Kerala Gold Rate: ആശ്വാസം…സന്തോഷം; മെയ് 26ന് കേരളത്തിലെ സ്വര്‍ണവില
One Pavan Gold Rate on May 26 Tuesday: കേരളത്തില്‍ മെയ് 25ന് 22 കാരറ്റ് സ്വര്‍ണത്തിന് 1,16,880 രൂപയായിരുന്നു വില. 240 രൂപയുടെ വര്‍ധനവായിരുന്നു പവന് സംഭവിച്ചത്. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 14,610 രൂപയിലേക്കും വിലമാറി. എന്നാല്‍ സ്വര്‍ണം കുതിച്ചപ്പോള്‍ വെള്ളി പതുക്കെ താഴോട്ടിറങ്ങി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 280 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. 1,16,880 രൂപയില്‍ നിന്ന് 1,16,520 രൂപയിലേക്കാണ് വില താഴ്ന്നത്. 360 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞത് 14,565 രൂപയായും വില മാറിയിട്ടുണ്ട്. ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്നത്തെ ദിവസം പ്രയോജനപ്പെടുത്താവുന്നതാണ്.
ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടെ സ്വര്‍ണവില റെക്കോഡുകള്‍ കീഴടക്കി മുന്നേറുകയാണ്. വില വര്‍ധനവ് കഴിഞ്ഞ ഒരു വര്‍ഷമായി സംഭവിക്കുന്നുണ്ടെങ്കിലും സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് ഇതുവരെ സംഭവിച്ചിട്ടില്ല. ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടുമ്പോഴും ഇന്ത്യക്കാര്‍ സധൈര്യം മുന്നോട്ടുതന്നെ.
കഴിഞ്ഞ ദിവസം കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് സംഭവിച്ചിരുന്നു. ക്രൂഡ് ഓയില്‍ വിലയിലെ മാറ്റത്തിന്റെ ചുവടുപിടിച്ചായിരുന്നു കേരളത്തിലെ വിലയിടിവ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന് പിന്നാലെ സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങി. രൂപയുടെ മൂല്യവും മെച്ചപ്പെട്ടത് പൊന്നിന് ഗുണം ചെയ്തു.
കേരളത്തില്‍ മെയ് 25ന് 22 കാരറ്റ് സ്വര്‍ണത്തിന് 1,16,880 രൂപയായിരുന്നു വില. 240 രൂപയുടെ വര്‍ധനവായിരുന്നു പവന് സംഭവിച്ചത്. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 14,610 രൂപയിലേക്കും വിലമാറി. എന്നാല്‍ സ്വര്‍ണം കുതിച്ചപ്പോള്‍ വെള്ളി പതുക്കെ താഴോട്ടിറങ്ങി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 280 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ ഡോളറിന്റെ ആവശ്യം കുറയുന്നതാണ് പതിവ്. ഇത് മറ്റ് കറന്‍സികളുടെ മൂല്യത്തില്‍ വര്‍ധനവ് വരുത്തുന്നു. അതിനാല്‍ തന്നെ ഈ കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ ചെലവ് വര്‍ധിക്കുകയും ചെയ്യും. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 98 ഡോറളിന് താഴെയാണ് വില. രൂപയുടെ മൂല്യം 95ലും തുടരുന്നു.
പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷം അവസാനിച്ച് ഹോര്‍മുസ് ഉടന്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇതാണ് ക്രൂഡ് ഓയില്‍ വില കുറയുന്നതിന് കാരണമായത്. യുഎസ്-ഇറാന്‍ സമാധാന കരാര്‍ ഉണ്ടാകാന്‍ വൈകുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയിരുന്നത്. ഇത് ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്നതിനും കാരണമായി.
Also Read: Kerala Gold Rate: സ്വർണം കുതിപ്പിൽ തന്നെ, ഗ്രാമിന് വില 15,000നടുത്ത്; ഇന്നത്തെ നിരക്ക്…
ഈ വര്‍ഷം അവസാനത്തോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സ്വര്‍ണത്തിന് തിരിച്ചടിയായി. യുഎസ് കേന്ദ്ര ബാങ്കിന്റെ പുതിയ ചെയര്‍മാനായി ചുമതലയേറ്റ കെവിന്‍ വാര്‍ഷിന്റെ നിലപാടുകളെ കാതോര്‍ക്കുകയാണ് ലോകം. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ നിക്ഷേപകര്‍ യുഎസ് ബോണ്ടുകളിലേക്ക് മാറാനും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയാനും സാധ്യതയുണ്ട്.
സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നത് എന്തെല്ലാം?
ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് സ്വര്‍ണത്തെ വിലയിരുത്തുന്നത്. സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് എത്തുന്നു. ഈ ഘട്ടത്തില്‍ സ്വര്‍ണത്തിന്റെ വില ഉയരുന്നത് സാധാരണമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണവില റെക്കോഡ് കുതിപ്പിലാണ്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ ഇന്ത്യയിലും പ്രതിഫലിക്കുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം യുഎസ് ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ മൂല്യം ഉയരുന്നത് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്നു. പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന്മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ആളുകള്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കരുതുന്നതാണ് പ്രധാന കാരണം.
English Summary
Gold prices witnessed a decline in the international market on May 26, raising questions about its impact in Kerala. Here is a look at today’s gold rates in Kerala and whether the global price drop reflected in the local market.