Kerala Gold Rate: സ്വര്‍ണം വാങ്ങാനിതാണേ ബെസ്റ്റ് ടൈം; പൊന്നിന്‍ തിളക്കം ഈയാഴ്ചയോടെ വേറെ ലെവലിലേക്ക്
Kerala Gold Price on September 6: What to Expect From Monday: ഉയര്‍ന്ന നിരക്കിലാണ് 2026 ന്റെ പകുതിയില്‍ സ്വര്‍ണവ്യാപാരം ആരംഭിച്ചത്. എന്നാല്‍ സെപ്റ്റംബറിന്റെ തുടക്കത്തില്‍ പൊന്ന് പതുക്കെ താഴേക്കിറങ്ങി. ഏകദേശം 9 ശതമാനം വരെയാണ് ഈ ഘട്ടത്തില്‍ ഉണ്ടായ വിലയിടിവ്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് നടത്തിയ ചില പരാമര്‍ശങ്ങളാണ് സ്വര്‍ണവിലയെ ബാധിച്ചത്.

സ്വര്‍ണവില
സ്വര്‍ണം വാങ്ങാന്‍ പോയാലോ? വില കൂടുതലാണെന്ന് കരുതി സ്വര്‍ണമോഹം ഉപേക്ഷിച്ചയാളുകളാണ് ഇന്ന് കൂടുതലുള്ളത്. എന്നാല്‍ സ്വര്‍ണമെന്നത് ആഭരണമായി മാത്രം ഉപയോഗിക്കാനുള്ള ഒന്നല്ല, ഏറ്റവും മികച്ചൊരു നിക്ഷേപം കൂടിയാണിത്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് നിങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം ലഭിക്കുന്നതിന് സഹായിക്കും. തുടര്‍ച്ചയായുണ്ടാകുന്ന വില വര്‍ധനവ് സ്വര്‍ണം വിറ്റ് പണമാക്കുന്നവരുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.
ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് 2026 ന്റെ പകുതിയില്‍ സ്വര്‍ണവ്യാപാരം ആരംഭിച്ചത്. എന്നാല്‍ സെപ്റ്റംബറിന്റെ തുടക്കത്തില്‍ പൊന്ന് പതുക്കെ താഴേക്കിറങ്ങി. ഏകദേശം 9 ശതമാനം വരെയാണ് ഈ ഘട്ടത്തില്‍ ഉണ്ടായ വിലയിടിവ്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് നടത്തിയ ചില പരാമര്‍ശങ്ങളാണ് സ്വര്‍ണവിലയെ ബാധിച്ചത്. അടിസ്ഥാന പലിശ നിരക്കില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു, ഇതോടെ സ്വര്‍ണം ഉപേക്ഷിച്ച് മറ്റ് നിക്ഷേപമാര്‍ഗങ്ങളിലേക്ക് ആളുകള്‍ നീങ്ങിയതാണ് വിലയിടിവിന് വഴിവെച്ചത്.
പലിശ നിരക്ക് നിര്‍ണായകം
ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുമായി ബന്ധപ്പെട്ട തീരുമാനമാണ് സ്വര്‍ണത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. യുഎസിന്റെ പണപ്പെരുപ്പ കണക്കുകള്‍ പ്രതീക്ഷിച്ചതിലും ഉയരുകയാണെങ്കില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതകളും ശക്തമാക്കും. പലിശ നിരക്ക് ഉയരുന്നത് യുഎസ് ഡോളറിനും ട്രഷറി യീല്‍ഡുകള്‍ക്കും പിന്തുണ നല്‍കുകയും സ്വര്‍ണവിലയില്‍ സമ്മര്‍ദം ഉണ്ടാക്കുകയും ചെയ്യുന്നു.
എന്നാല്‍ പണപ്പെരുപ്പം നിയന്ത്രണത്തില്‍ തുടരുകയാണെങ്കില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയില്ല. ഇങ്ങനെ സംഭവിക്കുന്നത് ഡോളറിനെ ദുര്‍ബലമാക്കുകയും സ്വര്‍ണവില വീണ്ടും ഉയരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Also Read: Kerala Gold Rate: ഹാവൂ ആശ്വാസമായി, സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്ക്
അതേസമയം, ഓഗസ്റ്റില്‍ ചരിത്രനിരക്കുകള്‍ കണ്ടെത്താനുള്ള തിരക്കിലായിരുന്നു സ്വര്‍ണം, എന്നാല്‍ അവിടെ നിന്നും രണ്ടാഴ്ചയ്ക്കിടെ ഏകദേശം 8.8 ശതമാനം വിലയിടിവാണ് സംഭവിച്ചത്.
സ്വര്‍ണവില എവിടെ വരെയെത്തും?
സ്വര്‍ണവില പഴയതുപോലെ വന്‍ കുതിപ്പ് നടത്തുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് നിരാശയായിരിക്കും. 4,493 മുതല്‍ 4,533 ഡോളര്‍ വരെയെന്ന കടമ്പ സ്വര്‍ണം മറികടന്ന് കഴിഞ്ഞാല്‍ 4,681 ഡോളറാണ് അടുത്ത പ്രധാന ലക്ഷ്യം. 4,681 ഡോളറിന് മുകളില്‍ ശക്തമായ ബ്രേക്ക്ഔട്ട് സംഭവിക്കുകയാണെങ്കില്‍ സ്വര്‍ണത്തിന്റെ അടുത്ത മുന്നേറ്റത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചേക്കാം.
ശേഷം 4,855-4,894 ഡോളര്‍ ഇതാകും ലക്ഷ്യം. ഇതെല്ലാം മറികടന്ന് സ്വര്‍ണം 4,900 ഡോളറിലേക്ക് എത്താനുള്ള സാധ്യതയും വിദഗ്ധര്‍ കാണുന്നത്. ഇത്തരത്തില്‍ വലിയ വര്‍ധനവ് വിലയില്‍ സംഭവിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഏകദേശം 2 ലക്ഷത്തിനടുത്ത് ഒരു പവന്‍ സ്വര്‍ണത്തിന് വേണ്ടിവന്നേക്കാം.
English Summary
Kerala gold prices on September 6 remain in focus as global market trends point to possible changes from Monday. Key factors including the US Federal Reserve outlook and global gold prices could influence local rates.