Kerala Gold Rate: സ്വർണം വൻ കുതിപ്പിൽ, മൂന്നാമതും വില കൂടി

Kerala Gold Rate Update: സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് സ്വർണവില ഇടിഞ്ഞത്. മാർച്ച് 23ന് പവന് 99,480 രൂപയായിരുന്നു വില. മൂന്ന് മാസത്തെ കുതിപ്പിന് ശേഷം ആദ്യമായി സ്വർ‌ണവില ഒരു ലക്ഷത്തിനും താഴെയെത്തിയ ദിവസമായിരുന്നു അത്. എന്നാൽ പ്രതീക്ഷകളെ തകർത്ത് പിന്നീട് വില ഉയരുകയാണ്.

Kerala Gold Rate: സ്വർണം വൻ കുതിപ്പിൽ, മൂന്നാമതും വില കൂടി

Gold Rate

Updated On: 

30 Mar 2026 | 11:34 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് മൂന്ന് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. രാവിലെ 108000 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ചയോടെ 720 രൂപ കൂടി 108720 രൂപയിലെത്തി. രാത്രി വീണ്ടും വില വർദ്ധിച്ചു. 760 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,09,480 രൂപയായി ഉയർന്നു. ​ഗ്രാമിന് 13,685 രൂപയാണ് നൽകേണ്ടത്.

സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് സ്വർണവില ഇടിഞ്ഞത്. മാർച്ച് 23ന് പവന് 99,480 രൂപയായിരുന്നു വില. മൂന്ന് മാസത്തെ കുതിപ്പിന് ശേഷം ആദ്യമായി സ്വർ‌ണവില ഒരു ലക്ഷത്തിനും താഴെയെത്തിയ ദിവസമായിരുന്നു അത്. എന്നാൽ പ്രതീക്ഷകളെ തകർത്ത് പിന്നീട് വില ഉയരുകയാണ്. വിവാഹസീസണിലെ കുതിപ്പ് ആശങ്ക ഉയർത്തുകയാണ്.

ALSO READ: ദേ പോണ്….വില കൂട്ടി സ്വ‍ർണം; കാത്തിരിക്കണോ, വാങ്ങണോ?

ക്രൂഡ് ഓയിൽ വില ഉയരുന്നതും രൂപയുടെ ഇടിവുമെല്ലാം സ്വർണവിലയെ ബാധിക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലേക്ക് ഉയർന്നു. വൻ സാമ്പത്തിക തകർച്ചയാണ് ഇന്ത്യൻ ഓഹരി വിപണി നേരിടുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യത്തിലും റെക്കോർഡ് തകർച്ചയുണ്ടായി. ഡോളറിനെതിരേ 95.24 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി.

ഈ മാറ്റങ്ങളെല്ലാം സ്വർണവിലയിലും പ്രതിഫലിക്കുന്നുണ്ട്. സ്വർണവില ഇടിഞ്ഞത് മുതലെടുത്തുള്ള വാങ്ങൽതാൽപ്പര്യം തകൃതിയായതാണ് നിലവിലെ കയറ്റത്തിന് കാരണം. വരുംദിവസങ്ങളിലെ സ്വർണവില പ്രവചനാതീതമാണ്. ഇന്ധനപ്രതിസന്ധിയും വിലയെ സ്വാധീനിക്കുന്നുണ്ട്.

Follow Us
സ്‌നേഹമുത്തം; മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കാഴ്ചകള്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അല്‍പം വിനോദം; ഗോലി കളിച്ച് പ്രതിപക്ഷ നേതാവ്‌
പുതുമുഖം പോലെ തോന്നുന്നു! ബാലചന്ദ്ര മേനോന്‍ പറയുന്നത് കേട്ടോ
മുഖ്യമന്ത്രിയും മാധ്യമ പ്രവർത്തകരും തമ്മിൽ എന്ത്?