Kerala Gold Rate: വില കൂട്ടാലോ എത്ര വേണേലും കൂട്ടാം! സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
Gold Price On Monday July 22nd In Kerala: കഴിഞ്ഞ ദിവസം 9170 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണ വിലയില്‍ വര്‍ധനവ് മാത്രമാണ് സംഭവിച്ചത്. കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നേരിയ ഇടിവ് പോലും സംഭവിച്ചില്ല.
കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി. ഇന്ന് ജൂലൈ 22 തിങ്കളാഴ്ച സ്വര്‍ണവിലയില്‍ കാര്യമായ ഇടിവ് സംഭവിക്കുമെന്നായിരുന്നു വ്യാപാരികളുടെ വിലയിരുത്തല്‍. എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി സ്വര്‍ണം കുതിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 80 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73440 രൂപയിലേക്കെത്തി. കഴിഞ്ഞ ദിവസം 73360 രൂപയില്‍ വ്യാപാരം നടന്ന സ്വര്‍ണമാണ് തിങ്കളാഴ്ചയോടെ വില വര്‍ധിച്ച് ഉയര്‍ന്ന നിരക്കിലേക്ക് എത്തിയത്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9180 രൂപയാണ്. ഒരു ഗ്രാമിന് ഇന്ന് വര്‍ധിച്ചത് 10 രൂപയാണ്. കഴിഞ്ഞ ദിവസം 9170 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണ വിലയില്‍ വര്‍ധനവ് മാത്രമാണ് സംഭവിച്ചത്. കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നേരിയ ഇടിവ് പോലും സംഭവിച്ചില്ല.




ജൂലൈ മാസത്തെ വില
ജൂലൈ 1- ഒരു പവന് വില 72,160
ജൂലൈ 2- ഒരു പവന് വില 72,520
ജൂലൈ 4- ഒരു പവന് വില 72,400
ജൂലൈ 5- ഒരു പവന് വില 72,480
ജൂലൈ 6- സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 7- ഒരു പവന് വില 72,080
ജൂലൈ 8- ഒരു പവന് വില 72,480
ജൂലൈ 9- ഒരു പവന് വില 72,000
ജൂലൈ 10- ഒരു പവന് വില 72,160
ജൂലൈ 11- ഒരു പവന്‌വില 72,600
ജൂലൈ 12- ഒരു വില 73,120
ജൂലൈ 13- സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 14- ഒരു പവന് വില 73,240
ജൂലൈ 15- ഒരു പവന് വില 73,160
Also Read: Kerala Gold Rate Forecast: സ്വർണവില ഇവിടെയൊന്നും നിൽക്കില്ല; കാത്തിരിക്കുന്നത് വൻ വർധന
ജൂലൈ 16- ഒരു പവന് വില 72,800
ജൂലൈ 17- സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 18- സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 18 (ഉച്ചയ്ക്ക് ശേഷം)- ഒരു പവന് വില 73,200
ജൂലൈ 19- ഒരു പവന് വില 73,360
ജൂലൈ 20 സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 21- ഒരു പവന് വില 73,440