Kerala Gold Rate: എന്നാലുമെന്റെ പൊന്നേ…. സ്വർണവില വീണ്ടും കൂടി, കാത്തിരുന്നിട്ട് കാര്യമുണ്ടോ?

Kerala Gold Rate Today, May 19: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ ചുവട് പിടിച്ചാണ് കേരളത്തിലും സ്വർണവില മാറുന്നത്. യുഎഇക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണവും ഇറാനെതിരായ യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെ വെല്ലുവിളികളും സംഘർഷം ഉടൻ അവസാനിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്.

Kerala Gold Rate: എന്നാലുമെന്റെ പൊന്നേ.... സ്വർണവില വീണ്ടും കൂടി, കാത്തിരുന്നിട്ട് കാര്യമുണ്ടോ?

പ്രതീകാത്മക ചിത്രം

Updated On: 

19 May 2026 | 09:40 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം പവന് 1,14,560 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,320 രൂപയും. എന്നാൽ ഇന്ന് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 600 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,15,160 രൂപയായി കൂടി. ഗ്രാമിന് 14,395 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില കൂടും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. നിലവിൽ ഗ്രാമിന് 300.10 രൂപയും കിലോയ്ക്ക് 3,00,100 രൂപയുമാണ് നൽകേണ്ടത്.

സ്വർണവില ചാഞ്ചാട്ടത്തിന് കാരണം

പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ ചുവട് പിടിച്ചാണ് കേരളത്തിലും സ്വർണവില മാറുന്നത്. യുഎഇക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണവും ഇറാനെതിരായ യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെ വെല്ലുവിളികളും സംഘർഷം ഉടൻ അവസാനിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. ഇതോടെ ക്രൂഡ് ഓയിൽ വിലയും യു.എസ് ഡോളർ ഇൻഡക്സും ഉയർന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര സ്വർണവില താഴ്ന്നത്.

സ്വർണവില കൂടുമോ?

വില ഇടിവിനെ തുടർന്നുള്ള ഡീപ് – ബയിങ് വില ഉയരാൻ കാരണമായേക്കാം. വില കുറയുമ്പോൾ സ്വർണം വാങ്ങുന്നത് കൂടുന്നതിനെയാണ് ഡീപ് ബയിങ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കൂടാതെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതും സ്വർണവില കൂടാൻ കാരണമായേക്കും. രൂപയുടെ മൂല്യം താഴുന്നതോടെ ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യാനുള്ള ചെലവ് കൂട്ടും. ഇത് സ്വർണവില കൂടാനോ, വലിയ ഇടിവ് സംഭവിക്കാതിരിക്കാനോ വഴിതെളിക്കും.

 ALSO READ: സ്വര്‍ണവില ഇന്നും ആശ്വാസത്തില്‍; അവസരം മുതലെടുത്തോളൂ

മെയ് മാസത്തിലെ സ്വർണവില

വമ്പൻ വ്യത്യാസമാണ് ഈ മാസം ഇതുവരെ വിലയിൽ രേഖപ്പെടുത്തിയത്. മെയ് 1ന് 111720 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം. തുടർന്നുള്ള ദിവസങ്ങളിൽ കൂടിയും കുറഞ്ഞും 1.1ൽ സ്വർണവില തുടർന്നു. മെയ് 5ന് 1,09,400 രൂപയായി സ്വർണവില ഇടിഞ്ഞു. എന്നാൽ 13ാം തീയതി വൻ വർധനവാണ് വിലയിൽ സംഭവിച്ചത്. പവന് 1,23,120 രൂപ എന്ന റെക്കോർഡ് വിലയിലേക്ക് സ്വർണം കുതിച്ചു.

സ്വർണം, വെള്ളി, മറ്റ് വിലയേറിയ ലോഹങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തിയതാണ് വർധനവിന് കാരണമായത്. ആറ് ശതമാനത്തിൽ നിന്നാണ് ഈ വർദ്ധനവ്. തീരുവ വർധിച്ചതോടെ സ്വർണത്തിന് വില വർധിക്കുകയും ഇതോടെ ഡിമാൻഡ് കുറയ്ക്കാൻ സാധിക്കും എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഇത്തരം നീക്കം നടത്തിയത്. എന്നാൽ പിന്നീടങ്ങോട്ട് വില വീണ്ടും താഴുകയായിരുന്നു.

പശ്ചിമേഷ്യൻ യുദ്ധം എങ്ങോട്ട്?

ഇറാനെതിരെ ഇന്ന് മുതൽ പുനരാരംഭിക്കാനിരുന്ന ആക്രമണം തൽക്കാലത്തേക്ക് മാറ്റി വച്ചതായി ട്രംപ് അറിയിച്ചിട്ടുണ്ട്. ആണവ വിഷയത്തിൽ ഡീലിന് തയാറായില്ലെങ്കിൽ ഇറാൻ ഇനി ബാക്കിയുണ്ടാവില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപിന്റെ ഭീഷണി. ആണവപദ്ധതി ഒറ്റ യൂണിറ്റിലേക്ക് ചുരുക്കണം, വിദേശ ആസ്തി മരവിപ്പിച്ച നടപടി അംഗീകരിക്കണം തുടങ്ങി യുഎസ് മുന്നോട്ട് വച്ച നിർദേശങ്ങൾ ഇറാൻ തള്ളിയിരുന്നു. ഇറാനെതിരെ വെടിനിർത്തൽ തുടരുമെന്ന് ട്രംപ് അറിയിച്ചുണ്ടെങ്കിലും പശ്ചിമേഷ്യയിൽ ആശങ്ക കുറയുന്നില്ല.

English Summary:

Kerala Gold Rate Today, May 19. Gold prices in Kerala are also changing with the war situation in the Middle East. The drone attack on the UAE and US President Donald Trump’s challenges to Iran indicate that the conflict will not end soon. The price of silver is also changing along with gold.

Follow Us
അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
മഴക്കാലത്ത് വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്