AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Gold Rate: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ തന്നെ പോകാം; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on September 7 Monday: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകളാണ് നിലവില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്. വൈകാതെ പലിശ നിരക്കില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. പലിശ നിരക്ക് ഉയരുന്നത് ബോണ്ട്, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്ന് ഉയര്‍ന്ന നേട്ടം ലഭിക്കുന്നതിന് സഹായിക്കും. ഇത് സ്വര്‍ണം പോലുള്ള ആസ്തികളില്‍ നിന്ന് പിന്മാറാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതാണ്.

Kerala Gold Rate: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ തന്നെ പോകാം; ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Published: 07 Sep 2026 | 07:16 AM

സെപ്റ്റംബര്‍ മാസം വന്നെത്തിയത് സ്വര്‍ണം വാങ്ങിക്കാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ്. ആഭരണങ്ങള്‍ വേഗത്തില്‍ വാങ്ങിക്കാനായി പതിവായി വില കുറഞ്ഞു. ഓഗസ്റ്റ് മാസം തീര്‍ത്ത വിലക്കയറ്റ ഭീതി ഇല്ലാതാക്കിക്കൊണ്ടായിരുന്നു സെപ്റ്റംബറിന്റെ വരവ്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സ്വര്‍ണം വാങ്ങിക്കാനെത്തിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിലക്കുറവ് ഇനിയും സംഭവിക്കുകയാണെങ്കില്‍ വാങ്ങുന്നവരുടെ എണ്ണവും ഉയരും.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകളാണ് നിലവില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്. വൈകാതെ പലിശ നിരക്കില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. പലിശ നിരക്ക് ഉയരുന്നത് ബോണ്ട്, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്ന് ഉയര്‍ന്ന നേട്ടം ലഭിക്കുന്നതിന് സഹായിക്കും. ഇത് സ്വര്‍ണം പോലുള്ള ആസ്തികളില്‍ നിന്ന് പിന്മാറാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതാണ്.

സ്വര്‍ണവില ഇനിയും ഉയര്‍ന്നേക്കും

നിലവില്‍ സംഭവിക്കുന്ന വിലയിടിവ് കണ്ട് സന്തോഷിക്കേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണവില വരും മാസങ്ങളില്‍ ചരിത്രനിരക്കുകള്‍ കീഴടക്കാന്‍ സാധ്യതയുണ്ട്. 2026ന്റെ അവസാനത്തോടെ സ്വര്‍ണം ഔണ്‍സിന് 4,650 ഡോളര്‍ മറികടക്കുമെന്നാണ് വിലയിരുത്തല്‍. പലിശ നിരക്കുകള്‍, യുഎസ് ഡോളര്‍ തുടങ്ങിയ ഘടകങ്ങളെ ഒഴിവാക്കിക്കൊണ്ട് വില ക്രമീകരണം സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്.

സ്വര്‍ണവില ഉയരുന്നതിന്റെ കാരണങ്ങള്‍

ആഗോള അനിശ്ചിതത്വവും യുദ്ധഭീതിയും– അമേരിക്ക-ഇറാന്‍ സംഘര്‍ഷം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൂടുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നു. ഇതോടെ ഡിമാന്‍ഡ് ഉയര്‍ന്ന് വില കൂടാം.

അമേരിക്കന്‍ പലിശനിരക്ക് പ്രതീക്ഷകള്‍– പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ സ്വര്‍ണത്തിന് സാധാരണയായി അനുകൂലമാണ്. മറിച്ച് പലിശ ഉയരുമെന്ന പ്രതീക്ഷ വന്നാല്‍ സ്വര്‍ണത്തിന് സമ്മര്‍ദ്ദമുണ്ടാകും. അടുത്തിടെ ഫെഡ് നിരക്ക് സംബന്ധിച്ച പ്രതീക്ഷകള്‍ സ്വര്‍ണവിലയില്‍ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്.

Also Read: Kerala Gold Rate: സ്വര്‍ണം വാങ്ങാനിതാണേ ബെസ്റ്റ് ടൈം; പൊന്നിന്‍ തിളക്കം ഈയാഴ്ചയോടെ വേറെ ലെവലിലേക്ക്‌

ഡോളറിന്റെ മൂല്യം– അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഡോളറിലാണ് വിലയിരുത്തുന്നത്. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വര്‍ണത്തിന് പിന്തുണ ലഭിക്കാറുണ്ട്.

രൂപയുടെ മൂല്യം– ഇന്ത്യയില്‍ ഇത് വളരെ പ്രധാനമാണ്. രൂപ ഡോളറിനെതിരെ ദുര്‍ബലമായാല്‍, അന്താരാഷ്ട്ര സ്വര്‍ണവില വലിയ മാറ്റമില്ലെങ്കിലും ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ വില ഉയരാം.

കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ വാങ്ങല്‍– പല രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നത് ആഗോള ഡിമാന്‍ഡിന് പിന്തുണ നല്‍കുന്ന ഘടകമാണ്.

പണപ്പെരുപ്പ ഭീതി– പണപ്പെരുപ്പവും സാമ്പത്തിക അനിശ്ചിതത്വവും ഉയരുമ്പോള്‍ പണത്തിന്റെ മൂല്യം സംരക്ഷിക്കാന്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറാറുണ്ട്.

എണ്ണവിലയും ആഗോള സാമ്പത്തിക സാഹചര്യവും– ക്രൂഡ് ഓയില്‍ വില ഉയരുന്നത് പണപ്പെരുപ്പ ആശങ്ക വര്‍ധിപ്പിക്കാം. നിലവിലെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും എണ്ണവിലയും വിപണിയിലെ അനിശ്ചിതത്വം കൂട്ടുന്നുണ്ട്.

 

 

Follow Us