Kerala Gold Rate: കുതിപ്പോ, അതോ കിതപ്പോ? ഇന്ന് സ്വര്‍ണവിലയില്‍ ഒരു ‘ട്വിസ്റ്റു’ണ്ട്
Kerala Gold and Silver Price 22-01-2026: കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില എത്രയായിരിക്കുമെന്ന് ഉറ്റനോക്കുകയാണ് ആഭരണപ്രേമികള്‍. ജൂണ്‍ നാലിന് ശേഷം ഒരു ദിവസം പോലും പവന് ഒരു ലക്ഷം രൂപയില്‍ താഴെ പോയിട്ടില്ല. ഇന്നത്തെ സ്വര്‍ണ, വെള്ളി വിലകള്‍ പരിശോധിക്കാം.
സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണവില ഉറ്റുനോക്കി ആഭരണപ്രേമികള്‍. അല്‍പസമയത്തിനകം നിരക്ക് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവരും. ഇന്നലെ മൂന്ന് തവണയാണ് നിരക്കില്‍ മാറ്റം വന്നത്. ജനുവരി 21 ന് രാവിലെ പവന് 1,13,520 രൂപയായിരുന്നു നിരക്ക്. ഉച്ചയായപ്പോഴേക്കും അത് സര്‍വകാല റെക്കോഡിലെത്തി. 1,15,320 രൂപയായിരുന്നു വില. എന്നാല്‍ വൈകുന്നേരമായപ്പോഴേക്കും നേരിയ ഇടിവുണ്ടായി. 1,14,840 രൂപയായിരുന്നു ആ സമയത്തെ നിരക്ക്.
ഈ മാസം ജനുവരി അഞ്ചിനാണ് നിരക്ക് ഒരു ലക്ഷം കടന്നത്. പിന്നീട് ഒരു തവണ പോലും വില ഒരു ലക്ഷത്തിന് താഴെ പോയിട്ടില്ല. സമീപനാളുകളില്‍ നിരക്ക് കണ്ട് ഞെട്ടുന്നതാണ് ആഭരണപ്രേമികളുടെ ശീലം. സാധാരണക്കാര്‍ക്ക് സ്വര്‍ണം കിട്ടാക്കനിയാകുന്ന സ്ഥിതിവിശേഷമാണ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഗ്രീന്‍ലാന്‍ഡ് വിഷയത്തെച്ചൊല്ലി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ തീരുവ ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെല്ലുവിളിയാണ് ഒടുവിലത്തെ പ്രശ്‌നം. ട്രംപിനെതിരെ യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.
Also Read: Budget 2026: സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്…; 2026ലെ ബജറ്റില്‍ പ്രതീക്ഷകളേറെയാണ്
അന്താരാഷ്ട്ര രംഗത്ത് വ്യാപാര യുദ്ധം പിടിമുറുക്കുന്നത് ഇനിയും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകും. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ അത് സ്വര്‍ണവിലയില്‍ ഇനിയും കാര്യമായി പ്രതിഫലിക്കും. ഇതിനൊപ്പം യുഎസ് ഫെഡ് റിസര്‍വ് അടിസ്ഥാന പരിശ നിരക്ക് കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തിയാര്‍ജ്ജിച്ചതും തിരിച്ചടിയാണ്.
അടുത്തകാലത്തൊന്നും സ്വര്‍ണവിലയില്‍ വലിയ കുറവുണ്ടാകുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. നേരിയ ഇടിവുകള്‍ക്ക് മാത്രമാണ് നിലവില്‍ സാധ്യത.