Kerala Gold Rate: സ്വർണം വാങ്ങിച്ചോ, വൻ ഇടിവ്; ഇന്ന് പവന് എത്ര?

Kerala Gold Rate Today: വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിംഗ് ചാർജും ചേരുമ്പോൾ വില ഉയർന്നേക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 284.90 രൂപയും കിലോയ്ക്ക് 2,84,900 രൂപയുമാണ് വില. ജൂൺ മാസത്തിൽ സ്വർണം ആശ്വാസനിരക്കിലാണ്.

Kerala Gold Rate: സ്വർണം വാങ്ങിച്ചോ, വൻ ഇടിവ്; ഇന്ന് പവന് എത്ര?

പ്രതീകാത്മക ചിത്രം

Updated On: 

05 Jun 2026 | 09:38 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. കഴിഞ്ഞ ദിവസം പവന് 1,14,480 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,310 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും ഇടിഞ്ഞു. 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 1,14,200 രൂപയായി. ഗ്രാമിന് 14,275 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിംഗ് ചാർജും ചേരുമ്പോൾ വില ഉയർന്നേക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 284.90 രൂപയും കിലോയ്ക്ക് 2,84,900 രൂപയുമാണ് വില.

ജൂൺ മാസത്തിൽ സ്വർണം ആശ്വാസനിരക്കിലാണ്. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ വില മാറ്റമില്ലാതെ തുടർന്നു. പവന് 114560 രൂപ നിരക്കിലായിരുന്നു വ്യാപാരം. കഴിഞ്ഞ ദിവസം വില വീണ്ടും ഇടിഞ്ഞ് 1,14,480 രൂപയായി രേഖപ്പെടുത്തി. പവന് 111720 രൂപ നിരക്കിലായിരുന്നു മെയ് മാസത്തിൽ സ്വർണവ്യാപാരം തുടങ്ങിയത്. തുടർന്ന് 5ന് 1,09,400 രൂപയായി വില താഴ്ന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില തിരിച്ചുകയറി. മെയ് 13ന് 1,23,120 രൂപ എന്ന സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വ്യാപാരം.

പശ്ചിമേഷ്യയിൽ ചാഞ്ചാടി സ്വർണം

പശ്ചിമേഷ്യൻ സംഘർഷത്തിന് ചുവട്പിടിച്ചാണ് കേരളത്തിലെ സ്വർണവില മാറുന്നത്. നിലവിൽ രാജ്യാന്തര വില കൂടുകയാണ്. അതിനാൽ, കേരളത്തിലും സ്വർണവില കൂടാനുള്ള സാധ്യതയുണ്ട്. ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഇറാൻ-യുഎസ് സമാധാന ചർച്ചകളും ഫലം കാണുമെന്ന സൂചനകൾ ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണമായി. ഇതോടെയാണ് രാജ്യാന്തര വില കൂടിയത്.

ALSO READ: കുതിക്കാനൊരുങ്ങി വെളിച്ചെണ്ണ വില? വീണ്ടും അടുക്കളയ്ക്ക് പുറത്തോ?

ഡോളർ മൂല്യത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ആറ് പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക താഴ്ന്നിട്ടുണ്ട്. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കുറഞ്ഞു. കൂടാതെ, ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ അധികാരങ്ങൾ നിയന്ത്രിക്കാൻ യുഎസ് ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയതും സ്വർണത്തിന് തിരിച്ചടിയായി.

റിസർവ് ബാങ്ക് സ്വർണം വിറ്റോ?

രൂപയുടെ മൂല്യത്തകർച്ച തടയാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി റിസർവ് ബാങ്ക് സ്വർണശേഖരം വിറ്റുവെന്ന് ബ്ലൂംബർഗ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ”രണ്ടാഴ്ചയ്ക്കുള്ളില്‍ റിസര്‍വ് ബാങ്ക് ഏകദേശം 1200 കോടി ഡോളറിന്റെ സ്വര്‍ണം വിറ്റു. ഇതില്‍ നിന്നുള്ള തുക ഉപയോഗിച്ച് ഏകദേശം 750 കോടി ഡോളറിന്റെ വിദേശനാണ്യ ആസ്തികള്‍ രാജ്യത്തിനായി വാങ്ങി. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. ഇതുപ്രകാരം ആര്‍.ബി.ഐയുടെ പക്കലുള്ള സ്വര്‍ണശേഖരത്തിന്റെ മൂല്യവും സ്വാഭാവികമായി വര്‍ധിക്കേണ്ടതാണ്. എന്നാല്‍ കണക്കുകള്‍ പ്രകാരം നിലവിൽ ഇതില്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വര്‍ണം വിറ്റതിനാലാണ് ഈ മൂല്യത്തകര്‍ച്ച ഉണ്ടായത്” എന്നായിരുന്നു ബ്ലൂംബർഗിന്റെ റിപ്പോർട്ട്. എന്നാൽ റിപ്പോർട്ട് തള്ളി സർക്കാർ വൃത്തങ്ങൾ രംഗത്തെത്തി.

ജൂൺ മാസത്തെ സ്വർണനിരക്ക്

  • ജൂൺ 1 : 114560
  • ജൂൺ 2 : 114560
  • ജൂൺ 3 : 114560
  • ജൂൺ 4 : 1,14,480
  • ജൂൺ 5 : 1,14,200

English Summary:

Gold prices in Kerala continued their downward trend on Friday, with rates falling by Rs 280 per sovereign. Following the latest Rate, the price of one Pavan of gold stands at Rs 1,14,200, while the rate per gram has dropped to Rs 14,275. Although these are the prevailing market prices, the final amount paid by buyers will be higher after adding 3% GST, making charges, and hallmarking fees.

Follow Us
ട്രോളിങ് വരുന്നു; മീൻ വാങ്ങി ഫ്രീസറിൽ വക്കുമ്പോൾ അറിയണം
പ്രോട്ടീൻ അമിതമായാൽ അപകടം, ശ്രദ്ധിക്കേണ്ടത്
ലക്കി ബാംബൂ വളർത്തിയാൽ വീടിന് ഐശ്വര്യമോ?
സ്വന്തം കാര്യം സിന്ദാബാദ്! ഈ രാശികളെ സൂക്ഷിക്കണം
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം