AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ഇങ്ങനെയൊക്കെ പോകാമോ? സ്വര്‍ണത്തിനുമില്ലേ മോഹം, വില പിന്നെയും ഉയര്‍ന്നു

Gold Price On July 22nd In Kerala: കേരളത്തെ സംബന്ധിച്ച് മഴക്കാലം തീരുന്നതോടെ അല്ലെങ്കില്‍ ചിങ്ങ മാസം വന്നെത്തുന്നതോടെ വിവാഹ സീസണ്‍ ആരംഭിക്കുകയായി. വിവാഹാവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.

Kerala Gold Rate: ഇങ്ങനെയൊക്കെ പോകാമോ? സ്വര്‍ണത്തിനുമില്ലേ മോഹം, വില പിന്നെയും ഉയര്‍ന്നു
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Updated On: 22 Jul 2025 | 09:52 AM

കേരളത്തില്‍ വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു. ജൂലൈ മാസത്തില്‍ സ്വര്‍ണം എത്തിച്ചേരുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം അടുത്തക്കാലത്തൊന്നും താഴേക്ക് ഇറങ്ങാന്‍ സാധ്യതയില്ലെന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ച് മഴക്കാലം തീരുന്നതോടെ അല്ലെങ്കില്‍ ചിങ്ങ മാസം വന്നെത്തുന്നതോടെ വിവാഹ സീസണ്‍ ആരംഭിക്കുകയായി. വിവാഹാവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.

ഇന്ന് കേരളത്തില്‍ ഇന്ന് 840 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,280 രൂപയിലേക്കെത്തി. കഴിഞ്ഞ ദിവസം 73,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് ഈടാക്കിയിരുന്നത്. പണിക്കൂലി ഉള്‍പ്പെടെ നിലവില്‍ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണം ലഭിക്കണമെങ്കില്‍ 80,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9,285 രൂപയാണ്. കഴിഞ്ഞ ദിവസത്തെ വില 9,180 രൂപയായിരുന്നു. ഇന്ന് 105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത്.

ജൂലൈ മാസത്തെ വില

ജൂലൈ 1- ഒരു പവന് വില 72,160

ജൂലൈ 2- ഒരു പവന് വില 72,520

ജൂലൈ 4- ഒരു പവന് വില 72,400

ജൂലൈ 5- ഒരു പവന് വില 72,480

ജൂലൈ 6- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 7- ഒരു പവന് വില 72,080

ജൂലൈ 8- ഒരു പവന് വില 72,480

ജൂലൈ 9- ഒരു പവന് വില 72,000

ജൂലൈ 10- ഒരു പവന് വില 72,160

ജൂലൈ 11- ഒരു പവന്വില 72,600

ജൂലൈ 12- ഒരു വില 73,120

ജൂലൈ 13- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 14- ഒരു പവന് വില 73,240

Also Read: Kerala Gold Rate: വില കൂട്ടാലോ എത്ര വേണേലും കൂട്ടാം! സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ജൂലൈ 15- ഒരു പവന് വില 73,160

ജൂലൈ 16- ഒരു പവന് വില 72,800

ജൂലൈ 17- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 18- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 18 (ഉച്ചയ്ക്ക് ശേഷം)- ഒരു പവന് വില 73,200

ജൂലൈ 19- ഒരു പവന് വില 73,360

ജൂലൈ 20 സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 21- ഒരു പവന് വില 73,440

ജൂലൈ 22- ഒരു പവന് വില 74,280

 

Follow Us