Kerala Gold Rate: വേഗം വിട്ടോ, ജ്വല്ലറിയിലേക്ക്, സ്വര്‍ണവിലയില്‍ വന്‍ ആശ്വാസം; കുറഞ്ഞത് ഇത്രയും രൂപ

Kerala gold price today 16th July 2025: ജൂലൈ 14നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് എത്തിയത്. അന്ന് 73,240 രൂപയായിരുന്നു നിരക്ക്. 13ന് 73,120 ആയിരുന്നു ഒരു പവന്റെ വില. ഒറ്റയടിക്ക് വര്‍ധിച്ചത് 120 രൂപ. എന്നാല്‍ ഇന്നലെ 80 രൂപ കുറഞ്ഞ് വില 73,160 രൂപയിലെത്തുകയായിരുന്നു

Kerala Gold Rate: വേഗം വിട്ടോ, ജ്വല്ലറിയിലേക്ക്, സ്വര്‍ണവിലയില്‍ വന്‍ ആശ്വാസം; കുറഞ്ഞത് ഇത്രയും രൂപ

സ്വര്‍ണവില

Published: 

16 Jul 2025 09:41 AM

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് 72,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മുന്‍നിരക്കില്‍ നിന്ന് 360 രൂപയാണ് കുറഞ്ഞത്. ഇന്നലെ 73,160 രൂപയായിരുന്നു വില. ഗ്രാമിന് 45 രൂപ കുറഞ്ഞു. 9100 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ വില കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്നാല്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് വില വര്‍ധനവിലേക്ക് നയിച്ചേക്കുമെന്നാണ് ആശങ്ക. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് ഇറക്കുമതി ചെലവ് ഉള്‍പ്പെടെ വര്‍ധിപ്പിക്കുമെന്നതാണ് പ്രധാന പ്രശ്‌നം.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളാണ് മറ്റൊരു പ്രതിസന്ധി. ഓരോ ദിവസവും വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് താരിഫ് ചുമത്തുന്നതാണ് സമീപദിവസങ്ങളിലെ കാഴ്ച. ഏറ്റവും ഒടുവില്‍ റഷ്യയ്‌ക്കെതിരെയാണ് ട്രംപിന്റെ താരിഫ് ഭീഷണി. യുക്രൈനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായില്ലെങ്കില്‍ 100 ശതമാനം താരിഫ് ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. കാനഡ, മെക്‌സിക്കോ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവയ്ക്കും ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചിരുന്നു.

Read Also: UPI ATM cash withdrawal: യുപിഐ എടിഎം: കാർഡ് രഹിത പണമിടപാട് വിപ്ലവം, മെച്ചപ്പെട്ട സുരക്ഷ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ

ഈ വെല്ലുവിളികള്‍ സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി ശക്തമാക്കുമെന്നതാണ് പ്രശ്‌നം. യുഎസ് ഫെഡ് റിസര്‍വിന്റെ നീക്കങ്ങളും നിര്‍ണായകമാകും. യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് കുറച്ചാല്‍ സ്വര്‍ണവില കുതിച്ചുയരും. ജൂലൈ 14നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് എത്തിയത്. അന്ന് 73,240 രൂപയായിരുന്നു നിരക്ക്. 13ന് 73,120 ആയിരുന്നു ഒരു പവന്റെ വില. ഒറ്റയടിക്ക് വര്‍ധിച്ചത് 120 രൂപ. എന്നാല്‍ ഇന്നലെ 80 രൂപ കുറഞ്ഞ് വില 73,160 രൂപയിലെത്തുകയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും