Gold Rate: ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ സ്വര്‍ണം മലക്കംമറിയുമോ? പ്രതീക്ഷ നല്‍കി ഡോളര്‍
Gold Price Forecast: കഴിഞ്ഞ ദിവസം ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇന്നും സ്വര്‍ണ വ്യാപാരം. ഒരു പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണമെത്തി നില്‍ക്കുന്നത് 72,480 രൂപയിലാണ്. ഇതേ രീതിയില്‍ മുന്നോട്ട് പോകുമോ അല്ലെങ്കില്‍ വില കുറയുമോ എന്ന കാര്യമേ ഇനി അറിയാന്‍ ബാക്കിയുള്ളൂ.

സ്വര്‍ണവിലയിലുണ്ടാകുന്ന ഏതൊരു ചലനവും ലോകത്തെ മുഴുവന്‍ ബാധിക്കുന്നുണ്ട്. ആഭരണം എന്നതിന് പുറമെ മികച്ചൊരു നിക്ഷേപം കൂടിയാണ് സ്വര്‍ണവില. ഇന്ന് ജൂലൈ 6 ഞായര്‍, ഈ ദിവസത്തില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിക്കില്ലെങ്കിലും ജൂലൈ 7 മുതലുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്.
കഴിഞ്ഞ ദിവസം ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇന്നും സ്വര്‍ണ വ്യാപാരം. ഒരു പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണമെത്തി നില്‍ക്കുന്നത് 72,480 രൂപയിലാണ്. ഇതേ രീതിയില്‍ മുന്നോട്ട് പോകുമോ അല്ലെങ്കില്‍ വില കുറയുമോ എന്ന കാര്യമേ ഇനി അറിയാന്‍ ബാക്കിയുള്ളൂ.
അടുത്തയാഴ്ച ഗുണം ചെയ്യുമോ?
മൂന്ന് ദിവസം തുടര്‍ച്ചയായി കുതിച്ച സ്വര്‍ണവില കഴിഞ്ഞ വെള്ളിയാഴ്ച അതായത് ജൂലൈ 4നാണ് ചെറുതായൊന്ന് ബ്രേക്കിട്ടത്. അന്ന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ തീര്‍ത്ത അലയൊലികള്‍ തന്നെയായിരുന്നു അതിന് കാരണം.




ബിഗ് ബ്യൂട്ടിഫുള്‍ നികുതി നിയമം വഴി അതിവേഗ സാമ്പത്തിക വളര്‍ച്ചയിലേക്ക് യുഎസിനെ എത്തിക്കുക എന്നതാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്നത്. ഇത് ഡോളറിനെ കരുത്തുറ്റതാക്കുന്നു. ഡോളറിലുണ്ടാകുന്ന മാറ്റം സ്വാഭാവികമായും സ്വര്‍ണവിലയെ സ്വാധീനിക്കും.
എന്നാല്‍ ഹ്രസ്വകാലത്തില്‍ ട്രംപിന്റെ പുതിയ നിയമം ഡോളറിന് ഗുണം ചെയ്യുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടി സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്. യുഎസിന് മൂന്നര ലക്ഷം കോടി ഡോളറിന്റെ അധിക ബാധ്യതയ്ക്ക് ഈ നിയമം കാരണമാകും. ഇത് ഡോളറിന്റെ മൂല്യം, സര്‍ക്കാര്‍ കടപ്പത്രത്തിന്റെ ആദായനിരക്ക് തുടങ്ങിയവയെ ബാധിക്കും. ഇവയെല്ലാം ദുര്‍ബലമാകുന്നതോടെ സ്വര്‍ണ നിക്ഷേപങ്ങളുടെ ഡിമാന്‍ഡ് ഉയരുകയും സ്വര്‍ണവില ഉയരുകയും ചെയ്യും.
Also Read: Gold Rate Today: കുതിപ്പുതന്നെ! സ്വർണ വില വീണ്ടും കൂടി; ഇന്നത്തെ നിരക്ക് അറിയാം
അന്താരാഷ്ട്ര സ്വര്‍ണവില, രൂപ-ഡോളര്‍ എന്നിവയുടെ വിനിമയ നിരക്ക്, സ്വര്‍ണത്തിന്റെ മുംബൈയിലെ വിപണി വില, രാജ്യത്തേക്ക് സ്വര്‍ണമെത്തിക്കുന്ന ബാങ്കുകള്‍ സ്വര്‍ണ വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന നിരക്ക് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. അതിനാല്‍ തന്നെ യുഎസില്‍ ഉണ്ടാകുന്ന ഏതൊരു സംഭവവികാസവും നമ്മുടെ കൊച്ചുകേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കും.