AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price Today: ഇന്നും താഴ്ന്നിറങ്ങി സ്വർണ വില; പ്രതീക്ഷയോടെ വിപണി, അറിയാം ഇന്നത്തെ സ്വർണ നിരക്ക്

Gold Prices Drop Again in Kerala: ഇന്ന് പവന് 400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വർണത്തിന് 72080 രൂപയായി. ​ഗ്രാമിന് 50 രൂപ കുറ‍ഞ്ഞ് 9010 രൂപയായി.

Kerala Gold Price Today: ഇന്നും താഴ്ന്നിറങ്ങി സ്വർണ വില; പ്രതീക്ഷയോടെ വിപണി, അറിയാം ഇന്നത്തെ സ്വർണ നിരക്ക്
Image Credit source: Freepik
sarika-kp
Sarika KP | Updated On: 07 Jul 2025 10:15 AM

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ്. ഇന്ന് പവന് 400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വർണത്തിന് 72080 രൂപയായി. ​ഗ്രാമിന് 50 രൂപ കുറ‍ഞ്ഞ് 9010 രൂപയായി. ഇതോടെ ഇനിയും സ്വർണ വിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി.

ഈ മാസം ആരംഭിച്ചത് മുതൽ സ്വർണ വിലയിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 72840 രൂപയായിരുന്നു.  ഇതിനു പിന്നാലെ സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. 440 രൂപയുടെ ഇടിവാണ് ഉണ്ടായത്. എന്നാൽ കഴിഞ്ഞ ശനിയാഴ്ച 80 രൂപ കൂടി 72480 രൂപയിലെത്തിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കുറഞ്ഞത്.

Also Read:ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ സ്വര്‍ണം മലക്കംമറിയുമോ? പ്രതീക്ഷ നല്‍കി ഡോളര്‍

ഈ വർഷം അവസാനത്തോടെ സ്വർണ വില കുറയുമെന്ന തരത്തിലുള്ള പല പ്രവചനങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വില ഇനിയും ഉയരുമെന്നാണ് ഐ സി ഐ സി ഐ ബാങ്ക് ഗ്ലോബൽ മാർക്കറ്റ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ സ്വർണ വില ഈ വർഷം തന്നെ 10 ഗ്രാമിന് ഒരു ലക്ഷം രൂപ എന്ന നിലയിലേക്ക് എത്തിയേക്കുമെന്നാണ് അവർ പ്രവചിക്കുന്നത്.