AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: വീണ്ടും ഉയർന്നുതന്നെ; ഇന്നത്തെ സ്വർണ വില അറിയാം..

Kerala Gold Rate Today: ഈ മാസം 14നാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 73,240 രൂപയായിരുന്നു അന്നത്തെ വില. തുടർന്ന് പതിനഞ്ചാം തീയതി 73160 രൂപയായും പതിനാറാം തീയതി 72800 രൂപയായും കുറഞ്ഞു.

Kerala Gold Rate: വീണ്ടും ഉയർന്നുതന്നെ; ഇന്നത്തെ സ്വർണ വില അറിയാം..
പ്രതീകാത്മക ചിത്രം Image Credit source: PTI
nithya
Nithya Vinu | Updated On: 18 Jul 2025 09:56 AM

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഇന്ന് നാൽപത് രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 72,880 ആയി. ഇന്നലെ 72840 ആയിരുന്നു സ്വർണവില. അതേസമയം ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 9110 രൂപയാണ് നൽകേണ്ടി വരിക.

ഈ മാസം 14നാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 73,240 രൂപയായിരുന്നു അന്നത്തെ വില. തുടർന്ന് പതിനഞ്ചാം തീയതി 73160 രൂപയായും പതിനാറാം തീയതി 72800 രൂപയായും കുറഞ്ഞു. എന്നാൽ ഇന്നലെ മുതൽ വീണ്ടും വില ഉയരുകയാണ്.

കേരളത്തിൽ വരുംദിവസങ്ങളിൽ സ്വർണവില കൂടുമോ കുറയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളും, ഡോളർ മൂല്യവും, അന്താരാഷ്ട്ര സംഘർഷങ്ങളും വെല്ലുവിളിയായി തുടരുകയാണ്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് കേരളത്തിലെ സ്വര്‍ണ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.