അതിപ്പോള്‍ 50ലും അതിന് മുകളിലുമാണ്.

ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തില്‍ ഇറച്ചിവില കുറയുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ന്യൂയര്‍ ആഘോഷിക്കാനായി മലയാളികള്‍ വലിയ അളവില്‍ തന്നെയായിരുന്നു കോഴിയിറച്ചി വാങ്ങിച്ചത്.