AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വര്‍ണവില കേട്ട് ഞെട്ടരുത്…വെള്ളിയും മോശമല്ല; ഇന്നത്തെ നിരക്കറിയാം

Gold and Silver Prices in Kerala January 23 Friday: കനത്ത വിലക്കയറ്റത്തില്‍ നിന്നും അല്‍പം ആശ്വാസം നല്‍കിയ ദിവസമാണ് ജനുവരി 22 വ്യാഴാഴ്ച. അതിന് കാരണമുണ്ട്, 1,15,000 രൂപയ്ക്കും മുകളിലേക്കും സ്വര്‍ണവില എത്തിയ ദിനമായിരുന്നു ജനുവരി 21.

Kerala Gold Rate: സ്വര്‍ണവില കേട്ട് ഞെട്ടരുത്…വെള്ളിയും മോശമല്ല; ഇന്നത്തെ നിരക്കറിയാം
പ്രതീകാത്മക ചിത്രം Image Credit source: Hans-Peter MertenThe Image Bank/Getty Images
Shiji M K
Shiji M K | Published: 23 Jan 2026 | 07:18 AM

2026 പിറന്നത് മുതല്‍ റെക്കോഡ് കുതിപ്പിലാണ് കേരളത്തില്‍ സ്വര്‍ണം. 2025ന് മുമ്പേ 1 ലക്ഷത്തിലേക്ക് കടന്നതിനാല്‍ പിന്നീടുള്ള കുതിപ്പ് മലയാളികളില്‍ ആശങ്ക നിറച്ചില്ല. എന്നിരുന്നാലും പൊന്നിലുണ്ടാകുന്ന അസാധാരണമായ ഈ വളര്‍ച്ച കണ്ടുനില്‍ക്കാനും സാധിക്കുന്നില്ലെന്നാണ് പലരും പറയുന്നത്. ഒരു തരി പൊന്നെങ്കിലും വാങ്ങിക്കാമെന്ന് കരുതിയിരുന്നവര്‍ക്കാണ് വിലക്കയറ്റം തിരിച്ചടിയായത്.

കനത്ത വിലക്കയറ്റത്തില്‍ നിന്നും അല്‍പം ആശ്വാസം നല്‍കിയ ദിവസമാണ് ജനുവരി 22 വ്യാഴാഴ്ച. അതിന് കാരണമുണ്ട്, 1,15,000 രൂപയ്ക്കും മുകളിലേക്കും സ്വര്‍ണവില എത്തിയ ദിനമായിരുന്നു ജനുവരി 21. എന്നാല്‍ അതില്‍ നിന്നും അല്‍പം വിലയിടിച്ച് ആശ്വാസം പകരാന്‍ സ്വര്‍ണത്തിന് സാധിച്ചു.

ട്രംപിന്റെ നയങ്ങള്‍ തന്നെയാണ് നിലവില്‍ സ്വര്‍ണവില ഉയരുന്നതിന് കാരണം. ഗ്രീന്‍ലാന്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ് ട്രംപ് തീരുവ ചുമത്താന്‍ തീരുമാനിച്ചത്. എന്നാല്‍ അതില്‍ നിന്നും വിട്ടുനിന്നത് സ്വര്‍ണവില കുറയാന്‍ കാരണമായി.

ഡോളറിന്റെ സ്ഥിതി മെച്ചപ്പെടുന്നതും സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതും രാജ്യത്ത് വില വര്‍ധനവിന് കാരണമായി. ഡോളറിന് പുറമെയുള്ള കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള ചെലവ് വര്‍ധിക്കുകയാണ്. അതോടൊപ്പം തന്നെ പൊന്നിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്നതും വില വര്‍ധനവിന് വഴിയൊരുക്കും.

Also Read: Kerala Gold Rate: ആഭരണപ്രേമികള്‍ക്ക് ആശ്വസിക്കാം; സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്‌

സ്വര്‍ണവില മാത്രമല്ല, വെള്ളി വിലയിലും വലിയ മാറ്റമാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തില്‍ വെള്ളിയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതാണ് വില വര്‍ധനവിന് കാരണം. സോളാര്‍ പാനലുകള്‍, ബാറ്ററികള്‍ തുടങ്ങിയവയില്‍ വ്യാപകമായി ഇന്ന് വെള്ളി ഉപയോഗിക്കുന്നു. നിലവില്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ് ഒരു കിലോ വെള്ളിക്ക് വില.

ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില അല്‍പസമയത്തിനകം നിങ്ങളിലേക്കെത്തും.