Kerala Gold Rate: ഈ മാസത്തിലെ അല്ല ചരിത്ര വിലയിലേക്ക് ഉയരുന്നു; സ്വര്‍ണം കൈപൊള്ളിക്കും
July 14th Monday Gold Price In Kerala: ഇന്നും അത്ര സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല സ്വര്‍ണ വിപണിയില്‍ നിന്നെത്തുന്നത്. സ്വര്‍ണത്തിന് വിലയിടിവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പതിവ് പോലെ വീണ്ടും വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചത് 120 രൂപയാണ്.

Gold
ഇന്ന് ജൂലൈ 14 തിങ്കളാഴ്ച, പുതിയൊരു ആഴ്ചയുടെ ആരംഭമാണ്. അതിനാല്‍ തന്നെ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് കരുതിയിരുന്ന ദിവസം കൂടിയായിരുന്നു ഇത്. പ്രതീക്ഷിക്കപ്പെട്ട മാറ്റങ്ങളില്‍ പ്രധാനി സ്വര്‍ണവില തന്നെയാണ്. സ്വര്‍ണ വില ജൂലൈ മാസത്തിന്റെ പകുതിയോടെ എങ്കിലും താഴേക്ക് എത്തും എന്ന വിലയിരുത്തലിലായിരുന്നു വ്യാപാരികള്‍ ഉള്‍പ്പെടെ.
ഇന്നും അത്ര സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല സ്വര്‍ണ വിപണിയില്‍ നിന്നെത്തുന്നത്. സ്വര്‍ണത്തിന് വിലയിടിവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പതിവ് പോലെ വീണ്ടും വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചത് 120 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,240 രൂപയിലേക്കെത്തി.
കഴിഞ്ഞ ദിവസം 9140 രൂപയില്‍ വ്യാപാരം നടന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്നത്തെ ദിവസം കുതിച്ചത് 9155 രൂപയിലേക്കാണ്. 15 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചത്.
യുഎസ് പലിശ നിരക്കില്‍ വരുന്ന മാറ്റങ്ങളും യുഎസ് പണപ്പെരുപ്പവുമെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. മാത്രമല്ല അന്താരാഷ്ട്ര തലത്തിലുള്ള സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആളുകളെയും ബാങ്കുകളെയും പ്രേരിപ്പിക്കുന്നു. ഇതും വില വര്‍ധനവിന് ആക്കം കൂട്ടുന്നുണ്ട്.