Kerala Gold Price Today: വൈകി എത്തിയിട്ടും കുലുക്കമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
Kerala Gold Rate Today: സെപ്റ്റംബർ 12നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് 81,600 രൂപയായിരുന്നു.
സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഒരു വിലയിൽ തുടരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 80 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 81440 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 10180 രൂപയായി.
81,520 രൂപയിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസവും വ്യാപാരം പുരോഗമിച്ചത്.ഒരു ഗ്രാമിന് 10,190 രൂപയും.സെപ്റ്റംബർ 12നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് 81,600 രൂപയായിരുന്നു.
Also Read:ദുബായില്‍ നിന്ന് 10 ഗ്രാം സ്വര്‍ണം നാട്ടിലെത്തിക്കണോ? ചെലവ് ഇത്രയുള്ളൂ
സെപ്റ്റംബർ മാസം ആരംഭിച്ചപ്പോൾ പവന് 77,640 രൂപയായിരുന്നു . ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്. ഈ മാസം ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോൾ 3,800 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 455 രൂപയുമാണ് കൂടിയത്.