AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: വീണ്ടും 1.10 ലക്ഷത്തിലേക്കോ? ഇന്നത്തെ സ്വര്‍ണവില, മുന്നില്‍ കുതിച്ച് വെള്ളിയും

Gold and Silver Prices in Kerala January 21 Wednesday: രാവിലെ, ഉച്ചയ്ക്ക്, ഉച്ചയ്ക്ക് ശേഷം എന്ന ക്രമത്തിലാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയര്‍ന്നത്. മൂന്ന് തവണ കാര്യമായ വിലകുതിപ്പുണ്ടായെങ്കിലും വൈകിട്ട് ചെറുതായൊന്ന് നിരക്ക് കുറച്ച് ആശ്വാസം പകര്‍ന്നു.

Kerala Gold Rate: വീണ്ടും 1.10 ലക്ഷത്തിലേക്കോ? ഇന്നത്തെ സ്വര്‍ണവില, മുന്നില്‍ കുതിച്ച് വെള്ളിയും
പ്രതീകാത്മക ചിത്രം Image Credit source: Alexandra Shmeleva/Getty Images
Shiji M K
Shiji M K | Published: 21 Jan 2026 | 07:12 AM

ചരിത്രദിനം എന്ന് വിശേഷിപ്പിക്കാവുന്ന ദിവസമാണ് കടന്നുപോയത്. കാരണം ജനുവരി 20 ചൊവ്വാഴ്ച കേരളത്തില്‍ സ്വര്‍ണവിലകള്‍ മാറിമറിഞ്ഞത് പലതവണ. വിലയില്‍ മാറ്റം സംഭവിച്ചുവെന്നതിലല്ല കാര്യം, മറിച്ച് ആ വില എങ്ങോട്ടെത്തി എന്നതിലാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് തന്നെയാണ് സ്വര്‍ണം നടന്നുകയറിയിരിക്കുന്നത്. ചരിത്രനിരക്കില്‍ മുത്തമിട്ട്, ചെറുതായൊന്ന് താഴെയിറങ്ങിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.

രാവിലെ, ഉച്ചയ്ക്ക്, ഉച്ചയ്ക്ക് ശേഷം എന്ന ക്രമത്തിലാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയര്‍ന്നത്. മൂന്ന് തവണ കാര്യമായ വിലകുതിപ്പുണ്ടായെങ്കിലും വൈകിട്ട് ചെറുതായൊന്ന് നിരക്ക് കുറച്ച് ആശ്വാസം പകര്‍ന്നു. രാവിലെ 760 രൂപയാണ് ഒരു പവന് വര്‍ധിച്ചത്, ഉച്ചയ്ക്ക് ആകട്ടെ 800 രൂപയും കൂടി, ഉച്ചയ്ക്ക് ശേഷം 1,600 രൂപയുടെ വര്‍ധനവും സംഭവിച്ചു. അതായത്, ഒരു ദിവസം കൊണ്ട് മാത്രം വര്‍ധിച്ചത് 3,160 രൂപ.

രാവിലെ, 1,08,000, ഉച്ചയ്ക്ക് 1,08,800, ഉച്ചയ്ക്ക് ശേഷം 1,10,400, വൈകിട്ട് 1,09,840 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഇന്ന് വീണ്ടും 1,10,000 ത്തിന് മുകളിലേക്ക് സ്വര്‍ണം പോകുമോ ഇല്ലയോ എന്നത് വ്യാപാരികളിലും ഉപഭോക്താക്കളിലും ആശങ്ക വിതയ്ക്കുന്നു.

ഇന്ത്യന്‍ രൂപ നേരിടുന്ന തകര്‍ച്ചയാണ് സ്വര്‍ണവില വര്‍ധിക്കുന്നതിന്റെ നിലവിലെ പ്രധാന കാരണം. രൂപയുടെ മൂല്യം ഇടിയുന്നതിന് അനുസരിച്ച് സ്വര്‍ണവിലയും ഉയരുന്നു. രാജ്യാന്തര വിപണിക്ക് അനുസൃതമായാണ് കേരളത്തിലും സ്വര്‍ണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഡോളറില്‍ കണക്കാക്കുന്നതിനാല്‍, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച സ്വര്‍ണത്തിലും പ്രതിഫലിക്കും.

ഇതിന് പുറമെ ലോകരാഷ്ട്രങ്ങളില്‍ക്കിടെ അമേരിക്ക സൃഷ്ടിക്കുന്ന വെല്ലുവിളികളും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്. വെനസ്വേല, ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് സ്വീകരിക്കുന്ന നടപടികളും, വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നതുമെല്ലാം സ്ഥിതിഗതികള്‍ മോശമാക്കുന്നു.

Also Read: Silver Price Hike: ഇത് വെള്ളിയുടെ കാലമല്ലേ…സ്വര്‍ണം സൈഡായി, വെള്ള ലോഹം കത്തിക്കയറും

രൂപയുടെ മൂല്യത്തകര്‍ച്ച, ട്രംപിന്റെ നയങ്ങള്‍ എന്നിവയെല്ലാം കാരണം സ്വര്‍ണം ഇനിയും പുതിയ നിരക്കുകള്‍ കീഴടക്കാന്‍ തന്നെയാണ് സാധ്യത. വരും ദിവസങ്ങളില്‍ പുത്തന്‍ നിരക്കുകള്‍ സ്വര്‍ണത്തില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില അല്‍പസമയത്തിനകം നിങ്ങളിലേക്കെത്തും.