AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: എന്തിനാ പൊന്ന്? ഇന്നത്തെ സ്വര്‍ണവിലയിലും രക്ഷയില്ല, നിരക്കിതാ

One Pavan Gold Rate on April 2 Thursday: ഒന്നും രണ്ടും മൂന്നും തവണയാണിപ്പോള്‍ കേരളത്തില്‍ സ്വര്‍ണവില ഉയരുന്നത്. വിലയിടിവ് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടി സമ്മാനിച്ചുകൊണ്ടായിരുന്നു ഏപ്രില്‍ ഒന്നിനും വിലയെത്തിയത്. ഏപ്രില്‍ 1 ന് കേരളത്തില്‍ രണ്ട് തവണ സ്വര്‍ണവില കൂടി. രാവിലെ 1,440 രൂപയും വൈകിട്ട് 1,080 രൂപയും കൂടി ഒരു പവന് 1,12,160 രൂപയിലേക്കെത്തി.

Kerala Gold Rate: എന്തിനാ പൊന്ന്? ഇന്നത്തെ സ്വര്‍ണവിലയിലും രക്ഷയില്ല, നിരക്കിതാ
പ്രതീകാത്മക ചിത്രം Image Credit source: CFOTO/Future Publishing via Getty Images
Shiji M K
Shiji M K | Updated On: 02 Apr 2026 | 09:30 AM

സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസം, എന്നാല്‍ കാര്യമായ വിലയിടിവില്ല. 1,12,160 രൂപയില്‍ നിന്ന് 1,11,040 രൂപയിലേക്കാണ് വില താഴ്ന്നിരിക്കുന്നത്. 1,120 രൂപയാണ് ഇന്നത്തെ ദിവസം കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 13,880 രൂപയിലേക്കും വില താഴ്ന്നു. 140 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. ഇന്ന് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ക്ക് വലിയ ആശ്വാസം ലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്.

യുദ്ധം അവസാനിക്കുകയാണെങ്കില്‍ സ്വര്‍ണത്തെ പിന്നെ പിടിച്ചാല്‍ കിട്ടില്ല, പണപ്പെരുപ്പ ഭീതി ഒഴിയുന്നതോടെ സ്വര്‍ണമെത്താന്‍ പോകുന്നത് വീണ്ടും റെക്കോഡ് നിരക്കുകളിലേക്കായിരിക്കും. യുദ്ധം ആരംഭിച്ചതിന് പിന്നാലെ വില കയറ്റി, പിന്നീട് അതുപോലെ വില കുറച്ച സ്വര്‍ണം, വീണ്ടും കുതിക്കാനുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു.

ഒന്നും രണ്ടും മൂന്നും തവണയാണിപ്പോള്‍ കേരളത്തില്‍ സ്വര്‍ണവില ഉയരുന്നത്. വിലയിടിവ് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടി സമ്മാനിച്ചുകൊണ്ടായിരുന്നു ഏപ്രില്‍ ഒന്നിനും വിലയെത്തിയത്. ഏപ്രില്‍ 1 ന് കേരളത്തില്‍ രണ്ട് തവണ സ്വര്‍ണവില കൂടി. രാവിലെ 1,440 രൂപയും വൈകിട്ട് 1,080 രൂപയും കൂടി ഒരു പവന് 1,12,160 രൂപയിലേക്കെത്തി.

Also Read: Kerala Gold Rate: ആദ്യദിവസം കുതിപ്പിൽ തന്നെ, സ്വർണവിലയിൽ വൻ വർദ്ധനവ്

ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുറയുമോ?

ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പ്രഖ്യാപനമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയിരിക്കുന്നത്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും ഉയരാനാണ് സാധ്യത. യുദ്ധം തീരാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സ്വര്‍ണത്തിലുള്ള ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു. മാര്‍ച്ച് 19ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണം. യുദ്ധം അവസാനിക്കുകയാണെങ്കില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുമുണ്ട്. ഇത് സ്വര്‍ണത്തിന് അനുകൂലമാകും.

Follow Us