Kerala Gold Rate: സ്വർണം സൂപ്പറാ, വില താഴേക്ക്; വൻ ഇടിവാണേ പോയി വാങ്ങിച്ചോ….
Kerala Gold Rate Today: ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വർധനവുണ്ടാകും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണാഭരണങ്ങൾക്ക് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. 2025 അവസാനത്തോടെയാണ് സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടായത്.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസം പവന് 1,05,080 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,135 രൂപയും. എന്നാൽ ഇന്ന് വില കുറഞ്ഞിട്ടുണ്ട്. 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,04,520 രൂപയായി. ഗ്രാമിന് 13,065 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വർധനവുണ്ടാകും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണാഭരണങ്ങൾക്ക് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 239.90 രൂപയും കിലോയ്ക്ക് 2,39,900 രൂപയുമാണ് വില.
സ്വർണവിലയിൽ ഇനിയെന്ത്?
നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ അടുത്ത രണ്ട് മാസത്തിനകം സ്വർണവില കൂടുതൽ ഇടിയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഫെഡറൽ റിസർവിന്റെ പലിശ നിരക്കും ക്രൂഡ് ഓയിൽ വിലയുമാണ് നിലവിൽ സ്വർണവിലയിൽ നിർണായകം.
യുഎസിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കൾ കുറഞ്ഞതിനാൽ, കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, അടുത്ത പണനയ നിർണയ യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുമെന്നാണ് ഇപ്പോൾ ഭൂരിപക്ഷം നിരീക്ഷകരും കരുതുന്നത്. ഇത് സ്വർണവില കുറയാൻ കാരണമായിട്ടുണ്ട്. പലിശനിരക്ക് കൂട്ടിയേക്കാമെന്ന വിലയിരുത്തൽ ഡോളറിന് കരുത്തേകി. ഡോളർ ശക്തമാകുന്നത് ആഭരണം, നിക്ഷേപം എന്നീനിലകളിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും വില ഇടിയാൻ കാരണമാവുകയും ചെയ്യും.
ALSO READ: ഇന്നും ആഭരണങ്ങള്‍ വാങ്ങാം, പോയാലോ? കേരളത്തിലെ സ്വര്‍ണവില
ക്രൂഡ് ഓയിൽ വില വർധനവാണ് മറ്റൊരു കാരണം. പശ്ചിമേഷ്യൻ യുദ്ധം എണ്ണ വില കുതിക്കാൻ കാരണമായി. എണ്ണവില വർധന ആഗോളതലത്തിൽ പണപ്പെരുപ്പം കൂടാനും പിന്നാലെ പലിശ നിരക്ക് ഉയർത്താനും കാരണമാകും. ഇതോടെ സ്വർണവില ഇടിയും.
അഡ്വാൻസ് ബുക്കിങ്
സ്വർണവിലയിലെ ഇടിവ് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസമാണ്. നിലവിലെ ട്രെൻഡ് തുടർന്നാൽ ഇനിയും വില താഴ്ന്നേക്കും. 2025 അവസാനത്തോടെയാണ് സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടായത്. 2024 മാർച്ച് 29 വരെ പവൻവില 50,000 രൂപയ്ക്കും താഴെയായിരുന്നു. ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി.
നിലവിൽ സ്വർണവിലയിൽ വൻ ചാഞ്ചാട്ടമാണ്. സ്വർണവില കൂടുമോ കുറയുമോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. ഇത് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വേണ്ടി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് തിരിച്ചടിയാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.
English Summary:
Gold prices have declined in the state after remaining at Rs 1,05,080 per sovereign and Rs 13,135 per gram in the previous trading session. Today, the price of gold fell by Rs 560 per sovereign, bringing the rate down to Rs 1,04,520 per sovereign. The price per gram has also dropped to Rs 13,065 per gram.